ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

പിന്നെ പൊക്കരഹസ്സൻ താമൂതിരിയൊടു സന്ധി കാൎയ്യം വിചാരിക്കുമ്പൊൾ ഇടൎച്ച
കളെല്ലാം ക്രമത്താലെ നീക്കുവാൻ സംഗതി വന്നു– താമൂതിരി അൾ്ബുകെൎക്കിന്റെ വാക്കു
ബഹുമാനിച്ചു തന്റെ അമ്മയെയും പെങ്ങളെയും കൊഴിക്കൊട്ടു കൊയയെയും നഗര
ത്തിൽനിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വസ്തരെയും മിണ്ടാതാക്കിയശെഷം
അൾ്ബുകെൎക്ക താൻ കൊഴിക്കൊട്ടിൽ വന്നിറങ്ങി രാജാവെ കണ്ടു സഖ്യവും സമയവും ചെ
യ്തതിപ്രകാരം പൊൎത്തുഗീസർ ബൊധിച്ച സ്ഥലത്തു കൊട്ട എടുപ്പിച്ചു അവിടുന്നു കച്ചവടം
ചെയ്തു പൊരുക മുളകിന്നു ശെഷമുള്ളവർ പണം മാത്രം കൊടുക്കെ പറങ്കികൾ ചരക്കുക
ളെ കൊടുത്തു മെടിച്ചാൽ മതി കൊല്ലം തൊറും ൧൫൦൦൦ ഭാരം മുളകു കൊച്ചിയിൽ നട
ക്കുന്ന വിലെക്കു തന്നെ ബന്തരിൽ വെക്കുക ആണ്ടിലെ ചുങ്കത്താൽ പാതി മാനുവെൽ
രാജാവിന്നു കപ്പമായി എല്പിക്ക കബ്രാലിന്റെ സമയത്ത് പാണ്ടിശാലെക്കും മറ്റും
ചെതം വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽ നിന്നു ഒപ്പിക്ക– എന്നിപ്രകാരം സന്ധി
ച്ച നാൾ മുതൽ ഇടപ്പള്ളി തമ്പുരാൻ മുതലായവൎക്ക പടെക്കായി കൊടുക്കുന്ന സഹായം
മുടങ്ങി പൊയി പറങ്കികൾ്ക്ക ചെലവു കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു– അന്നു കൊലത്തി
രിയും വിചാരിച്ചു എങ്ങിനെ എങ്കിലും ഇനി മാപ്പിള്ളമാരെ പെടിപ്പാൻ സംഗതിയില്ല
മുസല്മാനരുടെ അതിക്രമത്തിന്നു തടവു വന്നു പൊയി എന്നു വിചാരിച്ചു സന്തൊഷിച്ചു
പെരുമ്പടപ്പിന്നു ബൊധം വരുത്തുവാൻ എഴുതുകയും ചെയ്തു–

അനന്തരം കൊഴിക്കൊട്ടിൽ തെക്കെ അറ്റത്തു പുഴവക്കത്തു തന്നെ കൊ
ട്ട എടുപ്പിപ്പാൻ തുടങ്ങി– കണ്ണനൂർ മുതലായ കൊട്ടപ്പണി ചെയ്തു തീൎത്ത തൊമാ ഫെ
ൎന്നന്തസ തന്നെ ആ കൊട്ടയെയും നിൎമ്മിച്ചു നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തു
കയും ചെയ്തു– കൊട്ട ചതുരശ്രത്തിൽ തന്നെ തീൎത്തതു കടല്ക്കു നെരെ രണ്ടു ഗൊപുരവും
അതിന്റെ ഇടയിൽ വെള്ളത്തിന്നടുവിൽ നീണ്ട കെമമുള്ള നടയും ഉണ്ടു– കല്ലും കുമ്മാ
യവും പണിക്കാരും വെണ്ടുവൊളം കിട്ടെണ്ടതിന്നു താമൂതിരി താൻ നിത്യം പ്രയത്നം
കഴിച്ചു പൊന്നു– പാൎസി സുല്ത്താൻ ശൈഖ് ഇസ്മാലി ആ വൎഷത്തിൽ തന്നെ ഒരു മന്ത്രി
യെ അയച്ചപ്പൊൾ അൾ്ബുകെൎക്ക അവനെ കൊട്ടപ്പണി എല്ലാം കാണിച്ചു വിസ്മയം
വരുത്തുകയും ചെയ്തു– പിന്നെ താമൂതിരി മാനുവെൽ രാജാവിന്നു താൻ ഒരു കത്തെ
ഴുതിഎന്നെക്കും മിത്രത വെണം എന്നും കൊഴിക്കൊട്ടെക്കതന്നെ കപ്പലും ചര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/12&oldid=190752" എന്ന താളിൽനിന്ന് ശേഖരിച്ചത്