ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പൈസ്സ വില

൧ാം നമ്പ്ര തലശ്ശെരി ൧൮൫൦ ജനുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൭., ബങ്കാളദെശവും ഗംഗാനദിയുടെ അഴിമുഖവും

ഗംഗാനദി രാജമഹാൽ നഗരസമീപത്തു വെച്ചു മലപ്രദെശം എല്ലാം കടന്ന ഉടനെ വിശാ
ലമായ ബങ്കാളദെശം എന്നതാണഭൂമിയിൽ പുക്കു സമുദ്രത്തൊളം വീഴ്ച ഏറ ഇല്ലായ്ക
കൊണ്ടും നാടു മിക്കതും പാറഇല്ലാത്ത മൃദുത്വമുള്ള പശിമകൂറു ആക കൊണ്ടും അനെക
കയ്കളായി പിരിഞ്ഞു ഒരൊസമയങ്ങളിൽ ഒഴുക്കവും മാറ്റി കടലിൽ നിന്നു ഏകദെശം
൮ കാതം വഴി വടക്ക അസ്സാം ദെശത്തിൽ നിന്നു പ്രവഹിച്ചു വരുന്ന ബ്രഹ്മപുത്രനദി
യെ ചെൎത്തു ഏകദെശം ൪൦ കാതം വീതിയുള്ള അഴിമുഖദെശത്തിൽ കൂടി ഒഴുകി ശതമു
ഖി എന്ന പെർധരിച്ചു അനെക കയ്കളായും ചിലദിക്കിൽ സമുദ്രമയമായും ബങ്കാള
കടലിൽ ചെൎന്നു വരുന്നു– അഴിമുഖദെശം മിക്കതും കാട ആക കൊണ്ടു പുലി മുതലായകാ
ട്ടുമൃഗങ്ങളുടെ ഇരിപ്പിടമത്രെ വെള്ളത്തിന്റെ ആധിക്യം നിമിത്തം അതു മനുഷ്യവാസത്തി
ന്നു എത്രയും ആകാത്ത ഭൂമിതന്നെ– അതിൽവസിക്കുന്ന താണജാതികൾ പലരും കാ
ട്ടു മൃഗങ്ങൾക്ക ഇരയായി ചമഞ്ഞു വരുന്നു— ആ കാട്ടുപ്രദെശം ഒഴികെ ബങ്കാളം ഭാരതഖ
ണ്ഡത്തിലെ സകലനാടുകളിൽ ഉത്തമമായും ജനപുഷ്ടി ഏറിയതു നിവാസികളുടെ സംഖ്യ
൨൫൦ ലക്ഷത്തിന്റെ താഴെ അല്ല– പട്ടണങ്ങളും– ഗ്രാമങ്ങളും– നാട്ടി എങ്ങും നിറഞ്ഞിരി
ക്കുന്നു– ഒരൊ അംശങ്ങളിൽ പല ക്രിസ്തീയ പള്ളികളും നാട്ടിന്നു വിശിഷ്ട അലങ്കാരമായി
കിടക്കുന്നു– പലവിധകൃഷികളും ആയം ഏറിയ കച്ചവടവും നാട്ടിൽ എങ്ങും പുഷ്ടിയൊടെ
നടന്നു ദാരിദ്ര്യം മിക്കതും ഭ്രഷ്ടാക്കി കളയുന്നു– ഇപ്രകാരം ബങ്കാളദെശം പലനാടുകൾ്ക്കു ധാ
ന്യശാലയായി തീൎന്നിരിക്കുന്നു– അത് ഇങ്ക്ലിഷ്കാർ ൟ ഖണ്ഡത്തിൽ ആദ്യമെ പിടിച്ച ദെശം
ആകകൊണ്ടു ആ നാട്ടുകാൎക്ക ഇപ്പൊൾ പലവിലാത്തിവിദ്യകളിലും ദൊഷങ്ങളിലും ശീലം
വന്നു– സൎക്കാർ പല പട്ടണങ്ങളിൽ വിദ്യാലയങ്ങളെയും എഴുത്തു പള്ളികളെയും സ്ഥാ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/3&oldid=190734" എന്ന താളിൽനിന്ന് ശേഖരിച്ചത്