ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൬., നമ്പ്ര തലശ്ശെരി ൧൮൫൦ ജ്ജൂൻ

കെരളപഴമ

൫൪., കൊല്ലത്തിൽ പാണ്ടിശാല കെട്ടിയതു–

സുവാരസ്സ് കൊല്ലത്തൊടു നിരന്ന പ്രകാരം പറഞ്ഞിട്ടുണ്ടല്ലൊ (§ ൫൩)– അവ
ൻ ചെങ്കടലിൽ ഒടുമ്മുമ്പെ കൊല്ലത്തിൽ നിയൊഗിച്ച കപ്പിത്താൻ ഹെയ്തൊർ രൊ
ദ്രീഗസ്സ് എന്നവൻ തന്നെ– ആയവൻ ൧൫൧൭ ഫെബ്രു. ൧ ൹ അവിടെ എത്തിയാ
റെ റാണി മന്ത്രികൾ മുതലായവൎക്കു കാഴ്ച വെച്ചു മുളകിന്റെ ശിഷ്ടം ചൊദിച്ചപ്പൊ
ൾ തരാം എന്നു പറഞ്ഞിട്ടും താമസം വളരെ ഉണ്ടായി– റാണി അവനെ വെറെ വിളിച്ചു
പറഞ്ഞിതു നമ്മുടെ അയല്വക്കത്തു തിരുവിതാങ്കൊട്ടു രാജാവൊടു പടയെല്ക്കെണ്ട
താകുന്നു നാള നാം എഴുന്നെള്ളെണ്ടത് അതു കൊണ്ടു പണത്തിന്ന അല്പം ഞെരി
ക്കം ഉണ്ടു വിശെഷാൽ പള്ളിവക ഇപ്പൊൾ ചൊദിക്കരുത് പിള്ളമാരും നായന്മാരും
അത് അടക്കിക്കൊണ്ട വരായ്കയാൽ നാം ജയിച്ചു വരുമ്പൊൾ എന്റെ സന്നിധാ
നത്തിൽ നിന്നു തീൎക്കെണ്ടുന്ന കാൎയ്യം ആകുന്നു ആയതുകൊണ്ടു ഞാൻ ഇങ്ങു പൊരുവൊ
ളം ആ വക ഒന്നും മിണ്ടരുതെ എന്നും മറ്റും യാചിച്ചതിനാൽ കപ്പിത്താൻ അവളു
ടെ ഗുണമനസ്സും മന്ത്രി സ്വാധീനതയും അറിഞ്ഞു സ്വസ്ഥായിരിക്കാം എങ്കിലും ഞങ്ങൾ്ക്ക
രാത്രി പാൎപ്പാൻ സ്ഥലം തരെണ്ടതു അതിന്നു ഭവനം ഇല്ലെങ്കിൽ ഒന്ന് എടുപ്പിപ്പാൻ
അനുവാദം ഉണ്ടാകെണം എന്നു അപെക്ഷിപ്പാൻ തുടങ്ങി– ഇതു കൌശലത്താലെ ചൊ
ദിച്ചതാകുന്നു സുവാരസ മടങ്ങിവന്നാൽ പിന്നെ ഒരു കൊട്ട എടുപ്പിക്കെണം എന്നും
അതിന്റെ മുമ്പെ നല്ലൊരു സ്ഥലം തെരിഞ്ഞു കൊള്ളെണം എന്നും കല്പിച്ചിട്ടുണ്ടായി
രുന്നു– റാണി കുറയ ക്ലെശിച്ചു പൊയെങ്കിലും പിറ്റന്നാൾ ഒരു സ്ഥലം കുറിച്ചു കൊടുത്തു
യാത്രയാകയും ചെയ്തു–

ആയതു കെട്ടപ്പൊൾ ചൊനകർ കൊപിച്ചു ഇതു പാണ്ടിശാലെക്കല്ല കൊട്ടെക്കാ
യി വിചാരിച്ചതത്രെ എന്നു മുറയിട്ടു റാണിയൊടു ബൊധിപ്പിച്ചതല്ലാതെ കുമാരിരാ
ജ്ഞിയാകുന്ന മറ്റ തമ്പുരാട്ടിയെ വശീകരിച്ചു പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/33&oldid=190798" എന്ന താളിൽനിന്ന് ശേഖരിച്ചത്