ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

കുടിയൻഭക്ഷണത്തിന്നുംഅതിന്റെശെഷം പ്രാൎത്ഥനെക്കുംഇരുന്നുഎഴുനീറ്റാ
റെപാതിരിഅവനെതലനാൾവരുത്തിയനഷ്ടംഎല്ലാംകാണിച്ചുമിണ്ടാതെനിന്ന
പ്പൊൾഅവൻഇതെന്തുഎന്നുചൊദിച്ചതിന്നുരീഗർ സായ്പഇന്നലെവൈകുന്നെ
രത്തുഎത്രയുംദുഷ്ടനായൊരുമനുഷ്യൻഇവിടെവന്നുഇപ്രകാരംചെയ്തുഎങ്കിലും
അവൻമെലാൽഒരുനാളുംഇങ്ങിനെഒന്നുംചെയ്വാൻസംഗതിവരാതിരിക്കെണ്ടതി
ന്നുഞാൻഎന്റെദൈവത്തൊടു പ്രാൎത്ഥിക്കുന്നുഎന്ന് കെട്ടുനാണിച്ചുഞാൻത
ന്നെആദുഷ്ടനാകുന്നു— ഞാൻആശാരിയെകൊണ്ടുവന്നുഎല്ലാംനന്നാക്കിച്ചുതരാം
എന്നുപറഞ്ഞശെഷം പാതിരിഅതൊന്നുംവെണ്ടാനിങ്ങൾഇനിമദ്യത്തെഅ
ല്ലകൎത്താവായയെശുക്രിസ്തുവിനെതന്നെസെവിച്ചാൽമതിഈനഷ്ടംഞാൻ
സഹിച്ചുകൊള്ളാംഎന്നുപറഞ്ഞതുകെട്ടു കുടിയൻകണ്ണുനീർഒഴുക്കികരയുന്നതുക
ണ്ടപ്പൊൾപാതിരിഅവന്റെരക്ഷെക്കായിമുട്ടുകുത്തിഅവനൊടുകൂടപ്രാൎത്ഥിച്ചു
അവനെസമാധാനത്തൊടെപറഞ്ഞയച്ചശെഷംഅവൻആശാരിയെകൊണ്ടു
വന്നുതാൻപൊളിച്ചുകളഞ്ഞസാമാനങ്ങളെഎല്ലാംനന്നാക്കിച്ചുകൊടുത്തതല്ലാതെ
അന്നുമുതൽപുതിയമനുഷ്യനായിനന്മചെയ്യുന്നതിൽപാതിരിയെയുംസഹായി
ച്ചുവിശ്വാസവും ദൈവഭയവും കൊണ്ടുകൎത്താവിന്റെനാമത്തെഅലങ്കരിച്ചു
നടക്കയുംചെയ്യുന്നു—

ഒരു കഫിരിയുടെ കഥ

അവൻപടിഞ്ഞാറ അഫ്രിക്കയിൽ കടപ്പുറത്തുതന്നെപാൎത്തു— ദൈവകരുണയാൽ
പാപബൊധംജനിച്ചുസ്വശക്തിയാൽ ആ അപരാധഭാരംനീക്കുവാൻ കഴികയില്ല
എന്നുകണ്ടറിഞ്ഞപ്പൊൾപാപമൊചനം പ്രാപിപ്പാൻഅവൻപലദിക്കുകളിൽചെ
ന്നുഅന്വെഷിച്ചു— ആനാട്ടിൽസുവിശെഷത്തെഅറിയിക്കുന്നബൊധകരില്ലാ
യ്കകൊണ്ടുഅവന്റെഅദ്ധ്വാനംവെറുതെയായി— ദെശത്തിലെ പൂജാരികളൊടുസ
ങ്കടംപറഞ്ഞുസഹായംചൊദിച്ചുഎങ്കിലുംഅവന്റെദീനത്തിന്നുചികിത്സിപ്പാൻഅ
വരാൽകഴിവുഉ‌ണ്ടായില്ലതാനും— അവൻഇപ്രകാരംവലഞ്ഞുപാപനിവൃത്തിക്കു
ഒരുവഴികാണാതെദുഃഖിച്ചുകൊണ്ടിരിക്കുമ്പൊൾഒരുവിലാത്തിക്കപ്പൽവെള്ളം
കയറ്റുവാൻ കടപ്പുറത്തെക്കഅടുത്തുവന്നു— ക്ലാസ്ക്കാരിൽഒരുത്തൻദുഃഖിച്ചു


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/46&oldid=190826" എന്ന താളിൽനിന്ന് ശേഖരിച്ചത്