ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

പിന്റെ പടിഞ്ഞാറെഅറ്റത്തുള്ള കടപ്പുറം ആകുന്നു— അല്പംചിലതുരുത്തികളുംഅ
തിനൊടുചെൎന്നിരിക്കുന്നു— വടക്കെഅംശത്തിന്റെപെർമൎത്തബാൻ— തെക്കെഅം
ശത്തിന്റെത്‌തെനസ്സരിം തുരുത്തികൾ്ക്കമെൎഗ്ഗുവിദ്വീപുകളെന്നുപറയുന്നു— മുഖ്യപട്ട
ൺങ്ങൾമൊല്മെൻഅഹ്മൎസ്തൌൻഎന്നിവയത്രെ—

൨., ബൎമ്മാരാജ്യം

അതിന്റെഅതിരുകൾകിഴക്കചീന—സിയാംരാജ്യങ്ങളും മൎത്തബാൻദെശവും— തെ
ക്കബങ്കാളസമുദ്രം പടിഞ്ഞാറ അറകാൻശ്രീഹസ്താദിഇങ്ക്ലിഷ്കാരുടെദെശങ്ങൾ— വട
ക്ക ചീനരാജ്യം വിസ്താരംഏകദെശം ൯൯൦൦ നിവാസികളുടെസംഖ്യഏകദെശം
൪൦ ലക്ഷം അവർ വെവ്വെറെ ൧൮ ജാതികളായിവസിച്ചുഭാഷാചാരഭെദംനി
മിത്തം പിരിഞ്ഞിരിക്കുന്നുഎങ്കിലുംഒരുരാജാവിന്നുഅധീനന്മാരായിചെൎന്നുനട
ക്കുന്നു— രാജ്യത്തിന്റെവടക്കെഅതിർതുടങ്ങിതെക്കെഅറ്റത്തൊളവുംഐ
രാവതി പല ഉപനദികളെചെൎത്തുകൃഷിക്കഅത്യന്തംഉപകരിക്കുന്നനദിയായിശുഭ
ദെശത്തൂടെപ്രവഹിച്ചുവരുന്നുഎങ്കിലുംപ്രജകളുടെമൌഢ്യവും രാജൊപദ്രവവും
ഹെതുവായിധനധാന്യാദികൾകുറഞ്ഞെ കാണുന്നുള്ളു— ധാന്യങ്ങളിൽ മുഖ്യമായ
ത നെല്ലുതന്നെ— കാട്ടുമരങ്ങളിൽ വിശിഷ്ടമായജാതിമരം പലദിക്കിൽനിന്നും
മുളെച്ചുകപ്പൽപണിക്കുംമറ്റുംലാഭംഎറിയചരക്കായിവൎദ്ധിച്ചുവരുന്നു ചിലദി
ക്കിൽനിവാസികൾപൊൻവെള്ളി— പ്ലാത്തിന ഇത്യാദിലൊഹങ്ങളെയും വിളെ
ഞ്ഞെടുക്കുന്നു— കുതിര— പശ്ചാദിമൃഗങ്ങൾ്ക്കബഹുക്ഷാമമുണ്ടു— ആനയെദുൎല്ലഭമായിട്ട
ല്ലകാണുന്നതു— ഐരാവതിനദിയൂടെചീനക്കാർ ഏറിയകപ്പൽ കച്ചവടം നടത്തി
വരുന്നു— രാജാക്കന്മാർ ക്രൂരഡംഭികളാകകൊണ്ടുരാജ്യത്തിന്റെചുറ്റിലുംവസി
ക്കുന്നജാതികൾബൎമ്മാനൎക്കശത്രുക്കളാകുന്നത്— ഇങ്ക്ലിഷ്കാർ പലഅസഹ്യങ്ങളെ
പൊറുത്തതിന്റെശെഷം ൧൮൨൪ാം ക്രി. അ. ആഡംഭികളൊടുപടതുടങ്ങിജയിച്ചു
മെൽപറഞ്ഞ അറകാൻ മുതലായദെശങ്ങളെകൈക്കലാക്കിയതിനാൽരാജാ
വിന്റെ വലിപ്പത്തിന്നു കുറെതാഴ്ചവന്നിരിക്കുന്നു രാജ്യത്തിലെമുഖ്യപട്ടണ
ങ്ങൾ മിക്കതുംഐരാവതീനദീവക്കത്തിരിക്കുന്നു— ജനപുഷ്ടിഎറിയപട്ടണങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/37&oldid=190806" എന്ന താളിൽനിന്ന് ശേഖരിച്ചത്