ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ളായവ അമരപുരം— ആവ— പ്രൊമ ഇത്യാദികൾ— കച്ചവടനഗരങ്ങളിൽമികെച്ചത്
ഐരാവതിനദിയുടെകിഴക്കെകൈ കരമെൽകിടക്കുന്നരംഗൂൻ തന്നെ— രാജധാ
നി അമരപുരത്തതന്നെആകുന്നു—

നടുഅംശം

൧., സിയാം രാജ്യം

അതിരുകൾകിഴക്കഅന്നം രാജ്യംതെക്ക സിയാംഇട കടലും മലായഅൎദ്ധദ്വീപും
പടിഞ്ഞാറമൎത്തബാനാദിഇംക്ലിഷ്കാരുടെദെശങ്ങളുംബൎമ്മാരാജ്യവും— വടക്കചീ
നരാജ്യം വിസ്താരംഏകദെശം ൧൩൦൦൦ ചതുരശ്രയൊജന— നിവാസികളുടെസം
ഖ്യ എകദെശം ൫൦ ലക്ഷം അവരിൽ ഏകദെശം ൨꠱ ലക്ഷം മലായികളും ൧൫ ല
ക്ഷം ചീനക്കാരും ൨꠱ ലക്ഷം മ്ലെഛ്ശന്മാരായമലവാസികളും ആകുന്നു— ശെഷം ൩൦ ല
ക്ഷം സിയാമ്യരും— കമ്പൊചരും തന്നെ— രാജ്യത്തിന്റെആകൃതിഏകദെശം
ബൎമ്മാരാജ്യത്തൊടുഒക്കും അവിടത്തെ ഐരാവതിപുഴെക്കസമം ആയി സിയാമി
ൽ മെനം നദിവടക്ക അതിർതുടങ്ങിപലപുഴകളെചെൎത്തുവിശാലമായതാണദെശ
ത്തൂടെതെക്കൊട്ടുചെന്നുസിയാം കടലൊടുചെൎന്നുവരുന്നു— രാജ്യത്തിന്റെ കിഴ
ക്കെഅംശത്തൂടെപ്രവഹിച്ചു കൊണ്ടിരിക്കുന്നകമ്പൊചനദിയുടെഒടുക്കംഇ
ന്നപ്രകാരംഎന്നുഇതുവരെയുംഅറിവാറായിവന്നില്ല— സിയാംരാജ്യത്തിൽ
പ്രജകൾഒട്ടൊഴിയാതെ രാജാവിന്റെ അടിമകളാകകൊണ്ടുംഅവ
രുടെമുതൽയഥെഷ്ടംസ്വാധീനമാക്കുവാൻഅവന്നുന്യായമുണ്ടാകകൊണ്ടുംകൃ
ഷിപണിയും കൈതൊഴിലുകളുംശുഭമായിനടക്കുന്നുഎന്നൂഹിപ്പാൻസംഗതി
ഇല്ല— അനെകചീനക്കാർ രാജ്യത്തിൽ കുടിയിരിക്കയാൽ അത്രെ കച്ചവടം
അല്പം നടക്കുന്നു പട്ടണങ്ങളെസിയാമിൽ ചുരുക്കമെകാണുന്നുള്ളു— മെനം പുഴവ
ക്കത്തുള്ളബങ്കൊൿനഗരത്തിൽരാജധാനിയും ൪ ലക്ഷം നിവാസികളുംഅയു
ദ്ധ്യപട്ടണത്തിൽ ൧ ലക്ഷത്ത ൨൦൦൦൦ വും ഉണ്ടെന്നുകെൾ്ക്കുന്നു—

F. Muller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/38&oldid=190808" എന്ന താളിൽനിന്ന് ശേഖരിച്ചത്