ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൭., നമ്പ്ര തലശ്ശെരി ൧൮൫൦ ജൂലായി

കെരളപഴമ

൫൬., സിക‌്വെര കാലത്തിൽ മാലിലെ വിപത്തു

സിക‌്വെര ൯ വൎഷത്തിന്മുമ്പെ മലാക്കയൊളം കപ്പൽ നടത്തുകയാൽ കിൎത്തി ലഭിച്ചവ
ൻ തന്നെ– തന്റെ അധികാരത്തിന്നു കുറവുവരരുത് എന്നു വെച്ചു അവൻ ഭട്ടക്കുള
ചൊനകരുടെ അഹമ്മതിയെ താഴ്ത്തി (§ ൫൩) രാജാവെ കൊണ്ടു കപ്പം വെപ്പിക്ക
യും ചെയ്തു– അവൻ കണ്ണനൂർ കൊഴിക്കൊടു മുതലായ രാജാക്കന്മാരെ കണ്ടു സഖ്യം ഉ
റപ്പിപ്പാൻ ശ്രമിക്കയും ചെയ്തു (ജനു. ൧൫൧൯)– മാലിലെ വൎത്തമാനം എല്ലാം കെ
ട്ടശെഷം (§ ൫൫) അവൻ ഗൊമസ് കപ്പിത്താനെ കണ്ടു അതിലെക്ക നിയൊഗിച്ചു–
ആയവൻ ദ്വീപിൽ എത്തിയ ഉടനെ രാജാവൊടു കല്പന വാങ്ങി കല്ലുകിട്ടായ്കയാൽ മര
വും മണ്ണും കൊണ്ട ഒരു കൊട്ട എടുപ്പിപ്പാൻ തുടങ്ങി– അനന്തരം അവൻ ഞെളി
ഞ്ഞു രാജാവെ തുഛ്ശീകരിച്ചു കണ്ടവരൊടു തന്റെടം പ്രവൃത്തിച്ചു പൊയി– രാജാവ്
അത് എല്ലാം സഹിച്ചു മിണ്ടാതെ പാൎത്തു– പ്രജകൾ്ക്കും ആയുധപ്രയൊഗം കിനാവിൽ
പൊലും ഇല്ലാഞ്ഞു– ഗുജരാത്തിൽനിന്ന് കച്ചവടത്തിന്നു വന്ന മുസല്മാനരൊ വൎത്തമാ
നം അറിഞ്ഞാറെ ഈ കപ്പിത്താനു ൧൫ ആളെ ഉള്ളൂ എന്നുകണ്ടു ഒക്കത്തക്ക കലഹിച്ചു
കൊട്ടയെ വളഞ്ഞു പൊരുതു കയറി ൧൫ പറങ്കികളെയും കൊന്നു വസ്തുകവൎന്നു കൊട്ട
യെ ചുട്ടു കപ്പൽ എറി പൊകയും ചെയ്തു– അതിന്നു സിക‌്വെര കണക്കു ചൊദിച്ച െ
പ്പാൾ രാജാവ് വൃത്താന്തം എല്ലാം അറിയിച്ചു മുസല്മാനർ ഇന്നദെശസ്ഥർഎന്നുനല്ല
തുമ്പു വരായ്കയാൽ പ്രതിക്രിയെക്ക സംഗതി ഉണ്ടായില്ല താനും അന്നു മുതൽ ദ്വീ
പുകളിൽ പറങ്കികൾ പാൎപ്പാറില്ല– മുസല്മാനരുടെ കച്ചവടം അവിടെ വൎദ്ധിച്ചു നടന്നുദ്വീ
പുകാർ ക്രമത്താലെ ഇസ്ലാമിൽ ചെൎന്നു പൊകയും ചെയ്തു–

൫൭., കൊല്ലത്തു പാണ്ടിശാലയെ കൊട്ടയാക്കിയത്–

കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പൊരാ കൊട്ട തന്നെ വെണം എന്നു സുവാരസ്
നിശ്ചയിച്ചശെഷം സിക‌്വെര അതിനെ സാധിപ്പിപ്പാൻ രാജ്ഞിക്കും അവളുടെ വിശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/39&oldid=190810" എന്ന താളിൽനിന്ന് ശേഖരിച്ചത്