ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

രം അറിയായ്കയാൽ പെറെര എന്നവനെ കൊണ്ടു മാനുവെൽ രാജാവിന്നു കത്തുക
ൾ എഴുതിച്ചതുംഎഴുതിക്കുന്നതും കെട്ടപ്പൊൾ പെറെരയെ വിളിച്ചു മാഫ് കൊടുത്തു ക
ത്തുകളുടെ പകൎപ്പു വാങ്ങുകയും ചെയ്തു– അതിന്റെ വിവരം വിസൊറെയി ഭാഗ്യം എ
റെയുള്ള ചതിയനത്രെ അവൻ മലയാളരാജക്കന്മാരെ വഞ്ചിച്ചു പറങ്കികൾക്കു
ള്ള കൊള്ളയെ താൻ എടുത്തുകൊണ്ടും മാപ്പിള്ളമാരൊടു ഒരു പെട്ടി നിറയ പൊന്നും
വാങ്ങി കടല്പിടിക്കാരനായി ഒരൊന്നു മൊഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പി
ക്കുന്നു– പിന്നെ തനിക്ക വെണ്ടപ്പെട്ടവൎക്ക സമ്പത്ത വളരെ കൊടുത്തു രാജാവിന്റെ
ആളുകളെ തന്റെ സ്വാധീനത്തിലാക്കുവാൻ നൊക്കുന്നു– ചില യഹുദന്മാരെഅ
വൻ സ്നാനം എല്പിച്ചു തന്റെ ദ്വിഭാഷികളാക്കി രാജ്യ കാൎയ്യം എല്ലാം അവരിൽ
സമൎപ്പിച്ചിരിക്കുന്നു– അവന്റെ വഴിയെ വാഴുവാൻ ഇവൎക്കൊ അവകാശം എന്ന
റിയുന്നില്ല അവന്റെ ശൌൎയ്യം പറവാനും ഇല്ല നഗ്നരായ കറുത്ത ജനങ്ങളെല
ക്ഷം കൊല്ലുകയിൽ എന്തൊരു വിശെഷം താൻ ഇരിമ്പങ്കി ഉടുത്തു വഴിയെ നി
ല്ക്കെഉള്ളു പട തീൎന്നാൽ ഉടനെ ആവശ്യമില്ലാത്ത സ്ഥലത്തും കൊട്ടകളെ എടുപ്പിക്കുന്നു–
കച്ചവടത്തിന്നു ഒട്ടും വിചാരം ഇല്ല യുദ്ധത്താൽ കവൎച്ചയിലും അഭിമാനത്തിലും
അത്രെ കാംക്ഷ ചരക്ക അധികം കിട്ടുന്ന കൊച്ചിക്ക അവൻ നാശം വരുത്തുവാൻ
തുടങ്ങി– കപ്പൽ വന്നു പൊകുവാറുണ്ടു സത്യം അതിൽ ചരക്കു മിക്കതും അവന്റെ
പെണ്കുട്ടികൾ തന്നെ– അത് അവൻ തനിക്കായി വാങ്ങിയ ദാസികളത്രെ അവ
രെ പിന്നെ ഇഷ്ടന്മാൎക്കും കൊടുക്കും ചിലൎക്ക പണത്തിന്നു വില്ക്കുംഅതിന്നു വിവാ
ഹം എന്നു പെർ വിളിച്ചു പൊരുന്നു– അവന്നുഉള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീ
കൾ ഉണ്ടായിട്ടുമില്ല– പള്ളിക്കാൎയ്യം ഒട്ടും നൊക്കുമാറില്ല– അജ്ഞാനികളൊടും യഹൂദ
ന്മാരൊടും സ്നെഹം ഒരു പൊലെ തന്നെ നമ്മുടെ മികെച്ച പാതിരിയെ അവൻ അപ
മാനംവരുത്തി പൊൎത്തുഗാലിൽ അയച്ചുവല്ലൊ– അതു വെശ്യാദൊഷം മുതലായ
ത് ആരൊപിച്ചു ചെയ്തപ്രകാരം ചൊല്ലിയതു മുഴുവനും വ്യാജം അത്രെ–അദ്ദെഹം
എറ്റവും നല്ലവനായിരുന്നു ഇപ്പൊൾ അവൻ ഒരു മദ്യപായിയെ പ്രധാനപാതിരി
ആക്കിയിരിക്കുന്നു ആയവൻ കുമ്പസാരത്തിൽ കെൾ്ക്കായ്വരുന്ന വിശെഷങ്ങൾ ഒക്ക
യും തന്നൊടു അറിയിക്കണം എന്ന് നിൎണ്ണയം– അതുകൊണ്ടു അജ്ഞാനികൾ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/16&oldid=190760" എന്ന താളിൽനിന്ന് ശേഖരിച്ചത്