ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

അതിന്റെ അതിരുകൾ കിഴക്ക ശതദ്രു– വിപാശിനദികൾ– തക്ക സൈന്ധവ രാജ്യം
പടിഞ്ഞാറു ഹിന്തു പാൎസ്യമല പ്രദെശം– വടക്കഹിമാലയമലഭൂമി തന്നെ– വിസ്താരം ഏ
കദെശം ൫൦൦൦ ചതുരശ്രയൊജന– നിവാസികളുടെ സംഖ്യ ഏകദെശം ൩൦ ലക്ഷം
രാജ്യം മിക്കവാറും പശിമ കൂറായി പല കൃഷികൾ്ക്ക ഉചിതം എങ്കിലും ഏറ കാലം അതി
ൽ നടന്ന യുദ്ധപരാക്രമങ്ങൾ നിമിത്തവും വാഴ്ച കഴിച്ചു വന്ന ശിഖരുടെ ഉപദ്രവം നി
മിത്തവും പല അംശങ്ങളും മരുഭൂമിയുടെ ഭാഷധരിച്ചു കിടക്കുന്നു–നിവാസികൾ ൨വി
ധം പട്ടാണികളായ മുസല്മാനരും ഹിന്തുക്കളും തന്നെ– രാജ്യവാഴ്ച കഴിഞ്ഞ ൧൮൪൯
ാം വൎഷം വരെ ശിഖരുടെ വശത്തിൽ ആയിരുന്നു– ഏകദെശം ൪൦ സംവത്സരത്തി
ന്നു മുമ്പെ രണജിത്ത് സിംഗ മഹാരാജാ പലപട്ടാളങ്ങളെ ചെൎത്തു യുരൊപയിൽ
നടപ്പായ ആയുധാഭ്യാസം വരുത്തി ചുറ്റുമുള്ള നാടുകളെ ഭരിച്ചു വന്നപട്ടാണിക
ളൊടു പട ഏറ്റു എങ്ങും ജയിച്ചു അവരെ താഴ്ത്തി ഒരൊ ദെശങ്ങളെ പിടിച്ചടക്കി
സാമൎത്ഥ്യത്തൊടെ വാണു മരിച്ചശെഷം അവന്നു സമനായ അനന്തരവൻ ഇല്ലായ്ക
കൊണ്ടു ഒരൊപടനായകന്മാർ ഉയൎന്നു സൈന്യങ്ങളെ വശത്താക്കി കലഹിച്ചു രാജ
വംശ്യന്മാരിൽ ചിലരെ വധിച്ചു ദ്രൊഹികളായി വാണു പലദുഷ്കൎമ്മങ്ങളുടെ നിവൃത്തി
ക്കായി പട്ടാളങ്ങൾ്ക്ക മാസപ്പടി വൎദ്ധിപ്പിച്ചു പ്രജകളെ അത്യന്തം ഞെരുക്കി യുദ്ധകാം
ക്ഷ നിവൃത്തിക്കെണ്ടതിന്നു ൧൮൪൫ാം ക്രി.അ. മഹാസൈന്യങ്ങളൊടു കൂടകിഴ െ
ക്കാട്ടു പുറപ്പെട്ടു ശതദ്രുനദിയെ കടന്നു ഇങ്ക്ലിഷ്ക്കാരൊടു പട ഏറ്റു തകൎത്ത യുദ്ധ
ങ്ങളിൽ നാലുവട്ടം തൊറ്റു ചിതറി പൊയ ശെഷം ഇങ്ക്ലിഷ ഗൊവൎന്നർ ജനരാൾ
പട്ടാളങ്ങളൊടു കൂടലാ ഹൊരിൽ ചെന്നു സന്ധിയെ കല്പിച്ചു രാജ്യത്തിലെങ്ങും സൈ
ന്യബാധയെതീൎത്തു മത്സരം നിമിത്തം അത്യന്തം പിഴവാങ്ങി ധലിപ്പ് സിംഗ് എന്നരാ
ജകുമാരനെ വാഴിച്ചു അവന്റെ സഹായത്തിനായി ലാഹൊരിൽ ഒരിങ്ക്ലിഷമന്ത്രിയെ
യും പട്ടാളങ്ങളെയും പാൎപ്പിച്ചു പൊകയും ചെയ്തു– എന്നിട്ടും മത്സരം എല്ലാം ശമി
ച്ചു വന്നില്ല– ൧൮൪൮ാം ക്രി.അ. മുല്താൻ നാടുവാഴി ചില ഇങ്ക്ലിഷ ദൂതന്മാരെ ദ്രൊഹി
ച്ചു കൊല്ലിച്ച ഇടനെ ഇങ്ക്ലിഷ്കാർ പ്രതിക്രിയ ചെയ്യാതെ താമസം വരുത്തിയത് കൊണ്ടു
മത്സരജ്വാല പിന്നെയും രാജ്യത്തിൽ എങ്ങും കയറി ഇങ്ക്ലിഷ്കാൎക്ക ചിലവട്ടം തൊല്മെക്കു
സമമായ ജയങ്ങൾ ഉണ്ടായതിന്റെ ശെഷമത്രെ കലഹം അമൎത്തി വെപ്പാൻ സംഗതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/18&oldid=190764" എന്ന താളിൽനിന്ന് ശേഖരിച്ചത്