ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ഇല്ല— മെൽപ്രകാരം തിബെത്യരെല്ലാവരും ബുദ്ധസെവകന്മാർ തന്നെ— അ
വരുടെമതവ്യവസ്ഥെക്ക രൊമക്രിസ്ത്യാനരൊടും അല്പം ഒരു സമത്വം ഉണ്ടു
൩൦൦൦ ക്ഷെത്രങ്ങളും രാജ്യത്തിൽഎങ്ങും നിറഞ്ഞുവിളങ്ങുന്നു— മഠത്തിൽ
പാൎത്തുദിവസംകഴിക്കുന്നതവിശിഷ്ടപുണ്യം എന്നുവെച്ചു ആൺ മഠങ്ങ
ളിലും പെൺ മഠങ്ങളിലും ജനങ്ങൾനിറഞ്ഞുവസിക്കുന്നു— മഠസന്യാസികൾ്ക്ക
ലാമ എന്നും പാപ്പാകൾ്ക്ക സമമായിമാൎഗ്ഗവിശെഷങ്ങളെഎല്ലാം വിചാരി
ച്ചു നടത്തുന്നവന്നു മഹാലാമ (ദലായിലാമ) എന്നും പെർ— മഹാലാമ മനുഷ്യ
രൂപം ധരിച്ച ദെവനത്രെ എന്നു തിബെത്യൎക്കെല്ലാവൎക്കും സമ്മതം ആകയാ
ൽ ആ ജാതിക്കാരുടെ ആത്മാക്കളിൽ അവന്നു ഇത്ര അധികാരം ഉണ്ടെന്നു
പറഞ്ഞുകൂടാ— പ്രപഞ്ച കാൎയ്യങ്ങളിൽ അവൻ ചീനകൈസരുടെദാസനും
മാസപ്പടിക്കാരനും അത്രെ— ൨ ചീനപ്പടനായകന്മാർ നാടുവാഴികൾ ആ
യിദലായിലാമയുമായി ആലൊചിച്ചു ഒരൊരൊസ്ഥാനികളെരാജ്യ
ത്തിൽ എങ്ങും സ്ഥാപിച്ചു കാൎയ്യാദികളെ നടത്തിവരുന്നു— കല്പനകളുടെ
നിവൃത്തിക്കായി ൬൦൦൦൦ ആയുധപാണികൾ ഒരുങ്ങി ഇരിക്കുന്നു— തിബെത്ത്
രാജ്യത്തിൽ ൬൦ൽ അധികം പട്ടണങ്ങൾ ഉണ്ടു— അവറ്റിൽ പ്രധാനമായത
ദലായിലാമയുടെ വാസസ്ഥലമായ ഹ്ലസ്സനഗരം തന്നെ— രാജ്യത്തിലെവി
ശിഷ്ടക്ഷെത്രമഠങ്ങളും അവിടെതന്നെ— നിവാസികളുടെസംഖ്യ ഏകദെ
ശം ൮൦൦൦൦—

൪. വടക്കെ ആസ്യ

മഞ്ചുൎയ്യ— മുകിള— ചുങ്കൎയ്യ ദെശങ്ങളിൽനിന്നും പടിഞ്ഞാറെ ആസ്യയിലെതുറാ
ൻ എന്നതാണഭൂമിയിൽനിന്നും വടക്കൊട്ടു ഹിമസമുദ്രത്തൊളവും യുരൊപ ഖ
ണ്ഡത്തിന്റെകിഴക്കെ അതിർനാടുകളിൽ നിന്നകിഴക്കൊട്ടു മഹാശാന്തസമു
ദ്രത്തൊളവുമുള്ള വിശാലദെശം എല്ലാം വടക്കെ ആസ്യയിൽ അടങ്ങിഇരി
ക്കുന്നു— അതിന്നസിബൎയ്യ എന്നപെർ— വിസ്താരം ഏകദെശം ൩꠱ ലക്ഷം ച
തുരശ്രയൊജന— കിഴക്കും തെക്കും പടിഞ്ഞാറും അതിർനാടുകൾമാത്രംമ
ല പ്രദെശം ആകുന്നു— ശെഷമുള്ളതൊക്കയും താണഭൂമിതന്നെ— അതിൽകൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/51&oldid=190834" എന്ന താളിൽനിന്ന് ശേഖരിച്ചത്