ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ടി ഒഴുകുന്ന ഒബി– യനി സൈ–ലെന മുതലായ മഹാനദികൾ എല്ലാം തെക്കെ അതിരി
ലെ മല പ്രദെശത്തിൽ നിന്നു ഉത്ഭവിച്ചു വടക്കൊട്ടു പ്രവഹിച്ചു സമുദ്രത്തിൽ ചെന്നു
കൂടുന്നു പടിഞ്ഞാറെ അതിരിലെ ഉരാൽ മാത്രം വടക്ക നിന്ന തെക്കൊട്ടൊഴുകി ക
സ്പിയ സരസ്സിൽ ചെന്നു ചെരുന്നു– സരസ്സുകളിൽ വിസ്താരം ഏറിയതതെക്കെമലപ്രദെ
ശത്തുള്ള ബൈക്കാൽ സരസ്സു തന്നെ– അതിന്റെവിസ്താരം ൭൦൦ ചതുരശ്രയൊജന–രുസ്യ
കൈസൎക്ക അധീനമായ ആ മഹാരാജ്യത്തിൽ ഹിമാധിക്യവും അസഹ്യ ശൈത്യവും നിമി
ത്തം നിവാസികളുടെ സംഖ്യ ൪൦ ലക്ഷമത്രെ– കൈസർ നാടു കടത്തി അങ്ങൊട്ടയച്ചു വരു
ന്ന രാജ്യദ്രൊഹികളും പെരിങ്കള്ളന്മാരും അല്ലാതെ അവർ പലവിധമായ മ്ലെഛ്ശന്മാ
രാകുന്നു– കൊസക്കർ–ബഷ്കീരർ– കിഗ്ഗീസർ എന്നും മറ്റും അവരുടെ പെരുകൾ– മലപ്രദെ
ശങ്ങളിൽ നിന്ന കുഴിച്ചെടുത്തു വരുന്ന പഞ്ചലൊഹങ്ങൾ്ക്ക ഇത്ര വില എന്നു പറഞ്ഞു കൂടാ–
വില ഏറിയ മൃഗത്തൊൽ കച്ചവടവും അല്പം അല്ലായ്കയാൽ ആ രാജ്യം കൈസൎക്ക ധന
ശാലയായി ഭവിച്ചിരിക്കുന്നു– കൃഷി അല്പം ചില ദിക്കുകളിൽ മാത്രമെ നടക്കുന്നുള്ളു–
ദെശത്തിന്റെ വടക്കെ അംശം നിത്യഹിമം മൂടി കിടക്കുന്നു– കൈസർ വിശാ
ലഖണ്ഡത്തെ ചില പ്രവിശ്യയാക്കി നാടുവാഴികളെ വെച്ചു കാൎയ്യാദികളെ നടത്തിവ
രുന്നു– അവർ വസിക്കുന്ന പട്ടണങ്ങൾ ആവിത– ഉരാൽ മല പ്രദെശത്തകതരീനമ്പുൎഗ്ഗ്
൧൫൦൦൦ നിവാസികൾ– ഇൎത്തിഷ് നദിയുടെ അരികിൽ തൊബൊൽസ്ക്ക് ൨൦൦൦൦ നിവാസി
കൾ– ഒബി നദിയുടെ കരസമീപത്ത തൊംസ്ക്ക് ൧൦൦൦൦ നിവാസികൾ യനിസൈ നദീവക്കത്ത
യനി സൈസ്ക്ക് നഗരം ൫൦൦൦ നിവാസികൾ– ബൈക്കാൽ സരസ്സിന്ന സമീപമായ ഇൎക്കുച്ചക്ക്
൧൪൦൦൦ നിവാസികൾ ലെനനദിയുടെ കരമെൽ യൎക്കുച്ചക്ക് ൩൦൦൦ നിവാസികൾ– രാ
ജ്യത്തിന്റെ കിഴക്കെ അംശങ്ങൾ ആയകം ചക്ക– ക്ഷുക്ഷഅൎദ്ധദ്വീപുകളിൽ പ
ട്ടണങ്ങൾ ഉണ്ടെന്നു പറഞ്ഞുകൂടാ– സിബൎയ്യയൊടു ചെൎന്ന തുരുത്തുകളിൽ ന
വ–സിബൎയ്യ മുതലായവ ഹിമ കടലിലും– അലൈത്ത–കുരീല ദ്വീപുകൾ
മഹാശാന്തസമുദ്രത്തിലും കിടക്കുന്നു— അവറ്റിൽ വിവരിപ്പാനുള്ള
തവിശെഷിച്ചു ഏതും ഇല്ല—

F. Muller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/52&oldid=190838" എന്ന താളിൽനിന്ന് ശേഖരിച്ചത്