ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ല്പിക്കെണ്ടതല്ലൊ എന്നു രാജ്ഞിയെ ബൊധിപ്പിച്ചു– ഇതു നിറുത്തിക്കൂടാ ആ മുളകു
ബ്രഹ്മസ്വമാകുന്നു എന്നും മറ്റും ഉത്തരം കെട്ടാറെ രൊദ്രീഗസ്സ് ൫൦൦ നായന്മാൎക്ക കൂലി
കൊടുപ്പിച്ചു നിങ്ങൾ ആ കാളക്കാരൊടു കൈയെറ്റം ചെയ്തു മുളകു കൊണ്ടുവരെണം
ഒരു തലയെ വെട്ടി കൊണ്ടു വെച്ചാൽ ൫൦ രൂപ്പിക തരാം എന്നു എല്ലാം പറയിച്ചപ്പൊ
ൾ നായന്മാർ കാളകളെ പിടിച്ചു അഞ്ച് ആളെ കൊന്നു മുളകു കൊണ്ടവെക്കയും ചെയ്തു–
അതുകൊണ്ടു കച്ചവടക്കാൎക്ക പെടി മുഴുത്തുചുരത്തൂടെ മുളകു കൊണ്ടു പൊകുന്ന വഴിയും
അടെച്ചു പൊയി–

ഭൂമിശാസ്ത്രം

തെക്കെ ആസ്യ

൨., ബൎമ്മാ അൎദ്ധദ്വീപു

നടു അംശം

൨, മലായ സംസ്ഥാനങ്ങൾ

മലായ ദെശം ബൎമ്മാ അൎദ്ധദ്വീപിൽ നിന്നു തെക്കൊട്ടു സമുദ്രത്തിലെക്ക നീണ്ടുകിടക്കുന്ന
ഒരു ചെറിയ അൎദ്ധദ്വീപാകുന്നു– അതിന്റെ നടുവിൽ കൂടി ഒരു തുടൎമ്മല തെക്കെ അറ്റ
ത്തൊളം ചെന്നെത്തി നില്ക്കുന്നു– നിവാസികൾ മിക്കവാറും ഇസ്ലാമെ അനുസരിച്ചു വരു
ന്ന കൂട്ടർ ആകുന്നു– പണ്ടു അൎദ്ധദ്വീപിന്റെ ഒരൊരൊ അംശങ്ങളിൽ രാജാക്കന്മാർ
സ്വൈര്യമായ്വാണു സമീപമുള്ള ദ്വീപുവാസികൾ്ക്ക ഭയങ്കരന്മാരായിരുന്നു– ഇപ്പൊൾ അ
വർ മിക്കവാറും ഇങ്ക്ലിഷ്കാൎക്കും സിയാം രാജാവിന്നും അധീനന്മാരായി വന്നു– തെക്കെ
അംശത്തിലെ പക്കങ്ങ്– ജൊംഹാർ–രുമ്പൊ–സലൊഗൊർ-- ഇത്യാദി ചെറുരാജ്യങ്ങ
ളിലും അവറ്റിന്നടുത്തു തുരുത്തികളിലും വാണുകൊണ്ടിരിക്കുന്ന പ്രഭുക്കൾ്ക്ക മാത്രം അ
ല്പം ഒരു സ്വാതന്ത്ര്യം ശെഷിച്ചിരിക്കുന്നു– എങ്കിലും അവരുടെ രാജ്യങ്ങൾ്ക്ക സമീപമായ
പുലൊപ്പിനങ്ങ്– സിംഗപ്പൂർ തുരുത്തികളും മലാക്കദെശവും ഇങ്ക്ലിഷ്കാരുടെ വശത്തിൽ
വന്നു ജനപുഷ്ടിയിലും കച്ചവടത്തിലും വൎദ്ധിച്ചു പൊരുകയാൽ ആമലായ രാജാക്ക
ളുടെ ശ്രീത്വത്തിന്നും പരാക്രമത്തിന്നും താഴ്ച നന്ന പറ്റിയിരിക്കുന്നു–

കിഴക്കെ അംശം

അന്നം രാജ്യത്തിന്റെ അതിരുകൾ കിഴക്കും തെക്കും ചീനസമുദ്രം പടിഞ്ഞാറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/41&oldid=190814" എന്ന താളിൽനിന്ന് ശേഖരിച്ചത്