ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ൻ അതിന്റെവിസ്താരംഏകദെശം ൧൦൦൦ ചതുരശ്രയൊജന അതുമുഴുവനുംമലപ്ര
ദെശംആകകൊണ്ടു കൃഷികച്ചവടംമുതലായതൊഴിലുകളുംവിശെഷപട്ടണങ്ങളും
ദുൎല്ലഭം നിവാസികൾമിക്കവാറുംഒരുവകകാട്ടാളർആകുന്നു— പ്രധാനപട്ടണംഅല്മൊ
രതന്നെ—

ആദെശത്തിന്റെപടിഞ്ഞാറെഅതിരിൽഗൎവ്വാൽനാടുകിടക്കുന്നു— അതി
ൽപുരാണക്ഷെത്രങ്ങൾഇരിക്കകൊണ്ടുസംവത്സരം തൊറുംഏകദെശം ൨൦ ലക്ഷംഹി
ന്തുജാതികൾഒരൊദെശത്തിൽനിന്നുക്ഷെത്രൊപവാസത്തിന്നുംതീൎത്ഥസ്നാനത്തി
ന്നുംമറ്റുംഅങ്ങൊട്ടുപൊകുമാറുണ്ടു— ക്ഷെത്രങ്ങളിൽവിശിഷ്ടംആയതുഹരിദ്വാ
രംതന്നെ— പ്രധാനപട്ടണം ശ്രീനഗരം—

അതിൽനിന്നുപടിഞ്ഞാറൊട്ടു ശ്രീമദ്ദെശം മലകളുടെനടുവിലെഉറപ്പുള്ള
കൊട്ടെക്കസമംആയികിടക്കുന്നു— നിവാസികൾചുരുക്കമെഉള്ളു— അതിൽനിന്നു
പടിഞ്ഞാറുപിസ്സഹീർദെശംശതദ്രുപുഴവക്കത്തുപരന്നിരിക്കുന്നു— അതിലെ
പ്രധാനപട്ടണം രാമപുരി ഇങ്ക്ലിഷ്‌പട്ടാളങ്ങൾപാൎക്കുന്നസ്ഥലംകൊട്ടഗർതന്നെ—
ആദെശത്തിന്റെപടിഞ്ഞാറെഅറ്റത്തുപിന്നെഒരൊചെറിയഇടവകകൾകാശ്മീ
രരാജ്യത്തൊളംപരന്നുകിടക്കുന്നു— ഗവൎന്നർജനരാളുംമറ്റുഒരൊഇങ്ക്ലിഷ്കാരുംകൂ
ടക്കൂടപാൎത്തുവരുന്നസിമ്ലാനഗരവുംഇങ്ക്ലിഷപട്ടാളസ്ഥലങ്ങൾആയസിൎഹിന്ത്— സുപാ
ഥുമുതലായനഗരങ്ങളും ആമലപ്രദെശത്തിൽ തന്നെ ആകുന്നു—

F Muller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/26&oldid=190782" എന്ന താളിൽനിന്ന് ശേഖരിച്ചത്