ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൧൦., നമ്പ്ര തലശ്ശെരി ൧൮൫൦. അക്തൊമ്പ്ര.

കെരളപഴമ

൫൮., കൊച്ചിക്കരികിൽ നായന്മാരുടെ പട–

ആ ൧൫൧ൻ അതിൽ ഇടവം പാതി കഴിയുമ്മുമ്പെ സിക‌്വെര കൊച്ചിയിൽ എത്തി മ
ഴക്കാലം അവിടെ കഴിപ്പാൻ നിശ്ചയിച്ചാറെ ൨ നാഴിക ദൂരത്തിൽ തന്നെ ഒരു പട
വെട്ടുവാൻ ഉണ്ടു അതു കണ്ടാൽ നല്ല നെരമ്പൊക്കായ്തീരും എന്നു കെട്ടു– ൫൦൦റ്റിൽ
അധികം പറങ്കികളൊടു കൂട തൊണി വഴിയായി പുറപ്പെട്ടു പട കാണെണ്ടുന്ന സ്ഥല
ത്തു എത്തുകയും ചെയ്തു– ആ പട ആരുമായി എന്നാൽ പെരിമ്പടപ്പു താമൂതിരി ഇവ
രെ ആശ്രയിച്ചുള്ള ൨ കയ്മന്മാർ തമ്മിൽ ഇടഞ്ഞു ന്യായം തീൎപ്പാൻ ൟ വഴിയെ ശെഷി
ക്കൂ എന്നു കല്പിചു ൪൦൦൦ നായന്മാരൊളം ചെൎത്തുകൊണ്ടു പൊർ തുടങ്ങുകയും ചെയ്തു–
പട അല്പം ചെന്നാറെ ഒരു വെള്ളക്കാരൻ കൊച്ചിക്കമ്മളെ ഒടിക്കണ്ടു ഞാനും വാളു
മായി ഇങ്ങെപക്ഷം ചെരട്ടെ എന്നപെക്ഷിച്ചതുമറുതല കണ്ട ഉടനെ അനെകം വി
ല്ലാളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കല്പിച്ചു– അതുകൊണ്ടു ൫ആൾ ഉടനെ മരിച്ചുപ
ലരും മുറി ഏറ്റു സിക്വെര തുടങ്ങിയുള്ളവർ നിരായുധക്കാരാകയാൽ ബദ്ധപ്പെട്ടു
തൊണികളിൽ കരെറി ഒടിപ്പൊകയും ചെയ്തു–

മഴക്കാലം തീൎന്നാറെസിക്വെര കൊല്ലത്തിൽ നടക്കുന്ന കൊട്ടപ്പണിതാനും
ചെന്നു കണ്ടു ചില മാസം പാൎത്തു– പണി എല്ലാം തികഞ്ഞപ്പൊൾ തൊമാക്കൊട്ട എ
ന്നപെർഇടുകയും ചെയ്തു– ആ കൊട്ട തുറമുഖത്തിൻ പ്രവെശത്തിൽ തന്നെ ൫ ഗൊപു
രങ്ങളൊടും ചതുരശ്രമായി എടുപ്പിച്ചത് തന്നെ– അനന്തരം സിക്വെര അനെകം പട
യാളികളെയും കൂലിച്ചെകവരെയും കൊച്ചിയിൽനിന്നു ചെൎത്തു ജിദ്ദ പടെക്കായി പു
റപ്പെട്ടു (൨൫൨൦. ജനുവരി) ഹബശിലെ ക്രിസ്ത്യാനരെയും കണ്ടു മുസല്മാനരെ തടുപ്പാൻ
മമത പറഞ്ഞും പാപ്പാവെ അനുസരിപ്പാൻ ഉപദെശിച്ചും കൊണ്ടു സംസാരിച്ചു ഏറെഫ
ലം കാണാതെ ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു–

ദ്ര൯., കൊല്ലത്തിൽ പുതിയ പട തുടങ്ങിയത്


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/53&oldid=190840" എന്ന താളിൽനിന്ന് ശേഖരിച്ചത്