ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ല്പാൻ ചെന്നു വൎത്തമാനം എല്ലാം അറിയിച്ച ഉടനെ അവൻ ദുഃഖിച്ചു വിശുദ്ധ യെശുവെ ഇതിൽ
നിന്നുതെറ്റുവാൻ ഒരു വഴിയും കാണാരാജസെവ നിമിത്തം ആളുകൾ വിരൊധം ആളു
കളുടെ സെവ നിമിത്തം രാജാവ് വിരൊധം അതു മതി– പൊവാൻ കാലമായി കിഴവനെ ഉപെ
ക്ഷിക്കൊല്ലാഎന്നുഅണ്ണാന്നു നൊക്കി പറഞ്ഞു– പിന്നെ അതിസാരം പിടിച്ചപ്പൊൾ മര
ണം അടുത്തു എന്നു കണ്ടു രാജാവ് എനിക്ക അനന്ത്രവനെ അയച്ചത് തക്കത്തിൽ ആയ
ല്ലൊ ഇങ്ങിനെ ദെവഹിതം എല്ലാം ശുഭം അത്രെ എന്നു ചൊല്ലി രാജാവിന്നു ഒരു കത്ത്
എഴുതി രാജ്യകാൎയ്യം തൊട്ടു എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ അവസ്ഥ
താനെ അറിയും എനിക്ക ഒരു മകനെ ഉള്ളൂ അവനെ നൊക്കുവാൻ രാജാവിന്നു ഇഷ്ടം
തൊന്നാവു ധനം ചെൎപ്പാൻ സംഗതി വന്നില്ലല്ലൊ എന്നു എഴുതി തീൎത്തതിൽ പിന്നെ
യൊഹനാൻ സുവിശെഷത്തിൽ നിന്നു യെശുവിന്റെ നിൎയ്യാണ വിവരം എല്ലാം വായി
പ്പിച്ചു കെട്ടു ക്രൂശിൽ അല്ലൊ എനിക്ക ശരണമെ ഉള്ളൂ എന്നു ചൊല്ലുകയും ചെയ്തു– ദശമ്പ്ര
൧൫ ൽ ഗൊവയിൽ എത്തിയാറെ അവൻ തൊണി അയച്ചു ഒരു പാതിരിയെ കപ്പ
ലിലെക്ക് വരുത്തി പാപങ്ങളുടെ ക്ഷമക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു രാത്രി കഴിച്ച
പ്പൊൾ ൧൭ ൽ ആത്മാവെ ദൈവത്തിൽ ഭരമെല്പിക്കയും ചെയ്തു– അവന്നു അപ്പൊ
ൾ ൬൩ വയസ്സു അതിൽ ൧൦ വൎഷം വിസൊരയി സ്ഥാനം ഉണ്ടായിരുന്നു– ശവത്തെ
കരെക്കിറക്കി സുഗന്ധദ്രവ്യങ്ങളെഇട്ടു ചില ദിവസം വരുന്നവൎക്കു കാട്ടി കൊടുത്ത ശെഷം
ഘൊഷത്തൊടെ സംസ്കരിക്കുമ്പൊൾ നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളുടെ
പാട്ടു ഒന്നും കെൾ്പാറായില്ല—

അവൻ നെരും ന്യായവും സൂക്ഷിച്ചു നൊക്കിയവൻ തന്നെ വ്യാജം കെട്ടാൽ ഉ
ടനെ കൊപിക്കും പിന്നെ ഓരൊ നൎമ്മങ്ങളെ ചൊല്ലി തന്നെത്താൻ ശാസിക്കും തന്നെ അപ
മാനിക്കുന്നവരൊടുവെഗം ക്ഷമിക്കും യെശുനാമത്തിൽ വളരെ ശങ്കയും താല്പൎയ്യവും ഉണ്ടു വെദ
ത്തിൽ കൂട ക്കൂട വായിക്കും ദൈവഭക്തി നിമിത്തം ഒരുനാളും ആണയിടുമാറില്ല ദരിദ്ര്യൎക്ക
വളരെ കൊടുക്കും– ഒരിക്കൽ തനിക്കും പൈസ്സ ഇല്ലാത്തപ്പൊൾ ഒരു കിലാസി വന്നു ൩ വ
രാഹൻ വായിപ്പയായി ചൊദിച്ചു ഇപ്പൊൾ എതും ഇല്ല എങ്കിലും ൟ മൂന്നു രൊമം പണയം
വെച്ചു വല്ല പീടികക്കാരനൊടു ചൊദിക്ക അവൻ തരും നിശ്ചയം എന്നുചൊല്ലിതാടിമെൽ
നിന്നു മൂന്നു രൊമങ്ങളെ പറിച്ചു കൊടുത്തയക്കയും ചെയ്തു– ഒടുക്കം അവനെ പൊലെപിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/22&oldid=190773" എന്ന താളിൽനിന്ന് ശേഖരിച്ചത്