ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

അവ ഹിമാലയ പൎവ്വതത്തിൽ നിന്നുത്ഭവിച്ചു തെക്ക പടിഞ്ഞാറൊട്ടു മലനാടു പ്രവ
ഹിച്ചു പഞ്ചനദം എന്ന സമഭൂമിയിൽ പുക്കു മുല്താൻ (മൂലസ്ഥാന) നഗരസമീപത്തുവെ
ച്ചുഒന്നായി ചെൎന്നുമെൽ പ്രകാരം മിട്ടനകൊട്ടയുടെ അരികിൽ തന്നെ സിന്ധുവെപ്രാ
പിച്ചുവരുന്ന പഞ്ചനദനദികൾ ആകുന്നു– അവറ്റിൽ കിഴക്കെതശതദ്രുപടിഞ്ഞാ
റെതു വിതസ്ത ൟ രണ്ടിന്റെ നടുവിൽ ചന്ദ്രഭാഗ– ഐരാവതി വിപാശി എന്നീ ൩
തന്നെ– പടിഞ്ഞാറെ മലമുകളിൽ നിന്നുത്ഭവിച്ചു സിന്ധുനദിയൊടു ചെൎന്നു വരുന്നപു
ഴകളിൽ മുഖ്യമായതു ഹിന്തുപാൎസ്യ മലകളിൽ നിന്നുത്ഭവിച്ചു ഒഴുകുന്ന കബുൽ നദിത
ന്നെ– അതുപലപാറകളെയും പിളൎപ്പുകളെയും വിശാവർ എന്ന താണ ദെശത്തെയും
കടന്നതിന്റെ ശെഷം അത്തൊൿ കൊട്ടസമീപത്തു സിന്ധുവിൽ ചെന്നു ചെരുന്നു–
സിന്ധുനദി തന്റെ ഉപനദികളൊടു കൂട ഹിമാലയമല പ്രദെശം വിട്ടുതാണഭൂമിയിൽ
പ്രവെശിച്ച ദിക്ക തുടങ്ങി അഴിമുഖ പൎയ്യന്തമുള്ള ഭൂമിയെല്ലാം സൈന്ധവം– പഞ്ചന
ദം എന്ന പെരുള്ള ൨രാജ്യങ്ങൾ ആയി വിഭാഗിച്ചു കിടക്കുന്നു അവറ്റിന്റെ വിവരം
സംക്ഷെപിച്ചു പറയാം—

പഞ്ചനദരാജ്യം

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/14&oldid=190756" എന്ന താളിൽനിന്ന് ശേഖരിച്ചത്