ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

പ്രയത്നം കഴിച്ചു പൊന്നു– എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊണ്ടു മന്ത്രികളെ വശത്താ
ക്കി കരെക്കടുക്കെ നല്ല വെള്ളത്തൊടുള്ള ഒരു സ്ഥലം സമ്പാദിച്ച ഉടനെ പാണ്ടിശാല
യെ എടുപ്പിച്ചു ഒല മെയുകയും ചെയ്തു– മഴക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഒരൊ
രൊ വൎത്തമാനങ്ങളെ പരത്തി പുരുഷാരത്തെ കലഹിപ്പിച്ചു നടന്നു– രൂമികളൊടുതൊ
റ്റു സുവാരസ്സ് കഴിഞ്ഞു പൊയെന്നും അതിൽഖാൻ കൃഷ്ണരായരുമായി നിരന്നു ഗൊവ
യെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെടത്തും പറങ്കികൾ പട്ടു നശിച്ചുഎന്നും കെട്ടാറെ
കപ്പിത്താൻ വിശ്വസിക്കാത്തവൻ എങ്കിലും പറങ്കികൾ ആരും പുറത്തു പൊകരുത്
കലശലിന്നു ഒട്ടും ഇടം കൊടുക്കരുത് എന്നു കല്പിച്ചു അകത്തുനിന്നുറപ്പുവരുത്തി രാ
ജ്ഞി പടയിൽനിന്നു മടങ്ങി വരുന്നതിനെ കാത്തുകൊണ്ടു അധികാരികളെ അനുകൂ
ലമാക്കി വസിച്ച ശെഷം സുവാരസ്സ് ഹൊൎമ്മൂജിൽനിന്നു തിരികെ വന്നു എന്നും ഗൊവ
യൊടു മുസല്മാനർ പടയെറ്റതു നിഷ്ഫലം എന്നും അറിഞ്ഞു സന്തൊഷിച്ചു ബുദ്ധിവി
ശെഷത്താൽ ജനരഞ്ജന ഉണ്ടാക്കുകയും ചെയ്തു– രാജ്ഞിയും പറങ്കികളിൽ പ്ര
സാദിച്ചു ശത്രുക്കൾ എന്തുപറഞ്ഞാലും ഞാൻ അറിഞ്ഞിരിക്കുന്നത് മതിയാ
കുന്നു– കൊച്ചിയുടെ തഴെപ്പും കൊഴിക്കൊട്ടിന്റെ താഴ്ചയും രണ്ടും ലൊകപ്രസി
ദ്ധമല്ലൊ ആയതു– നിങ്ങളുടെ സ്നെഹമെ ഇങ്ങു തന്നെ വെണ്ടത എന്നു കൂടക്കൂട
പറകയും ചെയ്തു–

൫൫., സുവാരസ് ദ്വീപുകളിൽ നടത്തിയത്

മാലിലെ സങ്കടങ്ങളെ അൾ്ബുകെൎക്ക തീൎത്തപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ
(§ ൪൮)– അവന്റെ മരണത്തിൽ പിന്നെ ഒരൊ പറങ്കികപ്പിത്താന്മാർ ബൊധി
ച്ച പൊലെ അതിക്രമങ്ങളെ ചെയ്കയാൽ ബങ്കാളരാജാവും മാലിൽ തമ്പുരാനും
പറങ്കികളെ ആട്ടെണ്ടി വന്നു– അതു കൊണ്ടു ആ ദ്വീപുകളൊടു കച്ചവടം അറ്റ് ഒ
ടുങ്ങിയപ്പൊൾ സുവാരസ് വിചാരിച്ചു സില‌്വെര കപ്പിത്താനെ നിയൊഗിച്ചു– ആയ
വൻ ൪ കപ്പലുമായി ഒടി ൧൫൧൮ ഫെബ്രു) മാലിൽ എത്തിയാറെ രാജാവ് കടപ്പുറ
ത്തു എതിരെ വന്നു വളരെ മാനിച്ചു ദ്വീപുകളെ എല്ലാം പറങ്കികളിൽ ഭരമെല്പിച്ചു
ഞങ്ങൾ മാനുവെലിന്റെ നിഴലാശ്രയിച്ചത്രെ വാഴുകയുള്ളു എന്നു ചൊല്ലി സഖ്യം
കഴിക്കയും ചെയ്തു– ഇനി അമ്പരും കയിറും വില്പാനുള്ളതു എല്ലാം പൊൎത്തുഗാലിന്നു


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/34&oldid=190800" എന്ന താളിൽനിന്ന് ശേഖരിച്ചത്