ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ടിഞ്ഞാറഅന്തമാൻ— നിക്കൊബാര— മെൎഗ്ഗുവിഎന്ന ൩ കൂട്ടംദ്വീപുകൾബങ്കാളസമുദ്ര
ത്തിന്റെകിഴക്കെഅംശത്തിൽതന്നെകിടക്കുന്നുഅന്തമാനദ്വീപുകളിൽഎകദെ
ശം ൨൫൦൦ നിവാസികൾഉണ്ടുഅവരെല്ലാവരും കാട്ടാളരാകുന്നു— അവരുടെഭാഷ
യും അംഗ രൂപവുംഭാരതീയവെഷഭാഷാദികളിൽനിന്നുംവളരെഭെദിച്ചിരിക്കു
ന്നു— മുഖ്യം ആയചരക്ക കാട്ടുമരം തന്നെ— നിക്കൊബാര ദ്വീപുവാസികളും ഒരുകൂ
ട്ടം മ്ലെഛ്ശന്മാർതന്നെആകുന്നു— അവൎക്കസുവിശെഷംഅറിയിക്കെണ്ടതിന്നു ൧൭൫൬ാം
ക്രി.അ. മുതൽ തരങ്കമ്പാടിയിൽനിന്നുപലബൊധകന്മാർഅങ്ങൊട്ടുചെന്നുഎങ്കിലും
അങ്ങുള്ള ഋതുക്കൾവിലാത്തിക്കാൎക്കപറ്റായ്കകൊണ്ടുഅവർമിക്കവാറുംമരിച്ചുകാ
ൎയ്യംഎല്ലാംഅസാദ്ധ്യമായിപൊകയുംചെയ്തു— മെൎഗ്ഗുവിതുരുത്തികൾചിലമീൻപിടിക്കാ
ൎക്കമാത്രം വാസംആകുന്നതു—

൩., നിക്കൊബാരതുരുത്തികളിൽനിന്നുതെക്കകിഴക്കൊട്ടുള്ളദ്വീപസംഘങ്ങളിൽ
മുഖ്യം ആയത് സുന്താദ്വീപുകൾതന്നെ— സുമത്ര— ജാവ— ബൊൎന്നെയൊ— മക്കസർഈ
൪— ലിന്നുവലിയസുന്താദ്വീപുകൾഎന്നും ജാവയിൽനിന്നു നെരെകിഴക്കൊട്ടുള്ളബാ
ലി— സുമ്പവ— ഫ്ലൊരെസ്— തിമൊർ ഇത്യാദിതുരുത്തികൾ്ക്കചെറിയസുന്താതുരുത്തി
കൾഎന്നുംപറയുന്നു—

൪., മക്കസർദ്വീപിൽനിന്നുനെരെകിഴക്കൊട്ടുജിലൊലൊ— സെരം— അമ്പൊയ്നാ
മുതലായമൊലുക്കതുരുത്തികൾകിടക്കുന്നു—

൫., ബൊൎന്നെയൊദ്വീപിൽനിന്നുവടക്കിഴക്കൊട്ടുള്ളതുരുത്തികൂട്ടത്തിന്നുഫിലി
പ്പീനദ്വീപുകൾഎന്നുപറയുന്നു— ഈപറഞ്ഞദ്വീപുസംഘങ്ങളുടെനടുവിൽഒരൊരൊ
ചെറുതുരുത്തികളുംതുരുത്തികൂട്ടങ്ങളുംകിടക്കുന്നു— എങ്കിലും അവറ്റിന്റെപെരുകൾ
പൊലുംപറവാൻസമയംഇല്ല— ഈദ്വീപുവാസികൾമിക്കവാറുംമലായജാതിക
ളാകുന്നു— മുഖ്യംആയഉല്പത്തികൾജാതിക്ക— കറാമ്പൂ ഇത്യാദിസുഗന്ധദ്രവ്യങ്ങളത്രെ—
ഹൊല്ലന്തൎക്കഅധീനംആയജാവ—മൊലുക്കമുതലായതുരുത്തികളും— സ്പാന്യൎക്ക കീഴടങ്ങിവ
രുന്നഫിലിപ്പീനദ്വീപുകളുംഒഴികെശെഷമുള്ളദ്വീപുകൾമിക്കവാറുംയുരൊപരാജ്യങ്ങ
ളൊടുചെരാതെവെവ്വെറെരാജാക്കളെയുംസുൽതാന്മാരെയുംഅനുസരിച്ചുനടക്കുന്നു—
ഹൊല്ലന്തരുടെസ്വാധീനത്തിൽ ഇരിക്കുന്ന ജാതികൾപലരുംക്രിസ്ത്യാനർആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/43&oldid=190818" എന്ന താളിൽനിന്ന് ശേഖരിച്ചത്