ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

സ്ത മന്ത്രിയായ ചാണൈപ്പിള്ളക്കും ൪൦൦൦ കൊച്ചിപ്പണത്തൊളം സമ്മാനം കൊടുക്കാം
എന്നു റൊദ്രീഗസ്സിന്നു കല്പന അയച്ചു– ആയത് ഉണൎത്തിച്ചപ്പൊൾ രാജ്ഞിയും മന്ത്രിയും
സന്തൊഷിച്ചു പണം പാതിവാങ്ങിയ ശെഷം ഇനിസൂക്ഷിച്ചു നൊക്കെണം കുമാരിരാ
ജ്ഞിക്ക ഈപണി ഇഷ്ടമായ്വരികയില്ല അതു കൊണ്ടു ഒർ ഉപായം പറയാം കുമാരിരാ
ജ്ഞിയുടെ വീരന്മാരിൽ മൂന്നു പെൎക്ക പ്രാധാന്യം ഉണ്ടു അത് ആർ എല്ലാം ഉണ്ണെരിപ്പി
ള്ളബാലപ്പിള്ളകുറുപ്പുകൊല്ലക്കുറുപ്പു ഇവൎക്ക ഒരൊരുത്തന്നു ൬൦൦ നായന്മാർ ചെ
കത്തിന്നിരിക്കുന്നു– ഇവരെ വശത്താക്കുവാൻ അല്പം പ്രയത്നം വെണം– എന്നിങ്ങി
നെഅറിയിച്ചാറെ രൊദ്രീഗസ്സ പ്രധാനികൾ മൂവരെയും സാമദാനങ്ങളെ പ്രയൊഗി
ച്ചുവശീകരിച്ചപ്പൊൾ പാണ്ടിശാലയെ കുറയ വിസ്താരമാക്കെണം എന്നു ശ്രുതി
പരത്തി കൊട്ടപ്പണി തുടങ്ങുകയും ചെയ്തു– അതിനാൽ മാപ്പിള്ളമാർ മാത്രമല്ല കുമാരി
രാജാവും പെങ്ങളും കൊപിച്ചു ആയുധം എടുത്തു തടുപ്പാൻ നൊക്കിയപ്പൊൾ രാ
ജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു വിരൊധത്തെ അമൎക്കയും ചെ
യ്തു– എന്നിട്ടും കുമാരി രാജ്ഞിക്ക ഉൾ്പ്പക മാറിയില്ല– രൊദ്രീഗസ്സ് ൨൭ പറങ്കികളൊടും
കൂട അടിസ്ഥാനം വെക്കുന്ന ദിവസത്തിൽ ൨000 നായന്മാർ വന്നു കയൎത്തു വായി
ഷ്ഠാണം ചെയ്തു എങ്കിലും ആയുധം പ്രയൊഗിച്ചില്ല– അത് ഒന്നും കൂട്ടാക്കരുത് എന്നു
വെച്ചു രൊദ്രീഗസ്സ പണിയെ നടത്തി ഒരു കൊത്തളം ഉറപ്പിച്ചു തീൎത്തുനാളെ പട ഉണ്ടാകും
എന്നും കെട്ടാറെരാത്രിയിൽ തന്നെ വലിയ തൊക്കുകളെ അതിൽ കരെറ്റി നിറെ
പ്പിച്ചു– പുലൎച്ചക്ക അതു കണ്ടാറെ നായന്മാർ വാങ്ങിപ്പൊയി– മാപ്പിള്ളമാരും ധൈ
ൎയ്യം കെട്ടു അനങ്ങാതെ പാൎത്തു– മഴക്കാലത്തും ഇടവിടാതെ വെല ചെയ്തു പൊരുകയാ
ൽ ആ കൊട്ട (൧൫൧ൻ സെപ്ത) മുഴുവനും തീൎന്നുവന്നു– രാജ്ഞിയും പിള്ളമാരും
അതു കണ്ടു പ്രജകളുടെ അപ്രിയം വിചാരിയാതെ തൊമാപ്പള്ളിയെ കെട്ടുവാൻ
കപ്പിത്താനെ ഉദ്യൊഗിപ്പിച്ചു തങ്ങളും വെണ്ടുന്ന സഹായം എല്ലാം ചെയ്തു–

അതുകൊണ്ടു കാലത്താലെ തരെണ്ടും മുളകിന്നു ചൊദിക്കുന്നത് ഇപ്പൊൾ
തക്കമല്ല എന്നു കപ്പിത്താൻ നിനെച്ചെ മുളകിന്നു മുട്ടുണ്ടായപ്പൊൾ ചുരം വഴിയായി
൩000 കാളപ്പുറത്തു അരി വരുത്തി കായങ്കുളത്തു നിന്നു മുളക കൊണ്ടു പൊകുന്ന
കച്ചവടക്കാരുടെ വൃത്താന്തം കെട്ടാറെ കപ്പിത്താൻ മുളകു എല്ലാം ഞങ്ങളിൽ എ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/40&oldid=190812" എന്ന താളിൽനിന്ന് ശേഖരിച്ചത്