ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൯. നമ്പ്ര തലശ്ശെരി ൧൮൫൦ സപ്തെമ്പ്ര

ഭൂമിശാസ്ത്രം
൩., നടു ആസ്യ

2. ചുങ്കൎയ്യ ചെറുബുകൎയ്യനാടുകൾ

അവറ്റിന്നഅതിരുകൾആയതകിഴക്കചീന— മുകിളദെശങ്ങൾ— തെക്കതിബെ
ത്ത് രാജ്യം— പടിഞ്ഞാറബെലുർ— മുസ്തഗ് മുതലായമല പ്രദെശങ്ങൾ— വടക്ക
അല്തായിൽനിന്നതെക്കൊട്ടു നീണ്ടുകിടക്കുന്ന ശാഖാഗിരികളും— മുകിളദെശ
വും തന്നെ— വിസ്താരം അത്യന്തം വലുതെങ്കിലും ഗൊബി മരുഭൂമിഅവറ്റി
ന്റെനടുവിൽകൂടിപരന്നുകിടക്കകൊണ്ടും അല്പകാലം മുമ്പെചീനക്കാർ
യുദ്ധംകഴിച്ചു ഏറിയജനനാശംവരുത്തി ദെശം എല്ലാം സ്വാധീനമാക്കിയത
കൊണ്ടും നിവാസികളുടെ സംഖ്യ ൩൦ ലക്ഷമെഉള്ളു— തെക്കും പടിഞ്ഞാറുമുള്ളഅ
തിരുകളിൽഉന്നതമലപ്രദെശങ്ങൾ അല്ലാതെദെശമദ്ധ്യത്തിലും കൂടിപല
തുടൎമ്മലകളും ശാഖാഗിരികളും കിഴക്കൊട്ടു നീണ്ടുനില്ക്കുക കൊണ്ടു അതമിക്കവാ
റുംഉയൎന്നഭൂമിയുംകൃഷിക്ക അനുചിതവും ആകുന്നു— അതിന്റെ വടക്കു പടി
ഞ്ഞാറെഅറ്റത്തുമലകൾ്ക്ക ഉയരം കുറഞ്ഞുഅന്യൊന്യം ചെൎച്ച ഇല്ലായ്കയാ
ൽ പലവിശാലകണ്ടിവാതിലുകളും— സരസ്തലങ്ങളും പുരാണകാലത്തിൽഹൂ
ണർമുതലായമ്ലെഛ്ശ ജാതികൾ്ക്ക ജനസമൂഹങ്ങളായിപടിഞ്ഞാറൊട്ടുപുറ
പ്പെട്ടുയുരൊപയിലുംമറ്റും ഏറിയനാശങ്ങളെവരുത്തുവാൻവഴിയായിരു
ന്നത— ഇപ്പൊൾആനാടൊക്കയും ചീനക്കാൎക്ക അധീനമായ്വന്നിരിക്കുന്നു— അവർ
അതിനെപലഅംശങ്ങളാക്കിസൈന്യങ്ങളെയുംനാടുവാഴികളെയുംഅയച്ചു
ഭരിച്ചുകൊണ്ടിരിക്കുന്നു— ജനപുഷ്ടിവൎദ്ധിപ്പിക്കെണ്ടതിന്നപെരിങ്കള്ളന്മാ
രെനാടുകടത്തി അങ്ങൊട്ടയച്ചുകുടിഇരുത്തുകയാൽനിവാസികൾ പലജാതിക
ളും പലഭാഷക്കാരും ആയിരിക്കുന്നു— എങ്കിലും മുസല്മാനൎക്കും ബുദ്ധസെവിക
ൾ്ക്കുംതന്നെ ആധിക്യംപ്രാപിച്ചത— ചീനക്കാരൊടുമാറാത്തവൈരംകാണിക്കുന്നെ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/49&oldid=190830" എന്ന താളിൽനിന്ന് ശേഖരിച്ചത്