ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ധംകിഴങ്ങുംപരുത്തിയും മറ്റും ഉണ്ടാക്കിവരുന്നു— ആടുകൾഅല്ലാതെനാട്ടുമൃഗങ്ങൾഇല്ല
കുതിര—പശ്ചാദികളെനാട്ടുകാർഅന്യദെശങ്ങളിൽനിന്നുകൊണ്ടുവരുന്നുണ്ടു— മലക
ളിൽനിന്നുനിവാസികൾചെമ്പിരിമ്പുഈയം മുതലായലൊഹങ്ങളെയും പുഴകളിൽനി
ന്നുസ്വൎണ്ണപൊടിയെയും വിളഞ്ഞെടുക്കുന്നു— മലമുകളിൽഒരിടയജാതിആടുകളെ
മെയ്ചുകൊണ്ടും വസിക്കുന്നു— രാജാവിന്റെ വരവു സംവത്സരത്തിൽഏകദെശം ൪൦
ലക്ഷംഉറുപ്പിക— അവന്റെ ആയുധപാണികളുടെസംഖ്യ ൨൦൦൦൦ പ്രധാനപട്ടണത്തി
ന്റെപെർകദ്മന്തു ൪൦൦൦൦ നിവാസികൾശെഷം നഗരങ്ങളിൽമുഖ്യമായവലതിത്പ‌
ട്ടണം ൨൪൦൦൦ നിവാസികൾ— ഫൾ്ഗുണ ൧൨൦൦൦ നിവാസികൾ— രാജ്യത്തിന്റെകിഴക്കെ
അതിരിൽഎകദെശം ൮൦ ചതുരശ്രയൊജന വിസ്താരമുള്ള സിക്കിംഎന്നഒരുചെ
റിയനാടു ൧꠱ ലക്ഷം നിവാസികളൊടുംകൂടഹിമാലയത്തിന്റെഉന്നതപൎവ്വതങ്ങ
ളിൽകിടക്കുന്നു— അതിലെപ്രധാനസ്ഥലം സിക്കിംതന്നെ— കദ്മന്തുനഗരത്തിൽഇങ്ക്ലി
ഷ്കാർ രാജാവിന്റെനടപ്പു സൂക്ഷിച്ചുനൊക്കെണ്ടതിന്നുഒരുമന്ത്രിയെപാൎപ്പിച്ചി
രിക്കുന്നു—

൩, കിഴക്കെഅംശം

സിക്കിം ദെശത്തിന്റെകിഴക്കെഅതിർമുതൽ ഏകദെശം ബ്രഹ്മപുത്രനദിയൊളം
ഹിമാലയമലപ്രദെശത്തൂടെചെന്നെത്തികിടക്കുന്നരാജ്യത്തിന്റെപെർ ഭൂത്താൻ
(ബുതാൻ) തന്നെ— അതിന്റെതെക്കെഅതിർ ബ്രഹ്മപുത്ര നദീപ്രവാഹദെശം
വടക്കെതുതിബെത്ത്‌രാജ്യം വിസ്താരംഎകദെശം ൧൨൦൦ ചറ്റുരശ്രയൊജന
നിവാസികളുടെസംഖ്യഏകദെശം ൫ ലക്ഷം— അവർ എല്ലാവരും ബൗദ്ധ
ന്മാർ തന്നെആകുന്നു— ദെശത്തിന്റെആകൃതി മെൽപറഞ്ഞനെപാളരാ
ജ്യത്തൊടുസമം— കൃഷി— കച്ചവടം മുതലായതൊഴിലുകളിലുംവളരെഭെദം
കാണുന്നില്ല— നിവാസികൾ എല്ലാവരും രാജ്യകാൎയ്യങ്ങളെനടത്തുന്ന സ്ഥാനി
കളുടെ അടിമകൾ അത്രെആകുന്നു— ആ സ്ഥാനികളിൽമുമ്പുള്ളവർ ൨പെ
ർപ്രപഞ്ചകാൎയ്യങ്ങളെനടത്തുന്നദൈബ്‌രാജാവും— ഭൂദെവനായിനടിച്ചു
മതവിശെഷങ്ങളെവിചാരിക്കുന്നധൎമ്മരാജാവുംതന്നെ— ധൎമ്മ രാജാവിൽ
ദെവസാന്നിദ്ധ്യം ആവസിക്കകൊണ്ടു പ്രജകൾ്ക്ക തിരുമുമ്പിൽ ചെന്നുനമസ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/30&oldid=190790" എന്ന താളിൽനിന്ന് ശേഖരിച്ചത്