ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

കൊട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മുളകുഭാരം എല്ലാം ഒപ്പിപ്പാൻ റൊദ്രീഗ
സ് കപ്പിത്താൻ ചൊദിപ്പാറില്ല– പണി തീൎന്ന ഉടനെനമ്മുടെ കണക്കിൽ ൨൮൦ ഭാരം
വെപ്പാനുണ്ടു റാണിയവർകൾ ദയ വിചാരിച്ചുകാൎയ്യത്തെ ഭാഷയിൽ ആക്കിയാൽ
കൊള്ളാം എന്നു ഉണൎത്തിച്ചാറെ– റാണി വിസ്മയിച്ചു ഇത് എന്തിന്നു ചൊദിക്കുന്നു കൊട്ട
യെ കെട്ടുവാൻ അനുവാദം തന്നുവല്ലൊ ഇനി മുളകു കപ്പം വെക്കെണ്ടി വരും
എന്നു ഞങ്ങൾ ഒരു നാളും വിചാരിച്ചില്ലല്ലൊഎന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും ക
പ്പിത്താൻ മുട്ടിച്ചു പൊരുമ്പൊൾ പട വെണം എന്നു കൊട്ടാരത്തുനിന്നു നിനെപ്പാൻ
തുടങ്ങി– അവൾ കുമാരിരാജ്ഞിയെ ബൊധ്യം വരുത്തി കൊട്ടക്ക പൊകുന്ന ക
ല്ക്കൊത്തികളെ മാപ്പിള്ളമാരെ കൊണ്ടു പെടിപ്പിച്ചു ആട്ടിച്ചതല്ലാതെ കുമാരിരാജ്ഞി
യുടെ പുത്രരിൽ മാൎത്താണ്ഡതിരുവടി എന്നവൻ ഒരൊരൊ വിരൊധങ്ങൾ ചെയ്തു തുട
ങ്ങി കപ്പിത്താൻ ൨ റാണിമാരൊടും സങ്കടം ബൊധിപ്പിച്ചിട്ടും വ്യാജം എന്നിയെ ഉത്തരം
ചൊല്ലി അയച്ചതും ഇല്ല– അതുകൊണ്ടു മാപ്പിള്ളമാർ പടകിൽ ഗൂഢമായി മുളകു കയറ്റു
ന്ന് എന്നുകപ്പിത്താൻ കെട്ടാറെ ആളയച്ചു ൭ തൊണികളെ ചരക്കുമായി കൈക്കലാക്കി
അതിന്നായി പിറ്റെദിവസം വിസ്താരം തുടങ്ങിയപ്പൊൾ പറങ്കി മെനൊനെ കൊ
ല്ലുവാൻ ചിലർ ഭാവിച്ചു അവനും മണ്ടിക്കളഞ്ഞാറെ കൊല്ലക്കാർ പലരും മാൎത്താണ്ഡ
നെ ഭയപ്പെട്ടു കൊട്ടയിൽ ഒടി ക്രിസ്തൃനാമം ചൊല്ലിതങ്ങളെ ചെൎത്തുകൊള്ളെണം എന്ന
പെക്ഷിച്ചു– ആയതുകപ്പിത്താൻ കൊച്ചിയിൽ അറിയിപ്പാൻ അയച്ചു സഹായം ചൊ
ദിച്ചാറെയും പണം എങ്കിലും വലിയതൊക്കുകാരെ എങ്കിലും തുണെക്കയപ്പാൻ
തൊന്നീട്ടില്ല– ശൌൎയ്യത്താലെ കൊട്ടയെ പിടിപ്പാൻ കഴികയില്ല എന്നു റാണിമാർ നിശ്ചയി
ക്കയാൽ ആ കുറുപ്പന്മാർ മൂവരെകൊണ്ടു ദ്രൊഹം നടത്തുവാൻ വിചാരിച്ചതിപ്രകാരം–
അവർ കൂട ക്കൂടെ രാത്രിയിൽ കൊട്ടയുടെ വാതിൽക്കൽ ചെന്നു റാണിമാരും വിശെഷാ
ൽ മാത്താണ്ഡന്റെ അനുജനായ രാമന്തിരുവടിയും ഞങ്ങളിൽ അപ്രിയം ഭാവി
ച്ചു ഹിംസിപ്പാനും തുടങ്ങുന്നു ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും നമ്മളുടെ നാ
യന്മാർ അറുനൂറ്റവരും പൊൎത്തുഗാലിൻ കീഴചെകം ചെയ്തു കൊള്ളാം എന്ന ഒരൊവി
ധെന പറഞ്ഞു പൊരുമ്പൊൾ രൊദ്രീഗസ് വിശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെ
യ്തു– അനന്തരം ഇന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു ൨ പക്ഷക്കാരും രാത്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/54&oldid=190842" എന്ന താളിൽനിന്ന് ശേഖരിച്ചത്