ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ങ്കിലും ആയവർ വിശെഷിച്ചൊന്നും വാങ്ങാതെനിത്യം ക്ഷമിച്ചുകൊണ്ടിരിക്കയാൽ
ആമ്ലെഛ്ശന്മാർ അവരുടെ നുകം സഹിച്ചു പാൎക്കുന്നു— കച്ചവടം മുതലായസുഖവൃ
ത്തികൾ ദുൎല്ലഭമായിട്ടത്രെനടക്കുന്നു— അല്പം ചിലസ്ഥലങ്ങളിൽമാത്രംനിവാ
സികൾആവകെക്കഉത്സാഹവും രസവും കാണിക്കുന്നു— മുഖ്യപട്ടണങ്ങൾവടക്കെ
അംശത്തിൽഈലി എകദെശം ൬൦൦൦൦ നിവാസികൾ നാടുവാഴിയുംപലപട്ടാള
ങ്ങളും— പലചീനകച്ചവടക്കാരും അവിടെവസിക്കകൊണ്ടുആപട്ടണത്തിന്ന
അല്പം ഒരുശൊഭയും നിവാസികൾ്ക്ക ധനപുഷ്ടിയും വന്നുകാണുന്നു— തെക്കെഅം
ശത്തിൽ നാടുവാഴിയുടെവാസമായകഷ്ക്കാരും— അക്ക്സുകൊട്ടയും— യൎക്ക്യങ്ങ് പട്ടണ
വും ജനപുഷ്ടിയിലും ധനധാന്യാദികളിലും പ്രാധാന്യം വന്ന സ്ഥലങ്ങൾ ആകു
ന്നു—

൩., തിബെത്ത് രാജ്യം

കിഴക്കചീനദെശം— തെക്ക ബുതാൻ— നെപാളരാജ്യങ്ങൾ— പടിഞ്ഞാറ കാശ്മീരം
വടക്കചെറുബുകൎയ്യമുകിളനാടുകൾ— ഈ അതിരുകൾ്ക്കകത്തടങ്ങിയ തിബെത്ത്
രാജ്യം ഹിമാലയം മുതലായഉന്നതപൎവ്വതങ്ങളുടെ മുകൾ പരപ്പുദെശമായും
സിന്ധു— ശതദ്രു— ബ്രഹ്മപുത്രാദിനദികൾ്ക്ക ഉല്പത്തിസ്ഥാനമായും മാനസസരൊ
വര— രാവണ സരസ്തലങ്ങളെയും കൈലാസം മുതലായവിശിഷ്ടപൎവ്വതങ്ങ
ളെയുംകൊണ്ടു അത്യലങ്കൃതമായും ഏകദെശം ൨൪൦൦൦ ചതുരശ്രയൊജന
വിസ്താരമായും ൪൫ ലക്ഷം ബുദ്ധസെവകന്മാൎക്ക വാസസ്ഥലമായും കിടക്കുന്നു—
സൎവ്വരാജ്യങ്ങളിലും ഉന്നതമായതഈതിബെത്ത് തന്നെ— അതിൽ൧൦൦൦൦
കാലടിഉയരത്തിൽ ശുഭഗ്രാമങ്ങൾ കിടക്കുന്നു താനും— സംവത്സരത്തി
ൽ ൬ – ൮ മാസം ഹിമാധിക്യവും അസഹ്യശൈത്യവുംഉണ്ടാകനിമിത്തം വയ
ലിൽഒന്നുംചെയ്വാൻ പാടില്ലായ്കയാൽ നാട്ടുകാരുടെ വൃത്തി വിശെഷിച്ചു
കൃഷി അല്ല ഗൊരക്ഷ തന്നെ— അവരുടെആഹാരംമിക്കവാറും ആട്ടിറച്ചി
അത്രെ— ചിലകൈതൊഴിലുകളിൽ മാത്രം അവൎക്ക അല്പം ഒരുസ്വാതന്ത്ര്യം
ഉണ്ടു— ചീനക്കാരൊടല്ലാതെ അവൎക്കപുറനാടുകളിൽ ഒരു വ്യാപാരസംബന്ധം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/50&oldid=190832" എന്ന താളിൽനിന്ന് ശേഖരിച്ചത്