ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

രത്തനിന്നും കിഴക്കസലുവൻനദിയൊളംഅൎദ്ധദ്വീപിന്റെപടിഞ്ഞാറെഅംശംപര
ന്നുകിടക്കുന്നു— അതിൽബൎമ്മാരാജ്യവുംഇങ്ക്ലിഷ്കാൎക്കധീനമായഅറകാൻമുതലായ
ദെശങ്ങളുംഅടങ്ങിഇരിക്കുന്നു—

സലുവൻനദിയിൽനിന്നുകിഴക്കകമ്പൊചപുഴയൊളംഉള്ളനടുഅംശത്തി
ൽ സിയാം രാജ്യവും തെക്കൊട്ടുനീണ്ടുകിടക്കുന്നമലായഅൎദ്ധദ്വീപിലെചെറുസം
സ്ഥാനങ്ങളുംഉൾ്പെട്ടിരിക്കുന്നു—

കമ്പൊചനദിയിൽനിന്നുചീനസമുദ്രത്തൊളംചെന്നെത്തികിടക്കുന്നകിഴ
ക്കെ അംശത്തിൽ അന്നം എന്നരാജ്യമെഉള്ളു—

പടിഞ്ഞാറെ അംശം

൧., ഇങ്ക്ലിഷ്കാൎക്കഅധീനമായ്വന്നനാടുകൾ

അവറ്റിൽഒരംശംബൎമ്മാരാജ്യത്തിന്റെപടിഞ്ഞാറെഅറ്റത്തുംമറ്റെത്കി
ഴക്ക തെക്കെഅതിരിലുംഇരിക്കുന്നു— പടിഞ്ഞാറുള്ളത്ഏകദെശംപാതിബങ്കാള
ദെശത്തൊടുചെൎന്നുബ്രഹ്മപുത്രനദിയുടെകിഴക്കെതീരത്തൂടെപ്രത്യെകംമലപ്ര
ദെശമായിനീണ്ടുകിടക്കുന്നു— അതിന്റെ വടക്കെഅംശത്തിലെഗറൊമലപ്രദെ
ശത്തുള്ള ജാതികൾഒരൊരൊചെറുരാജാക്കൾ്ക്കധീനന്മാരായമ്ലെഛ്ശന്മാരാകുന്നുഇ
ങ്ക്ലിഷ്കാൎക്കമെല്കൊയ്മസ്ഥാനമെഉള്ളു— തെക്കെഅംശം ബങ്കാളസമുദ്രത്തൊടു
ചെൎന്നുതാണനാടാകുന്നു— അതിന്റെ പെർശ്രീഹസ്ത— അതുനെല്ലുമുതലായധാന്യ
ങ്ങൾ്ക്കഉചിതംതന്നെ— പ്രധാനസ്ഥലങ്ങൾ ശ്രീഹസ്ത— കൊമില ഇത്യാദികൾത
ന്നെ— ശ്രീഹസ്ത ദെശത്തുനിന്നുതെക്കൊട്ടുഅറകാൻദെശംബങ്കാളകടപ്പുറത്തൂടെ
ചെന്നുനീളംഏറിയുംവിസ്താരം കുറഞ്ഞുംഉള്ളനാടായിബൎമ്മാരാജ്യത്തിന്റെതെ
ക്കെഅറ്റത്തൊളംപരന്നിരിക്കുന്നു— സുഖഭൂമിയല്ലായ്കയാൽഇങ്ക്ലിഷ്കാൎക്കഇ
തുകരെയും അതിൽനിന്നുവളരലാഭംഉണ്ടായില്ല— കപ്പലൊട്ടത്തിന്നുമാത്രംഅ
തുവെണ്ടതില്ല മുഖ്യനഗരങ്ങൾ ചതുഗ്രാമ— അറകാൻ— ഇങ്ക്ലിഷപട്ടാളവാസമാ
യ അക്ക്യാബ്എന്നിവയത്രെ— നിവാസികളുടെ സംഖ്യ എകദെശം ൧ ലക്ഷം—

ബൎമ്മാ രാജ്യത്തിന്റെകിഴക്കതെക്കെഅറ്റത്തുള്ളഇങ്ക്ലിഷ്കാരുടെവശ
മായത് സിയാം രാജ്യത്തിന്റെഅതിരായിതെക്കൊട്ടുചെന്നുമലായഅൎദ്ധദ്വീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/36&oldid=190804" എന്ന താളിൽനിന്ന് ശേഖരിച്ചത്