ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൧പൈസ്സ വില

൩ാം നമ്പ്ര തലശ്ശെരി ൧൮൫൦ മാൎച്ച

കെരളപഴമ

൫൧., അൾ്ബുകെൎക്കിന്റെ മഹത്വവും ശത്രുക്കളുടെ അതിക്രമവും–

കൊഴിക്കൊടു തുടങ്ങിയ നാൾ മുതൽ അൾ്ബുകെൎക്കിന്റെ കീൎത്തി ആസിയ യുരൊ
പയിൽ എങ്ങും പരന്നു അവനും പറങ്കികളുടെ വാഴ്ചയ്ക്ക ഉറപ്പു വരുത്തുവാൻ ആവൊ
ളം പ്രയത്നം കഴിച്ചു ദിവസെനവൎദ്ധിക്കുന്നവരവുമിക്കതും ഈ ദെശത്തിലെ കൊട്ട
കൾ്ക്കായും തന്നെ മറ്റും ചെലവഴിച്ചു– യുരൊപയിൽ വിശെഷമായ കാഴ്ചകളെ
അയച്ചു വിട്ടുതാനും– മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം എന്ന വാൾ്പുലിയെയും
പല ആനകളെയും ലിസ്ബൊവയിൽ അയച്ചാറെ രാജാവ് ജനവിനൊദത്തിന്നായി
ആനയെ വാൾ്പുലിയൊടു പൊർ ചെയ്യിച്ചു ആന പട്ടു പൊകയും ചെയ്തു– പിന്നെ പത്താം
ലെയൊ പാപ്പ വാഴുവാൻ തുടങ്ങിയാറെ (൧൫൧൩) മാനുവെൽ രാജാവ് അവനു
സമ്മാനം അയച്ചിതു ചില സ്വൎണ്ണപ്രതിമകളും ഒരു വാൾ്പുലിയും ഒരു പാൎസിക്കുതി
രപ്പുറത്തിരിക്കും ചെറിയ നായാട്ടുപുലിയും മറ്റ് പാവാനൊടു കൂട ഒരു വലിയ ആന
രൊമനഗരത്തിൽ പ്രവെശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉടനെ (൧൫൧൪
മാൎച്ച് ൧൨) ആ ആന മൂന്നു വട്ടം ദണ്ഡനമസ്കാരം ചെയ്തു പാപ്പാ വളരെ അതിശയി
ക്കയും ചെയ്തു– ഇനി വെഗത്തിൽ ആസിയയും അമെരിക്കയും പാപ്പാവിൻ കൈ
വശമാകും എന്ന് അപ്പൊൾ രൊമയിൽ ജനശ്രുതി ഉണ്ടായിയുരൊപയിൽ അടു
ക്കെ തന്നെ ലുഥർ മൂലമായി വരെണ്ടുന്ന സഭാഛിദ്രം അന്നു രൊമയിൽ ഊഹിച്ചതും
ഇല്ല–

ഇവ്വണ്ണം ഒക്കയും അൾ്ബുകെൎക്ക നാമം ചൊല്ക്കൊണ്ടു പൊരുകയാൽ ശത്രക്കളു
ടെ അസൂയയുംവൎദ്ധിച്ചു ഇവൻ എകദെശം രാജാവൊളം വൎദ്ധിച്ചുവല്ലൊ എന്നു പല
രും മാനുവെൽ രാജാവെ ഉണൎത്തിച്ചു ശങ്ക ജനിപ്പിച്ചു ഭെദപ്രയൊഗം തുടങ്ങുക
യും ചെയ്തു– ആ ൧൫൧൩ ആണ്ടു അൾ്ബുകെൎക്ക കണ്ണനൂരിൽ തന്നെ പാൎക്കുമ്പൊ
ൾ ലീമ– റെയാൽ മുതലായ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു അക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/15&oldid=190758" എന്ന താളിൽനിന്ന് ശേഖരിച്ചത്