ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ജ്യത്തൂടെ തെക്കൊട്ടു പ്രവഹിച്ചു കൊണ്ടു ബങ്കാളസമുദ്രത്തിൽ
ചെന്നു കൂടുന്നു– ഐരാവതി നദീതീരത്തിങ്കൽ നിന്നു കിഴക്ക ൨ാം
ശാഖാഗിരി ഏകദെശം ൫൦൦൦ കാലടി ഉയൎന്നു വടക്കു നിന്നുതെ
ക്കൊട്ടു വ്യാപിച്ചു കിടക്കുന്നു– അതിന്റെ കിഴക്കെ അതിരിൽ സ
ലുവൻ നദി ഐരാവതിക്കു സമം ആയി വടക്കുനിന്നു തെക്കൊട്ടു
ഒഴുകി കൊണ്ടിരിക്കുന്നു– ആ നദീപ്രവാഹത്തിന്റെ കിഴക്കെ അ
തിരിൽ കൂടി മൂന്നാം ശാഖാമല ഏകദെശം ൬൦൦൦ കാലടി ഉയരത്തൊ
ളം പൊങ്ങി വടക്കു നിന്നു തെക്കൊട്ടു മലായ അൎദ്ധദ്വീപിന്റെ തെ
ക്കെ അറ്റത്തൊളം നീണ്ടു നില്ക്കുന്നു — അതിന്റെ പെർസിയാം
രാജ്യത്തിന്റെ അതിൽ പൎവ്വതം എന്ന ആകുന്നു– അതിൽ നി
ന്നു കിഴക്കൊട്ടു മെനം പുഴമെൽ പറഞ്ഞ ൨ നദികളൊടു ഒത്ത
വണ്ണം വടക്കെ മലമുകളിൽ നിന്നു ഉത്ഭവിച്ചു തെക്കൊട്ടു സിയാം
ഉൾകടലിൽ ചെന്നു വരുന്നു– ആ നദി ഒഴുകുന്നതാണ നാട്ടിൽ നി
ന്നു കിഴക്കൊട്ടു നാലാം ശാഖാഗിരി മെൽ പറഞ്ഞ മൂന്നിന്നു സമം
ആയി വടക്കു നിന്നു തെക്കൊട്ടു പരന്നു നാട്ടിൽ നിറഞ്ഞു നില്ക്കുന്നു—

അതിന്റെ കിഴക്കെ അതിരിൽ കമ്പൊച നദിയുടെ പ്രവാഹദെ
ശം അന്നം രാജ്യത്തിൽ തന്നെ വിശാലമായി കിടക്കുന്നു– അവി
ടെ നിന്നു കിഴക്കൊട്ടു അഞ്ചാം ശാഖാഗിരി തൊങ്കിൻ കടപ്പുറത്തൂ
ടെ വടക്കു നിന്നു തെക്കൊട്ടു നീണ്ടു നില്ക്കുന്നു– ഇപ്രകാരം ബൎമ്മാ അ
ൎദ്ധ ദ്വീപിൽ ൫ ശാഖാഗിരികൾ. ൪ നദീപ്രവാഹങ്ങളൊടു കൂട വട
ക്കു നിന്നു തെക്കൊട്ടു വ്യാപിച്ചു നിറഞ്ഞ പ്രകാരനെ അറിയുന്നുള്ളു–
അതിന്റെ സൂക്ഷ്മതവരും കാലത്തിൽ ഉള്ളവൎക്കു മാത്രം നിശ്ചയം
വന്നു കൂടും—

F Muller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/32&oldid=190795" എന്ന താളിൽനിന്ന് ശേഖരിച്ചത്