ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

പിച്ചു എങ്കിലും ദൈവവചനത്തിന്റെ പ്രകടനത്തിന്നായിട്ടല്ല പല പ്രപഞ്ച വിദ്യാകൌ
ശലങ്ങൾ്ക്കായിട്ടത്രെ അദ്ധാനിച്ചുവരുന്നത് കൊണ്ടു ആവകയിൽ നിന്നു പ്രജകൾ്ക്ക ആത്മ
രക്ഷെക്കായി ഒരു പ്രയൊജനം വരാതെ അനുതാപം വിശ്വാസം മുതലായ ക്രിസ്തീ
യഗുണവിശെഷങ്ങളെ നശിപ്പിക്കുന്ന ഉദാസീനതയിലും മനഃകാഠിന്യത്തിലുംഅഭ്യാ
സംവൎദ്ധിച്ചു കൊണ്ടിരിക്കുന്നതെ ഉള്ളു– എന്നിട്ടും ഒരൊ മിശ്യൊൻ സംഘങ്ങൾ ബൊ
ധകന്മാരെ അങ്ങൊട്ടയച്ചു ദെവവചനംനാട്ടുഭാഷയിലാക്കി അറിയിച്ചു ബാലശിക്ഷമു
തലായ പ്രയത്നങ്ങളെ കഴിച്ചു യെശുവിൽ വിശ്വസിക്കുന്നു ഒരൊ ചെറിയ സഭകളെ കൂ
ട്ടി ബങ്കാളികളുടെ പുനൎജ്ജന്മത്തിന്നു എറിയൊരു ഉപകാരം ചെയ്തു ക്രിസ്തുനാമം നാട്ടിൽ എ
ങ്ങും അറിവാറായി വരെണ്ടതിന്നു ഇട വരുത്തി കൊണ്ടിരിക്കുന്നു– അതിധനവാന്മാരാ
യപാളയക്കാരെ ഇങ്ക്ലിഷ്കാൎക്ക അധീനന്മാരായ ചെറു രാജാക്കളും കുടിയാന്മാരെ പല പ്ര
കാരം ഉപദ്രവിച്ചു സുവിശെഷവ്യാപനത്തിന്നു ഒരൊ തടവുകളുണ്ടാക്കി ശത്രുക്കളായി നട
ന്നു വരുന്നു– ഈ പറഞ്ഞ ബങ്കാള ദെശത്തിലെ അനെക പട്ടണങ്ങളുടെ അവസ്ഥപ
റവാൻ സമയം പൊരാ– വിശിഷ്ട നഗരങ്ങൾ മിക്കവാറും ഗംഗാനദികയ്കളുടെ വക്കത്ത ഇ
രിക്കുന്നു– ഭാരതഖണ്ഡത്തിൽ ഇങ്ക്ലിഷ്കാൎക്ക പ്രധാനനഗരമായി വിളങ്ങി വരുന്ന കാലികാ
തനഗരം ഗംഗാനദീകയ്കളിൽ അതിവിശെഷമായ ഹൂഗ്ലിപുഴവക്കത്തു സമുദ്രത്തിൽ നി
ന്നു ഏകദെശം ൨൦ കാതം അകന്ന മഹാ ഉറപ്പുള്ള വില്യം കൊട്ടയൊടു കൂട വിശാലമാ
യി കിടക്കുന്നു– ഗവൎന്നർ ജനരാൾ മെലദ്ധ്യക്ഷൻ മുതലായ മഹാസ്ഥാനികളുടെ വാസംഅ
വിടെ തന്നെആക കൊണ്ടും സൎക്കാരും മറ്റും ഒരൊരൊ വിദ്യാലങ്ങളെ പണിയിച്ചും
പലഹിന്തുമഹാലൊകരും കൊവിലകങ്ങളെ കെട്ടിച്ചു പാൎക്ക കൊണ്ടും രാജഗൃഹപുരി
എന്ന പെർ വന്നു– നിവാസികളുടെ സംഖ്യ ഏകദെശം ൭ ലക്ഷം വിലാത്തികാരുടെ വി
ദ്യാകൌശലങ്ങളും ധനമാഹാത്മ്യവും ഹിന്തുക്കളുടെ മൌഢ്യവും ദാരിദ്ര്യവും എല്ലാം
ഒരുമിച്ചു അവിടെ കാണാം– കപ്പലൊട്ടവും കച്ചവടവും അതിശയമായി വൎദ്ധിചു
നടക്കുന്നു– പട്ടണത്തിന്നു സമീപമുള്ള ബറാക്ക് പുരിയിൽ ഇങ്ക്ലിഷപട്ടാളങ്ങളുടെ വാസ
വും ഗവൎന്നർ ജനരാളുടെ ശുഭമായ കൊവിലകവും ഉണ്ടു– കാലികാതയിൽ നിന്നു കുറ
യ കാതം വടക്കൊട്ടു ഹൂഗ്ലിപുഴയുടെ കരമെൽ തന്നെ ശ്രീരാമപുരി (സിരമ്പൂർ) ൧൩൦൦൦
നിവാസികളൊടും കൂട പണ്ടു ദെനവരുടെ വശത്തിൽ ആയും ഇപ്പൊൾ ഇങ്ക്ലിഷ്കാൎക്ക അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/4&oldid=190735" എന്ന താളിൽനിന്ന് ശേഖരിച്ചത്