ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

സിയാംരാജ്യംവടക്കമഹാചീനതന്നെ— അതിന്റെവിസ്താരംഏകദെശം ൯൭൦൦ ചതുരശ്ര
യൊജന— നിവാസികളുടെസംഖ്യഎകദെശം ൧൧൦ ലക്ഷം— അവർ ൨ വിധംപൂൎവ്വകാല
ത്തിൽചീനരാജ്യത്തിൽനിന്നുവന്നുശുഭദെശങ്ങളെഒക്കവെപിടിച്ചടക്കി കുടിയിരുന്നു
വന്ന അന്നാമ്യരും അവരുടെപരാക്രമങ്ങളെസഹിയാതെമലപ്രദെശങ്ങളിൽവാ
ങ്ങിപാൎത്തുവരുന്നക്വന്തരുംതന്നെ— ഏകദെശം ൩꠱ ലക്ഷം രൊമക്രിസ്ത്യാനർ ഒഴി
കെ നിവാസികൾഎല്ലാവരുംബുദ്ധസെവകന്മാരാകുന്നു— ദെശംഅനെക നദികൾ
നിമിത്തംപലകൃഷികൾ്ക്കും കച്ചവടത്തിന്നുംനല്ലതാകകൊണ്ടും ൨൦൦ വൎഷത്തിന്നുമു
മ്പെരൊമപാതിരിമാർആരാജ്യത്തുവന്നുരാജപ്രസാദംപ്രാപിച്ചുപലകൈതൊഴി
ലുകളെയും മറ്റുംനടത്തിയത്കൊണ്ടുംപ്രജകൾ്ക്കപലവിദ്യകളിലുംകൌശലപണികളി
ലുംരസം ജനിച്ചുമ്ലെഛ്ശഭാവംഒരൊന്നുരാജ്യത്തിൽനിന്നുനീങ്ങിധനപുഷ്ടിയുംമറ്റും
വൎദ്ധിച്ചുവരികയും ചെയ്തു— ജനപുഷ്ടിഏറിയപട്ടണങ്ങൾരാജ്യത്തിൽവളരെഉണ്ടു—
മുഖ്യമായവകിഴക്കെകടപ്പുറസമീപം ൪൦൦൦൦ നിവാസികൾഉള്ളഹ്യൂഫ്എന്നരാജ
ധാനിയും കമ്പൊചനദിവക്കത്തു ൨ ലക്ഷം നിവാസികൾപാൎത്തുവരുന്നസയിഗൊങ്ങ്
എന്നമഹാകച്ചവടനഗരവുംതന്നെ—

൩., ഹിന്തുസമുദ്രത്തിലെദ്വീപുകൾ

മെൽവിവരിച്ചുപറഞ്ഞരാജ്യങ്ങൾഅല്ലാതെഹിന്തുസമുദ്രത്തിൽനിന്നുപൊങ്ങിനില്ക്കു
ന്നഅനെകദ്വീപുകളുംതെക്കെആസ്യയിൽഅടങ്ങിയിരിക്കുന്നു— അവറ്റെവെവ്വെ
റെവിവരിപ്പാൻസമയംപൊരാഒരൊരൊ കൂട്ടംആക്കിപറവാനെപാടുള്ളു— ലങ്കാദ്വീ
പിന്റെ അവസ്തയെഭാരതഖണ്ഡത്തൊടുചെൎത്തുവിവരിച്ചതിനാൽഇനിപറവാൻ
ആവശ്യമില്ലല്ലൊ—

൧. ദക്ഷണഖണ്ഡത്തിന്റെപടിഞ്ഞാറുംതെക്കുമുള്ളകടപ്പുറങ്ങളിൽനിന്നുഏ
കദെശം ൨0 – ൩൦. കാതംവഴിപടിഞ്ഞാറൊട്ടു ൨കൂട്ടം ചെറുതുരുത്തികളുണ്ടു— വടക്കെകൂ
ട്ടത്തിന്നുലക്ഷദ്വീപുകളെന്നും തെക്കുള്ളതിന്നു മലദ്വീപുകളെന്നുംപെരുകൾപറയു
ന്നു— അവറ്റിലെനിവാസികളുംഉല്പത്തികളുംചുരുക്കമത്രെ— ഉല്പത്തികളിൽമുഖ്യംആ
യവതെങ്ങയുംഅടക്കയുംതന്നെനിവാസികൾഎല്ലാവരുംമാപ്പിള്ളമാർആകുന്നു—

൨. മെൽപറഞ്ഞതുരുത്തികൾ്ക്കഏകദെശംസമംആയിബൎമ്മാ അൎദ്ധദ്വീപിൽനിന്നുപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/42&oldid=190816" എന്ന താളിൽനിന്ന് ശേഖരിച്ചത്