ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൫ നമ്പ്ര തലശ്ശെരി ൧൮൫൦ മെയി

കെരളപഴമ

൫൩– സുവാരസ് വാഴ്ചയുടെ ആരംഭം

സുവാരസ് ൧൧ വൎഷത്തിന്മുമ്പിൽ പന്തലായിനി തൂക്കിൽ വെച്ചു ജയം കൊണ്ടത
ല്ലാതെ (§ ൨൬ ആമത നൊക്കുക) അപ്രസിദ്ധനത്രെ– അതുകൊണ്ടു പല ദിക്കിൽ നി
ന്നും നീരസ ഭാവങ്ങളെ കണ്ടാറെ താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കെണ്ടതി
ന്നു മുമ്പെ കൊല്ലത്തൊടു വൈരം സമൎപ്പിച്ച് ഇണക്കം വരുത്തട്ടെ എന്നു വെച്ചു കൊച്ചി
യിൽ നിന്നു സമൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും ചെയ്തു– അന്നു കൊ
ല്ലത്തെ രാജാവ് ബാലനത്രെ അവന്റെ ജ്യെഷ്ഠത്തിയായ ആഴിപണ്ടാരി രാജ്ഞി
എന്നു പെരുള്ളവൾ ആറ്റിങ്കൽ തമ്പുരാട്ടിയായിരിക്കും– ആയവൾ അവനുവെണ്ടി
രാജ്യകാൎയ്യം നൊക്കുമ്പൊൾ പൊൎത്തുഗീസരിൽ മമത ഭാവിച്ചു അവർ ഉപദെശിച്ച
വഴിയിൽ ഇണങ്ങി വരികയും ചെയ്തു– അന്നെത്തെ നിയമപ്രകാരമാവിതു ൧൦ വൎഷ
ത്തിന്മുമ്പിൽ (§ ൩൦) ദസാ മുതലായ പറങ്കികളെ കൊന്നു വസ്തുക്കൾ നാനാവിധമാക്കി
യതിന്നു രാജ്ഞി ൫൦൦ ഭാരം മുളകു വെക്കെണ്ടതു അന്നു ചുട്ടുപൊയ തൊമാപ്പള്ളി
യെ രാജ്ഞി താൻ പുതുതായി കെട്ടുകപള്ളിവക ഒക്കയും യഥാസ്ഥാനമാക്കുകയും ചെ
യ്ക (§ ൧൯) ഇനി മുളകു വിറ്റാൽ പൊൎത്തുഗാലിന്നു മുമ്പെ കാട്ടി കൊച്ചിവിലെക്കു
കൊടുക്കുക മാപ്പിള്ളമാരുടെ വമ്പു താഴ്ത്തി രക്ഷിച്ചു കൊൾ്ക– എന്നിങ്ങനെ മന്ത്രി
മാരായ പിള്ളമാർ ഒപ്പിട്ടു മെൽ പറഞ്ഞ മുളകു ഏല്പിച്ചു തുടങ്ങുകയും ചെയ്തു–
ഇവ്വണ്ണം കാൎയ്യസിദ്ധി ഉണ്ടാകയാൽ സുവാരസ് ഗൎവ്വിച്ചു കൊഴിക്കൊട്ടിൽ എത്തിയാ
റെ താമൂതിരി അൾ്ബുകെൎക്കിന്റെ മരണത്താൽ ഖെദിച്ച പ്രകാരം കെട്ടു ഇഷ്ടക്കെടു
ഭാവിച്ചു കൂടിക്കാഴ്ചെക്കു രാജാവു കൊട്ടയിൽ വരുമല്ലൊ എന്നു ചൊദിപ്പിച്ചു– ഇ
തു മാനക്കുറവായി തൊന്നും കൊട്ടയുടെ പുറത്തു ഏതു സ്ഥലമെങ്കിലും മതി എന്ന് ഉത്ത
രം കെട്ടാറെ സുവാരസ് ക്രുദ്ധിച്ചു വെറും വാദത്താൽ ൧൨ ദിവസം കഴിച്ചു പടെക്കു
കൊപ്പിട്ടു പൊയ ശെഷം– കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽ ചെന്നുനി


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/27&oldid=190784" എന്ന താളിൽനിന്ന് ശേഖരിച്ചത്