ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ത്തെതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉണ്ടായില്ല– അവന്റെ ശവം സ്ഥാപിച്ച മറിയപ്പ
ള്ളിയിൽ പിന്നെ തറകെട്ടിയപ്പൊൾ നാട്ടുകാരും മുസല്മാനരും മഹത്തുക്കളാൽ സങ്കടം അ
കപ്പെടുന്തൊറും തറെക്കുവന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊണ്ടുനീതിക്കായി
യാചിച്ചു പൊരും– ഗൊവ മലക്ക ഹൊൎമ്മുജ് ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരുംഎ
ല്ലാവരും അവനെ മാനിക്കും പൊൎത്തുഗീസൎക്ക തൽക്ഷണം കാൎയ്യമുടക്കവും താഴ്ചയും വരാ
ത്തത് അൾ്ബുകെൎക്ക എന്ന നാമത്തിന്റെ ഒൎമ്മയാൽ അത്രെ സംഭവിച്ചു എന്നു ഊഹിപ്പാൻ
അവകാശം ഉണ്ടു—

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം—

൧. പഞ്ചനദം

ഹിമാലയപൎവ്വതം സിന്ധുനദിയിൽ നിന്നു ബ്രഹ്മപുത്രപുഴയൊളം കിഴക്കതെക്കായിട്ടുനീണ്ടു
കിടക്കുന്നത് ഒരു വരിയായിട്ട അല്ല– ചിലദിക്കിൽ ൩–൪–ആയിട്ടും മറ്റ ചിലദിക്കിൽ–അഞ്ച
എട്ടും വരി തുടൎമ്മലകൾ ആയിട്ടും പരന്നു കാണുന്നു– ഈ തുടൎമ്മലകളിൽ ഉയരം കുറഞ്ഞത് ഗം
ഗാ മുതലയനദികൾ ഒഴുകുന്ന താണ നാടുകളുടെ വടക്കെ അതിർ ആയതുതന്നെ–അതി
ന്റെ മുകൾ പരപ്പിൽ ഒരൊ ഘട്ടപ്രദെശങ്ങളും കുഴിനാടുകളും താഴ്വരകളും പല പ്രകാരം നീണ്ടു
കിടക്കുന്നു– ഇവറ്റിന്റെ വടക്കെ അതിരിൽ ൨ാം വരി തുടൎമ്മല കയറിഒന്നാമത്തെതിൽ
അധികം ഉയൎന്നുപലശാഖാഗിരികളൊടുംശിഖരങ്ങളൊടും കൂട ഒന്നാമത്തതിന്നു സമം ആ
യി കിഴക്ക തെക്കായിട്ടു നീണ്ടുനില്ക്കുന്നു– അതിന്റെ മുകൾ പരപ്പിലും നദീപ്രവാഹങ്ങളും–താ
ഴ്വരകളും– ഉന്നതസമഭൂമികളും മറ്റും പലവിധെന പരന്നു കിടക്കുന്നു– ഈ ക്രമത്തിൽ ത
ന്നെ ഹിമാലയ മലപ്രദെശം വടക്കൊട്ടു ചെല്ലും തൊറും തുടൎമ്മലകളുടെ മുകൾപ
രപ്പുകളുടെ ഉയരം ഒടുവിൽ൧൫൦൦൦൦ കാലടിയൊളം പൊങ്ങി നില്ക്കുന്നു– അതിന്റെ മുകളി
ൽ ൧0–൧൨൦൦൦ കാലടി ഉയരം ഉള്ള മലകൾ നില്കകൊണ്ടു ഹിമാലയത്തിന്റെ അത്യുന്നതശി
ഖരങ്ങളുടെ ഉയരം ഏകദെശം ൨൭൦൦൦ കാലടി തന്നെ– ഉത്തര ഖണ്ഡത്തിന്റെ വിവരംഅല്പം
ഗ്രഹിക്കെണ്ടതിന്നു ഈ പറഞ്ഞ മലപ്രദെശം ചില അംശങ്ങളാക്കി വിഭാഗിക്കുന്നത് ആവശ്യം ഉ
ള്ളതുതന്നെ– ആ അംശങ്ങൾ ആവിത്–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/23&oldid=190775" എന്ന താളിൽനിന്ന് ശേഖരിച്ചത്