ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

൧꠱ലക്ഷം നിവാസികളോടുംകൂടഇരിക്കുന്നു സിന്ധുനദിയുടെകിഴക്കെകരപ്രെദെശ
ത്തിൽ ഹൈദരാബാദനഗരംകിടക്കുന്നു നിവാസികൾ൨൦൦൦൦ അവൎക്കപലവിധംആ
യുധങ്ങളെഉണ്ടാക്കുവാൻ നല്ലശീലംഉണ്ടെന്നുകെൾ്ക്കുന്നു— അവിടെനിന്നുതെക്കൊട്ടു
സിന്ധുനദിയുടെപടിഞ്ഞാടെകരമെൽപുരാണരാജധാനിയായതത്താ ൧꠱
ലക്ഷം നിവാസികളൊടും കൂടശൊഭിച്ചുകിടക്കുന്നു— അതിന്റെപുരാണപെർ
പാതാളം അതുപണ്ടെഒരുമഹാകച്ചവടസ്ഥലം ആയിരുന്നു— ഇപ്പൊൾ അതി
ന്റെമാഹാത്മ്യം ക്ഷയിച്ചുപൊയി— ദെശത്തിന്റെകിഴക്കെ അതിരിൽ കടപ്പുറത്ത
തന്നെ കറച്ചിനഗരം നല്ലതുറമുഖത്തൊടുംകൂടഇങ്ക്ലിഷ്സ്ഥാനികൾ്ക്കുംപട്ടാളങ്ങൾ്ക്കും
വാസസ്ഥലംആയിവിളങ്ങുന്നു— ഈപറഞ്ഞപട്ടണങ്ങളിൽതാണസ്ഥലങ്ങൾഒരൊ
ന്നിൽ ൧൦൦൦ – ൨൦൦൦ നിവാസികളിൽഅധികംവസിച്ചുകാണുന്നില്ല—

൧൦. ഉത്തരഖണ്ഡം

സിന്ധുനദിവടക്കുനിന്നുമലമ്പ്രദെശത്തൂടെതെക്കൊട്ടുപ്രവഹിച്ചുവരുന്നദിൿ തുടങ്ങി
ഹിമാലയമലപ്രദെശം ൩൭൦ കാതം നീളവും ൪൦ – ൫൦ കാതം അകലവും ൧൫൦൦൦ യൊ
ജനവിസ്താരവും ആയിബ്രഹ്മപുത്ര പുഴയുടെഒഴുക്കത്തൊളംകിഴക്കതെക്കായി
ചെന്നെത്തി കിടക്കുന്നു— അതിന്റെഉയരവുംചിലശിഖരങ്ങളുടെപെരുകളുംമുമ്പെ
പറഞ്ഞുവല്ലൊ— ഈമഹാമലപ്രദെശത്തിന്റെവടക്കെ അറ്റത്തുമഹാചീനത്തൊ
ടുചെൎന്നരാജ്യങ്ങൾപരന്നുനടുആസ്യയിൽഅടങ്ങിയിരിക്കുന്നനാടുകൾആകകൊ
ണ്ടുഅവറ്റിന്റെവിവരംഇപ്പൊൾപറയെണ്ടതല്ല— തെക്കെഅറ്റത്തുഇരിക്കു
ന്നനാടുകൾഭാരതഖണ്ഡത്തിന്റെവടക്കെഅതിർനാടുകൾആകനിമിത്തംഉത്ത
ര ഖണ്ഡംഎന്നുപെർധരിച്ചുകുഴിനാടുകൾആയിട്ടുംഉന്നതദെശങ്ങൾആയിട്ടുംപലക
ണ്ടിവാതിലുകൾ— പിളൎപ്പുകൾനദീപ്രവാഹങ്ങൾ— ഘട്ടപ്രദെശങ്ങൾഎന്നിവറ്റൊടു
കൂടവിശാലം ആയിനാലു ദിക്കുകളിലെക്കുപരന്നുകിടക്കുന്നു— അതിന്റെസ്വരൂ
പംപിന്നെചുരുക്കിപറയാം—

F. Muller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/20&oldid=190767" എന്ന താളിൽനിന്ന് ശേഖരിച്ചത്