ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

രിപ്പാനുംകൂടസമ്മതമില്ല— അവന്റെപെർ മാത്രം കെട്ടാൽ എല്ലാവരും വി
റെക്കും— നഗരം എന്നുപെർ കൊള്ളുന്നസ്ഥലങ്ങൾ രാജ്യത്തിൽ ഇല്ല— ധ
ൎമ്മരാജാവിന്റെ വിശിഷ്ട വാസസ്ഥലം ആയ തസ്സിസുതനും— വണ്ടി പൂ
ർ— ബിജിനി മുതലായ സ്ഥലങ്ങളും പ്രധാനം—

൨., ബൎമ്മാഅൎദ്ധ ദ്വീപു

തെക്കെആസ്യയിലെ ൨ അൎദ്ധ ദ്വീപുകളിൽ മുഖ്യം ആയത ഭാരതഖ
ണ്ഡം തന്നെ— അതിന്റെ കിഴക്കെ അതിരിൽ ബങ്കാളകടൽ ഹിന്തു
സമുദ്രത്തിന്റെഒരുഅംശം ആയി കിഴക്ക ബൎമ്മാ അൎദ്ധ ദ്വീപിൻക
രയൊളം വ്യാപിച്ചു അതിന്നു പടിഞ്ഞാറെ അതിർ ആയി ഇരിക്കുന്നു—
അതിന്റെ തെക്കും കിഴക്കുമുള്ള ദെശങ്ങൾ്ക്ക ഹിന്തുസമുദ്രത്തിന്റെ അം
ശങ്ങൾ തന്നെ അതിരുകൾ— അൎദ്ധ ദ്വീപിന്റെ വടക്കെഅതിരുകൾ ഹി
മാലയപൎവ്വതത്തിൽനിന്നു കിഴക്കൊട്ടുപരന്നു കിടക്കുന്ന മലപ്രദെശങ്ങളും
മഹാചീനരാജ്യവും ആകുന്നു— അൎദ്ധ ദ്വീപിന്റെ വിസ്താരം ഏകദെ
ശം ൪൦൦൦൦ ചതുരശ്രയൊജന— അതിലെരാജ്യങ്ങളിൽ വിശെഷംആ
യതു ബൎമ്മാ രാജ്യം— അതുകൊണ്ടു അതിന്റെ പെർ മുഴു അൎദ്ധദ്വീപി
ന്നും പറഞ്ഞു വരുന്നു—

ബൎമ്മാ അൎദ്ധ ദ്വീപിലെമലകൾ മിക്കവാറും വടക്കെ അതിരിൽ
നിന്നു തെക്കൊട്ടു നീണ്ടു കിടക്കുന്ന ഹിമാലയ മലപ്രദെശത്തിന്റെ
ശാഖകൾ എന്നു തൊന്നുന്നു— ഈ ശാഖകൾ അൎദ്ധ ദ്വീപിന്റെ വട
ക്കെ അതിർ ദെശങ്ങളിൽ നിന്നുതെക്കൊട്ടു സമുദ്രത്തൊളം ചെ
ന്നെത്തി കിടക്കുന്നു— അവറ്റിൽ പടിഞ്ഞാറുള്ളത ബ്രഹ്മപുത്ര
നദിയുടെ തെക്കകിഴക്കെ അതിരിൽകൂടി പരന്നുനില്ക്കുന്നഗറൊ
മലപ്രദെശവും ബങ്കാളദെശത്തിന്റെ കിഴക്കെ അതിരിൽ ഉയ
ൎന്നു അറകാൻ നാടൂടെ തെക്കൊട്ടുനീണ്ടുകിടക്കുന്ന അനുപെക്തൂമിയു
മലകളും ആകുന്നു— ഈ മലനാടുകളുടെ കിഴക്കെഅതിരിൽ
ഐരാവതിനദി വടക്കെമല പ്രദെശത്തിൽ ഉത്ഭവിച്ചു ബൎമ്മാരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/31&oldid=190792" എന്ന താളിൽനിന്ന് ശേഖരിച്ചത്