ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

വന്നതുഅവർഇപ്പൊൾപഞ്ചനദംമുഴുവനുംസ്വരാജ്യത്തൊടുചെൎത്തുപുതിയരാജ്യ
വ്യവസ്ഥനടത്തുവാൻതുടങ്ങിഇരിക്കുന്നു— രാജ്യത്തിൽവിശിഷ്ടഗരങ്ങൾകിഴക്കെ
അതിരിന്നുസമീപമായലാഹൊരും— അമൃതസരയുംതെക്കെഅംശത്തിൽമുല്താൻ
൬൦൦൦൦നിവാസികൾസിന്ധുനദിയിൽനിന്നുഅല്പംപടിഞാറൊട്ടുപിശാവർ൭൦൦൦൦നി
വാസികൾ— ലാഹൊരിൽനിവാസികളുടെസംഖ്യ ൮൦൦൦൦— അമൃതസരയിൽ ൧ലക്ഷം
തന്നെ—

൨ സൈന്ധവം—

സൈന്ധവരാജ്യംമുല്താൻദെശത്ത്നിന്നുതെക്കസമുദ്രത്തൊളവും താണരാജ
സ്ഥാനിൽനിന്നുപടിഞ്ഞാറഹിന്തുപാൎസ്യമലകളൊളവും വീതികുറഞ്ഞുംനീളംഏറി
യുംസിന്ധുനദിയുടെ൨കരമെൽനീണ്ടുകിടക്കുന്നു അതിന്റെപടിഞ്ഞാറെഅംശംതാണ
രാജസ്ഥാന്നുസമം ആയിമരുഭൂമിയുടെഭാഷധരിച്ചും കിഴക്കെഅംശം പശിമ
കൂറായുംകുന്നുപ്രദെശമായും ശൊഭിച്ചും ഇരിക്കുന്നു— നിവാസികളുടെസംഖ്യഎക
ദെശം൧൦ ലക്ഷംഅവർമിക്കവാറും മുസല്മാനർ ആകുന്നു— നാട്ടുമൃഗങ്ങളിൽ ഒട്ടകം—
പശു— ആടു— ഒരുവകചെറിയകുതിരയും പ്രധാനം— നിവാസികൾനെല്ലുംപലവിധപയ
റുംമറ്റും കൃഷിപ്പണികളെഎടുക്കുന്നതല്ലാതെചിലദിക്കിൽവെടിഉപ്പുംവിളഞ്ഞെ
ടുത്തുവരുന്നു— രാജ്യംമുഴുവനുംഇപ്പൊൾഇങ്ക്ലിഷ്കാരുടെവശത്തിൽഇരിക്കുന്നു— അ
വർമുമ്പെവാഴ്ചകഴിച്ച൩ പ്രഭുക്കളെഅല്പസംഗതിയാൽപിടിച്ചുനാടുകടത്തിഎ
ങ്ങുംഒരുപുതിയവ്യവസ്ഥയെസ്ഥാപിച്ചിരിക്കുന്നു— ദെശംപലദിക്കിലുംഉഷ്ണംനിമിത്തം
വിലാത്തിക്കാൎക്കവളരെപ്രതികൂലംആകകൊണ്ടുസൈന്ധവംപലഇങ്ക്ലിഷ്കാൎക്കുംശവക്കു
ഴിയായിതീൎന്നിരിക്കുന്നു— സാരംഉള്ളപട്ടണങ്ങൾചുരുക്കമെഉള്ളുപ്രധാനംആയവപ
റയാംവടക്കെഅംശത്തിൽസിന്ധുനദിയിൽനിന്നുഅല്പംപടിഞ്ഞാറൊട്ടുശിഖരപുരി
എന്ന്ഒരുകച്ചവടനഗരംഉണ്ടു— അതിലെനിവാസികൾമിക്കവാറുംഹിന്തുജാതികൾ
തന്നെ— അതിൽനിന്നുഅല്പംകിഴക്കതെക്കൊട്ടുസിന്ധുനദിയുടെകരമെൽത
ന്നെഇങ്ക്ലിഷ്‌പട്ടാളങ്ങളുടെവാസസ്ഥലംആയസക്കറ്‌കൊട്ടയുംനദിയുടെനടുവിലെ
ഒരുചെറുതുരുത്തിയുടെമെൽ പക്കറ്‌കൊട്ടയും കിടക്കുന്നു— അവിടെനിന്നുകുറ
യതെക്കൊട്ടുപണ്ടെത്ത൩പ്രഭുക്കളിൽഒരുവന്റെരാജധാനിയായ കറക്‌പൂർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/19&oldid=190766" എന്ന താളിൽനിന്ന് ശേഖരിച്ചത്