ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ആരും ഇപ്പൊൾ വന്നു ചെരുന്നതുമില്ല– മാപ്പിള്ളമാരുടെ കൂട്ടത്തിൽ ചെരുകെ ഉള്ളൂ– ഇത്
എല്ലാം ആരാഞ്ഞു നൊക്കെണം വിസൊരെയി കൊല്ലംതൊറും കണക്ക് ഒപ്പിക്കുമാ
റ് ഒരു വ്യവസ്ഥ വരുത്തണം ഈ എഴുതിയത് ഒക്കയും ശുദ്ധപട്ടാങ്ങല്ല എന്നു വരികി
ൽ എഴുത്തുകാരനൊടു ചൊദിക്കട്ടെ കളവു എന്നു കണ്ടാൽ തലയെ അറുക്കാവു–

ആയത് ഒക്കെയും അൾ്ബുകെൎക്ക എത്രയും ശാന്തമനസ്സൊടെ വായിച്ചു കെട്ടു
കപ്പിത്താന്മാരെയും കെൾ്പിച്ചു ഞാൻ രാജാവെ സെവിപ്പാൻ കാട്ടുന്ന ഉത്സാഹത്തി
ന്റെ ഫലം ഇതത്രെ എന്നു ചൊല്ലി അതിശയിച്ചിരുന്നു– പിന്നെ താൻ വ്യാഖ്യാനം
ഒന്നും ചെൎക്കാതെ കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധിയിങ്കലെക്ക് അയ
ച്ചു– സ്ഥാനികൾ മിക്കവാറും അതു കണ്ടാവെ ഇതു പൊരാ എന്നു ചൊല്ലി കൂടി വിചാരി
ച്ചു– അൾ്ബുകെൎക്കിന്റെ സ്തുതിക്കായി ഒരു കത്ത് എഴുതി കൂട അയപ്പാൻ നിൎബന്ധി
ച്ചു– അതിനു അവൻ പറഞ്ഞു ഇതരുത് ഞാൻ നിങ്ങളെകൊണ്ടു എന്റെ ഗുണ
ത്തിന്നായി എഴുതിച്ച പ്രകാരം തൊന്നും അല്ലൊ ഇനി ദൈവത്തിൻ ഇഷ്ടംപൊ
ലെ ആകട്ടെ–

എന്നതിന്റെ ശെഷം അവൻ കൊച്ചിക്കപൊയി പെരിമ്പടപ്പെ കണ്ടു
താമൂതിരിയൊട് ഇണങ്ങിയതിന്റെ ഹെതുക്കളെ വിസ്തരിച്ചു പറഞ്ഞു കുടിപ്പക നമു
ക്കു മുസല്മാനരൊടെ ഉള്ളു കൊല്ലത്തെ രാജാവ് നിരപ്പിന്നു യാചിച്ചാൽ അവനൊടും
സന്ധിക്കെ വെണ്ടു ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റെണമെ– എന്റെ മരണ
ത്തിന്നു മുമ്പെ മക്കത്തു പൊയി ആ കള്ള നബിയുടെ അസ്ഥികളെ കുഴിയിൽനി
ന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു ഇവ്വണ്ണം പലതും ചൊല്ലി രാജാവി
ന്നു സമ്മതം വരുത്തി കെരളത്തിലെ അവസ്ഥകൾ ഒക്കയും യഥാസ്ഥാനത്തി
ലാക്കി കണ്ടശെഷം പടകെറി അന്ത്യയുദ്ധ പ്രയാണത്തിന്നായിക്കൊണ്ടു ഗൊവെ
ക്കു മടങ്ങിപ്പൊകയും ചെയ്തു–

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം–

൧. പഞ്ചനദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/17&oldid=190762" എന്ന താളിൽനിന്ന് ശേഖരിച്ചത്