ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ നിസ്സാര കാൎയ്യം ചൊല്ലി വാൾ ഊരുകയില്ല സത്യം°
എന്നുണൎത്തിച്ചതു കെട്ടപ്പൊൾ കുറയ അടങ്ങി കൊട്ടയുടെ വാതുക്കൽ വെച്ചു താമൂതിരി
യെ കണ്ടു സംഭാഷിക്കയും ചെയ്തു– അന്നവാഴുന്നരാജാവ് എത്രയും സന്ധിപ്രിയൻ
ആക കൊണ്ടത്രെ പടക്കൂടുവാൻ സംഗതി വരാഞ്ഞതു– പിന്നെ അൾ്ബുകെൎക്കിന്റെ
മരണം കെട്ടാറെ ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹിച്ചു പറങ്കികൾ വിചാരിയാത്ത
സമയം ആയുധം എടുത്തു ൨൪ വെള്ളക്കാരെ കൊല്ലുകയും ചെയ്തു– അതുകൊണ്ടു സുവാ
രസ് ഭട്ടക്കളയിൽ ഒടി വിസ്താരം കഴിക്കുമ്പൊൾ മാപ്പിള്ളമാർ മുഖസ്തുതി പറ
ഞ്ഞു കൊണ്ടു വശീകരിച്ചു കുറ്റക്കാൎക്ക ആൎക്കും ദണ്ഡം വിധിച്ചതും ഇല്ല– അതിനാൽ
കൎണ്ണാടകത്തിൽ ചൊനകർ ഞെളിഞ്ഞു ഭയം എന്നിയെ കടല്പിടിക്കു പിന്നെയും തു
നികയും ചെയ്തു–

അനന്തരം ഗൊവയിൽ എത്തിയാറെ അൾ്ബുകെൎക്കിന്റെ പണി എല്ലാം വ
ളരെ അതിശയമായി തൊന്നുകകൊണ്ടു ഈ ഗൊവയിൽ തന്നെ നമ്മുടെ കൊട്ടയുള്ള
തു നല്ലതൊ അല്ലയൊ താമൂതിരിയൊടും പടയില്ല മലയാളത്തിൽ സുഖെന പാൎത്തുവ്യാ
പാരം ചെയ്യാമല്ലൊ എന്നു കപ്പിത്താന്മാരൊടു നിരൂപിച്ചു തുടങ്ങി– നാട്ടുകാര
ത്തികളെ വിവാഹം ചെയ്തു കുടിയിരുന്നവർ അതു കെട്ടാറെ വളരെ വ്യസനപ്പെട്ടു എ
ങ്ങിനെ എങ്കിലും കൊട്ടയെ പൊളിക്കുരുതെ ഞങ്ങളെ ഇവിടെ പാൎപ്പിച്ചാൽ ഞങ്ങൾ
പൊൎത്തുഗാൽ സഹായം കൂടാതെ പൊരുതു കുഞ്ഞു കുട്ടികളെ രക്ഷിച്ചു കൊള്ളാം എ
ന്നു ബൊധിപ്പിച്ചതല്ലാതെ കപ്പിത്താന്മാർ മിക്കവാറും സഭയിങ്കൽനിന്നു ആ പക്ഷം
തന്നെ എടുത്തു ചൊല്ലുകയാൽ ഗൊവ പിന്നെയും മൂല സ്ഥാനമായിരിക്ക എന്ന കല്പന
യായി സുവാരസ് മഴക്കാലം കഴിപ്പാൻ കൊച്ചിക്കു മടങ്ങി പൊകയും ചെയ്തു– (൧൫൧൬)
അവിടെനിന്നു ചില പറങ്കികൾ നായാടുവാൻ കാട്ടിൽ പൊയപ്പൊൾ ചില മയി
ലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ പലനായന്മാരും ഒരു കയ്മളും വന്നു ഇതു
ദെവരുടെ മയിലത്രെ എന്നു വിരൊധിച്ചു– ആയ്ത അവർ കൂട്ടാക്കാതെ പരിഹസിച്ചു
വെടിവെച്ചാറെ കലശൽ ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു ഇനി ഇപ്രകാ
രം ചെയ്യരുതെന്നു കൊച്ചിയിൽ കല്പനയാകയും ചെയ്തു–

മുമ്പെ ൧൫൦൮ ആമതിൽ മിസ്ര സുല്ത്താൻ ഖാൻ ഹസ്സൻ പറങ്കികളെ നീക്കുവാൻ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/28&oldid=190786" എന്ന താളിൽനിന്ന് ശേഖരിച്ചത്