ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

സിന്ധു–ശതദ്രു–ഗംഗാ–സരയൂ നദികളുടെ ഉറവുദെശം മുതൽ പടിഞ്ഞാറു സിന്ധുനദിവ
ടക്കുനിന്നു മലപ്രദെശത്തൂടെ തെക്കൊട്ടു പ്രവഹിച്ചു വരുന്ന ദിക്കൊളം നീണ്ടൂകിടക്കുന്നമല
പ്രദെശം തന്നെ പടിഞ്ഞാറെ അംശം ആകുന്നു—

നടുഅംശം സരയൂനദിയിൽ നിന്നു കിഴക്ക ത്രീസ്ഥപുഴയൊളം ചെന്നെത്തികി
ടക്കുന്നു—

കിഴക്കെ അംശം ത്രിസ്ഥപുഴയിൽ നിന്നു ബ്രഹ്മപുത്ര നദിതെക്കൊട്ടു പ്രവഹിക്കു
ന്നദെശത്തൊളം പരന്നു കിടക്കുന്നു ഈ പറഞ്ഞ ൩ അംശങ്ങളിലെ രാജ്യങ്ങളുടെ വിവരം
താഴെ പറയുന്നു—

൧., പടിഞ്ഞാറെ അംശം–

അതുരണ്ടു ഖണ്ഡങ്ങളായി കിടക്കുന്നു– സരയൂപുഴയിൽ നിന്നു വടക്ക പടിഞ്ഞാറു ശതദ്രുവിപാ
ശാ നദികളൊളം ഉള്ള മലനാടുകൾ ഇങ്ക്ലിഷ്കാരുടെ രാജ്യത്തൊടു ചെൎന്നു വന്ന അംശങ്ങൾആ
കുന്നു—

ശതദ്രുനദീപ്രവാഹത്തിൽ നിന്നു വടക്ക പടിഞ്ഞാറു സിന്ധു നദിയൊളം നീണ്ടുകിടക്കുന്ന മ
ലപ്രദെശത്തിൽ ഇങ്ക്ലിഷ്കാർ പഞ്ചനദയുദ്ധം സമൎപ്പിച്ചതിന്റെ ശെഷം ഗുലാപ്പ് സിംഗ് എന്ന ഒ
രുശിഖ പ്രഭുവെ രാജാവാക്കി വാഴിച്ചിരിക്കുന്നു–

ഈ പുതുരാജ്യത്തിന്റെ അതിരുകൾ കിഴക്ക– വിപാശാ– ശതദ്രുനദികൾ തെക്കപ
ഞ്ചനദം–പടിഞ്ഞാറുസിന്ധുനദി– വടക്ക തിബെത്ത് മുതലായ മലഭൂമികൾ തന്നെ ആകു
ന്നു– പിതസ്ത– ചന്ദ്രഭാഗ– ഐരാവതി–വിപാശ എന്നീ നദികളുടെ ഉറവുകൾ ആ രാജ്യ
ത്തിൽ നിന്നു തന്നെ ആകുന്നു– അതിന്റെ തെക്കെ അംശം കൂഹിസ്ഥാൻ എന്ന പെർധരിച്ചു
പല ഇടവകകൾ ആയി ഖണ്ഡിച്ചു കിടക്കുന്നു– നിവാസികൾ മിക്കവാറും ശിഖർ തന്നെ– ൟകഴി
ഞ്ഞ ചില സംവത്സരങ്ങളിൽ നിത്യയുദ്ധം ഉണ്ടായതിനാലും നിവാസികൾ രാജാക്കളുടെ അ
ത്രിക്രമം പലവിധമായി അനുഭവിക്കെണ്ടി വന്നതിനാലും ശുഖപട്ടണങ്ങളും കൃഷി–ക
ച്ചവടം മുതലായ തൊഴിലുകളും ദുൎല്ലഭമായിട്ടത്രെ അവിടെ കാണുന്നു– രാജാവ് ഖജാന
യെ നിറക്കെണ്ടതിന്നു അല്ലാതെ വിശെഷിച്ചൊന്നും വിചാരിക്കായ്കയാൽ ദാരിദ്ര്യവും മ്ലെ
ഛ്ശതയും വൎദ്ധിച്ചു എങ്ങും പരന്നിരിക്കുന്നു– വിശിഷ്ട സ്ഥലങ്ങൾ ജാമ്പു– നാഗക്കൊട്ട–
രാജുർ എന്നിവതന്നെ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/24&oldid=190776" എന്ന താളിൽനിന്ന് ശേഖരിച്ചത്