ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ധീനമായും കിടക്കുന്നു– കുറെയി മുതലായ ബൊധകന്മാർ ഏകദെശം ൫൦ സംവത്സരം മു
മ്പെ ആ പട്ടണത്തിൽ ചെന്നു ഒരൊരൊ എഴുത്തുപള്ളികളെയും സ്ഥാപിച്ചു പല വിദ്യകളെ
യും പഠിപ്പിച്ചും വെദപുസ്തകം പല ഹിന്തുഭാഷകളിൽ ആക്കി അച്ചടിച്ചും പരത്തിയത് കൊ
ണ്ടുഭാരതഖണ്ഡത്തിൽ എങ്ങും സത്യജ്ഞാനം ഉദിപ്പിക്കയും ചെയ്തു– അവിടെ നിന്നുഏ
കദെശം ൫ കാതം വടക്ക ഫ്രാഞ്ചിക്കാരുടെ സ്വാധീനത്തിൽ ഉള്ള ചന്ദ്ര നഗരവും അതിന്നു
സമീപം ഇതുവരെയും ഫൊല്ലന്തൎക്ക അധീനമായ ചിൻ സൂരയും അല്പം വടക്കൊട്ടു പുഴ
വക്കത്തുതന്നെ മഹാക്ഷെത്രം നിമിത്തം ഹിന്തുക്കൾക്ക വിശുദ്ധമായി തൊന്നുന്നു ഹൂഗ്ലിന
ഗരവും ഒരൊ വിശെഷങ്ങളൊടും കൂട ശൊഭിച്ചിരിക്കുന്നു– കാലികാതയിൽ നിന്ന ഏക
ദെശം ൧൪ കാതം വടക്ക പടിഞ്ഞാറൊട്ടു ഭരതവനനഗരം ൫൪൦൦൦ നിവാസിക
ളൊടും കൂട കിടക്കുന്നു– ഈ പറഞ്ഞസകല സ്ഥലങ്ങളിലും പ്രത്യെകം കൃഷ്ണനഗരത്തിലും അ
തിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളിലും ക്രിസ്തുമാൎഗ്ഗം പരന്നു അനെകരിൽ ജയം കൊണ്ടുമിരി
ക്കുന്നു– അവിടെ നിന്നു വടക്കൊട്ടു ഹൂഗ്ലി പുഴവക്കത്തുതന്നെ കജിംബജാർ നഗരവും
ഇങ്ക്ലിഷ പട്ടാളങ്ങളുടെ വാസസ്ഥലമായ ബ്രഹ്മപുരിയിലും മുൎഷിദാബാദ് നഗരവും കിട
ക്കുന്നു– കജിംബജാരിൽ ൨൫൦൦൦വും മുൎഷിദാബാദിൽ ൧ ലക്ഷത്ത ൬൦൦൦൦വും നിവാ
സികളുണ്ടു– കുറെ വടക്കൊട്ടു ഗംഗാ നദിപലകയ്കളായി പിരിഞ്ഞു ഒഴുകുന്ന ദിക്കിൽ ത
ന്നെപണ്ടു ൨൦ ലക്ഷം നിവാസികളൊടും കൂട ശൊഭിച്ചിരുന്ന പുരാണരാജധാനിയായ
മഹാഗൌഡനഗരം മുസല്മാൻ പാദിശാക്കളുടെ യുദ്ധം കൊണ്ടു നശിച്ചു ഇപ്പൊൾ പാഴാ
യി കിടക്കുന്നു– അതിന്റെ ശെഷിപ്പുകളെ കൊണ്ടു നാട്ടുകാർ ചുറ്റുമുള്ള ഗ്രാമങ്ങളെയും–
പട്ടണങ്ങളെയും പണിയിച്ചിരിക്കുന്നു– ബങ്കാളദെശത്തിന്റെ കിഴക്കെ അംശത്തിൽ
ബ്രഹ്മപുത്ര നദിയുടെ കരമെൽ ഉള്ള പട്ടണങ്ങളിൽ വിശിഷ്ടമായത് ദക്കാനഗരം ത
ന്നെ– നിവാസികളുടെ സംഖ്യ ഏകദെശം ൨ ലക്ഷം മുഖ്യപ്രവൃത്തി കൃഷിയും കച്ചവടവും
ശ്രീഹസ്ത– കാശപുരം–കൊമില–ചതുഗ്രാമം മുതലായ സ്ഥലങ്ങൾ ബ്രഹ്മപുത്രനദിക്ക
കിഴക്കബൎമ്മാ രാജ്യത്തിന്റെ അരികിൽ കിടക്ക കൊണ്ടു അവറ്റിന്റെ വിവരം പി
ന്നെ പറയാം–

കെരളപഴമ

൪൭., ഗൊവാ നഗരം പിടിച്ചതിന്റെ ഫലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/5&oldid=190738" എന്ന താളിൽനിന്ന് ശേഖരിച്ചത്