ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പസിസ്സവില

൪ാം നമ്പ്ര തലശ്ശെരി ൧൮൫൦. എപ്രിൽ

കെരളപഴമ

൫൨., അൾ്ബുകെൎക്കിന്റെ മരണം–

൧൫൧൫ ഫെബ്രുവരി മാസം അൾ്ബുകെൎക്ക കപ്പലുകളെ ഒക്കയും ചെൎത്തു ൧൫൦൦ പറങ്കിക
ളെയും ൬൦൦ മലയാളികളെയും കരെറ്റി പാൎസികച്ചവടത്തിന്റെ മൂലസ്ഥാനമാകുന്ന
ഹൊൎമ്മുജെ പിടിപ്പാൻ രണ്ടാമതു പുറപ്പെട്ടു– അവിടത്തെ രാജാവ്പറങ്കികളുടെ മിത്രം എങ്കിലും
കാൎയ്യക്കാർ രാജാധികാരത്തെചുരുക്കിപൊൎത്തുഗീസരിൽ ശങ്ക കാണിച്ചു തന്നിഷ്ടം പ്രവൃത്തി
ച്ചുപൊന്നു– പട കൂടാതെ കൌശലം കൊണ്ടു പട്ടണപ്രവെശം ചെയ്തപ്പൊൾ അൾ്ബുകെൎക്ക
കാൎയ്യക്കാരനെ കൊല്ലിച്ചു– രാജാവെ മാനുവെലിന്റെ മെൽകൊയ്മയെ ആശ്രയിപ്പിച്ചു
കൊട്ടയിൽ പറങ്കികളെ സ്ഥാപാക്കയും ചെയ്തു– പാൎസി ശാഹായ ഇസ്മാലി അതു കെട്ടാ
റെ അൾ്ബുകെൎക്കിന്റെ ശ്രീത്വം നിമിത്തം അതിശയിച്ചു സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കു
കയും ചെയ്തു– അതിൻഇടയിൽ മാനുവെൽ രാജാവ് ആ മെൽപറഞ്ഞ വൈരികളുടെ കത്ത
എല്ലാം കണ്ടും അസൂയക്കാരുടെ മന്ത്രണം കെട്ടും കൊണ്ടു വിചാരിച്ചു ലൊപൊ സുവാരസ്
എന്ന കപ്പിത്താനെ വിസൊരെയാക്കി മലയാളത്തിലെക്ക് ൧൦ കപ്പലുമായിനിയൊഗി
ച്ചയച്ചു (൧൫൨൫ എപ്രിൽ) ആയവൻ (സപ്തമ്പ്ര– ൨ ൹) ഗൊവയിൽ എത്തിയാറെ
അൾ്ബുകെൎക്കിന്റെ അധികാരം തീൎന്നുഎന്നറിയിച്ചു സാധാരണമായ ദുഃഖം ഉണ്ടാക്കി ഉട
നെ അൾ്ബുകെൎക്കിന്റെ വിശ്വസ്തരെ മാറ്റി പിന്നെ കണ്ണന്നൂരിൽ ഒടി കൊലത്തിരിയെ
കണ്ടു മാനുവെലിന്റെ കാഴ്ചയായി ചിലതു സമ്മാനിച്ചു കൊച്ചിക്കു പൊയി ആണ്ടത്തെചര
ക്കുകരയെറ്റിഅയപ്പിക്കയും ചെയ്തു– അപ്പൊൾ പെരിമ്പടപ്പും അവനെ കണ്ടു ഹൊ ഇവ
ൻഒട്ടും പരിപാകം ഇല്ലാത്തവൻ അല്ലൊ അൾ്ബുകെൎക്കിൽ നാമും കുറ്റം ആരൊപിച്ചത് ക
ഷ്ടം കഷ്ടം തന്നെ എന്നു പറഞ്ഞു– പിന്നെ പൊൎത്തുഗീസരിൽ ഉത്തമന്മാർ അൾമൈദ അ
ൾ്ബുകെൎക്ക എന്നവരുടെ ശുഭകാലം കഴിഞ്ഞുവല്ലൊ എന്നു വെച്ചു രാജസെവ വെറുത്തു
കപ്പലെറി വിലാത്തിക്കു മടങ്ങിപൊകയും ചെയ്തു–

ഹൊൎമ്മുജിൽനിന്നു ഒടി വരുമ്പൊൾ തന്നെ അൾ്ബുകെൎക്കിന്നു ഒരു പടക എതിരെ

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/21&oldid=190769" എന്ന താളിൽനിന്ന് ശേഖരിച്ചത്