ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്കുനിയൊഗിക്കെണം എന്നും മിസ്ര സുല്ത്താനും മക്കത്തു കച്ചവടക്കാരുമായി ഞങ്ങൾ ഇപ്പൊ
ൾ ഇടഞ്ഞു പൊയല്ലൊ അതു കൊണ്ടു ൟ നഗരത്തിന്നു മുമ്പെത്തെ ശ്രീത്വം വരെണ്ടതി
ന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം എന്നും എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാ
ക്കെണ്ടതിന്നു തൊന്നിയാൽ ജാതിമരം മുതലായ സംഭാരങ്ങൾ എല്ലാം ആവൊളം എത്തി
ക്കാം എന്നും ചൊല്ലി അൾ്ബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാനന്മാരെ കൊണ്ടു
ഒപ്പിടുവിച്ചു താനും പൊന്മുദ്ര ഇട്ടുനവരത്നം തുടങ്ങിയുള്ള സമ്മാനങ്ങളൊടു കൂടെ അയ
ക്കയും ചെയ്തു– അന്നു നിയൊഗിച്ച ൨ മന്ത്രികളിൽ ഒരുവൻ പൊൎത്തുഗാലിൽ എത്തിയ
പ്പൊൾ സ്നാനം എറ്റു ക്രൂശ എന്ന നാമം ധരിച്ചു പിന്നത്തെതിൽ മലയാളത്തിൽ വ
ന്നു വ്യാപാരം ചെയ്തു ക്രിസ്തുനാമവ്യാപനത്തിന്നായി പ്രയത്നം കഴിക്കയും ചെയ്തു–
ആ താമൂതിരിയുടെ ജീവപൎയ്യന്തം പറങ്കികളൊടു മമത ഉണ്ടായതെ ഉള്ളൂ– ആ
കൊട്ടയൊ ൧൨ വൎഷം കഴിഞ്ഞ ഉടനെ പറങ്കികൾ തങ്ങൾ തന്നെ ഇടിച്ചു കളയെ
ണ്ടി വന്നിരിക്കുന്നു–

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൪., സിന്ധുനദീ പ്രവാഹവും പഞ്ചനദസൈന്ധവരാജ്യങ്ങളും

സിന്ധുനദിയും അതിൽ ചെൎന്നു ഒഴുകുന്ന വിതസ്താദി പുഴകളും മദ്ധ്യദെശത്തിൽ നിന്നല്ല
ഉത്തരഖണ്ഡത്തിന്റെ ഉന്നതമലനാടുകളിൽ നിന്നുതന്നെ ഉത്ഭവിച്ചു വരികകൊണ്ടു
അവറ്റിന്റെ ഒഴുക്കം മുഴുവനും ഇപ്പൊൾ വിവരിക്കെണ്ടതല്ല– മദ്ധ്യദെശത്തിലെ അം
ശത്തിന്റെ അവസ്ഥയെ മാത്രം പറയെണ്ടു സിന്ധുനദി അത്തൊക്ക കൊട്ട (തക്ഷശില)
സമീപത്തു കബുൽ നദി പടിഞ്ഞാറു നിന്നൊഴുകി വരുന്ന ദിക്കിൽ വെച്ചു തന്നെ മല
പ്രദെശം വിട്ടു തെക്കൊട്ടു ഒഴുകി മിട്ടന കൊട്ടയുടെ അരികിൽ വടക്കുനിന്നു പ്രവഹി
ച്ചുവരുന്ന പഞ്ചനദത്തിന്റെ വെള്ളത്തെ ചെൎത്തു ശിഖരപുരി– പക്കർ കൊട്ട–ഹൈ
ദരാബാദ്–തത്താ മുതലായ സൈന്ധവരാജ്യത്തിലെ നഗരങ്ങളെ കടന്നതിന്റെ ശെ
ഷം ചില കൈകളായി പിരിഞ്ഞു പെരിയനദിയായി അറവി സമുദ്രത്തിൽ ചെന്നു
ചെരുന്നു– വടക്കിഴക്ക നിന്നൊഴുകി സിന്ധുനദിയിൽ കൂടുന്ന പുഴകൾ ൫ തന്നെ പ്രധാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/13&oldid=190754" എന്ന താളിൽനിന്ന് ശേഖരിച്ചത്