ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

കൊടുപ്പാൻ തക്കവണ്ണം നിശ്ചയിച്ചപ്പൊൾ അവിടയും പാണ്ടിശാല എടുപ്പിച്ചു വ്യാപാ
രി മൂപ്പരെ പാൎപ്പിക്കയും ചെയ്തു– അക്കാലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധ
നക്കാർഅത്രെ– മാലിലും കന്തലൂസിലും മാത്രം ചൊനകർ അധികം കണ്ടിരിക്കുന്നു–
പടെക്ക ഒട്ടും ബലം ഇല്ല ആയുധങ്ങളും ഇല്ല ഒടിയും മാരണവും വളരെ നടപ്പാകുന്നു
എന്നു കെട്ടിരിക്കുന്നു– അനന്തരം സില‌്വെര ബങ്കാളത്തും ഒടി അതിലെ രാജാവി
ൻ ഇണക്കം വരുത്തുവാൻ കഴിഞ്ഞില്ല താനും–

പിന്നെ ഈഴത്തൊടും ഇടപാടുണ്ടാകെണം എന്നു വെച്ചു സുവാരസ് (൧൫൧൮
സെപ്ത.) താൻ കുളമ്പു തുറമുഖത്തിൽ ഒടി രാജാവെ ചെന്നു കണ്ടാറെ– രാജാവ് വ
ളരെ മാനിച്ചു നിങ്ങൾ കൊച്ചിയിൽ ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു എ
ങ്കിൽ കൊള്ളാം എന്നു പറഞ്ഞു– എന്നാൽ നിങ്ങളുടെ രക്ഷെക്കായി ഇവിടെ കൊട്ട
കെട്ടി വ്യാപാരം നടത്താം എന്നു പറഞ്ഞപ്പൊൾ രാജാവ് സമ്മതിച്ചു– അടിസ്ഥാനം
ഇട്ടു തുടങ്ങിയാറെ കൊഴിക്കൊട്ടു മാപ്പിള്ളമാർ ചെന്നു ഇതു തന്നെ നിങ്ങൾ്ക്ക നാശമാ
യ്തീരും എന്നും മറ്റും ഉണൎത്തിക്കയാൽ രാജാവിന്റെ മനസ്സു ഭെദിച്ചു അവൻ ചൊന
കരൊടു വലിയ ഇരുമ്പു തൊക്കുകളെ മെടിക്കയും ചെയ്തു– അതിനാൽ പs ഉണ്ടായാ
റെ പറങ്കി ജയിച്ചു രാജാവ് അഭയം ചൊദിക്കയും ചെയ്തു– ഇനി കാലത്താലെ ൬ ആ
നയും ൩൦൦ ഭാരം കറുപ്പയും ൧൨ രത്ന മൊതിരവും കപ്പമായി വെക്കാവു എന്നിണ
ങ്ങിയ ശെഷം പറങ്കികൾ ഒരു കൊട്ടതീൎത്തു സില‌്വെര കപ്പിത്താൻ അതിൽ കാൎയ്യക്കാ
രനായി പാൎക്കയും ചെയ്തു–

ശെഷം സുവാരസിന്നു കല്പിച്ചിട്ടുള്ള മൂവാണ്ടു കഴിഞ്ഞപ്പൊൾ ലൊപെസ് സി
ക‌്വെര അവന്റെ അനന്ത്രവനായി ഗൊവയിൽ എത്തി സുവാരസ് കൊച്ചിയി
ൽനിന്നു പൊൎത്തുഗാലിലെക്ക് യാത്രയാകയും ചെയ്തു– (൧൫൧൮ ദിശമ്പ്ര)

ഭൂമിശാസ്ത്രം

തെക്കെ ആസ്യ

൨. ബൎമ്മാ അൎദ്ധദ്വീപു

ബൎമ്മാഅൎദ്ധദ്വീപിന്റെ അംശങ്ങൾ

ബ്രഹ്മപുത്രാ നദിയുടെ പ്രവാഹദെശത്തനിന്നും ബങ്കാള സമുദ്രത്തിന്റെ കിഴക്കെ തീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/35&oldid=190802" എന്ന താളിൽനിന്ന് ശേഖരിച്ചത്