ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

യിൽ കൂടികാഴ്ചയും സത്യവും ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്ലുവാൻ വിചാരിച്ച
പ്പൊൾ റൊദ്രീഹസ് എന്നെ ഒരു കൊല്ലത്തിൽ അധികം ഒരിക്കലും കൊട്ടയുടെ പുറത്തു
കണ്ടില്ലല്ലൊ ഞാൻ ഇപ്പൊഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊന്നാറെ വെറെ പ്രധാനി
കൾ ചെല്ലെണം എന്നു തൊന്നി— അതിന്നു ഒരു രൊഗസംഗതിയാൽ കഴിവു വന്നി
ല്ല– പിന്നെ ചെല്ലെണ്ടിയ ദിവസംനായന്മാൎക്ക ശകുനം നന്നായ്വന്നില്ല– ഒടുക്കം ൨ പക്ഷ
ക്കാൎക്കും സംശയം ജനിച്ചു കുറുപ്പന്മാർ മൂവരും റാണിയെ ചെന്നു കണ്ടു ചതിപ്പാൻ കഴി
കയില്ല ഇനി ദണ്ഡ പ്രയൊഗം വെണം എന്നുണൎത്തിച്ചു ൧൫൦൦൦ നായന്മാരൊടു
കൂടെ കൊട്ടയുടെ നെരെ പൊരുതു പൊകയും ചെയ്തു–

ഭൂമിശാസ്ത്രം

൫., പടിഞ്ഞാറെ ആസ്യ–

നടു ആസ്യയുടെ പടിഞ്ഞാറെ മല പ്രദെശങ്ങളിൽ നിന്നും ഭാരതഖണ്ഡത്തിലെ സി
ന്ധുനദീതീരത്തുനിന്നും ൨ ഭൂഖണ്ഡങ്ങൾ വിശാലമായി പടിഞ്ഞാറൊട്ടു പരന്നുകിടക്കുന്നു
അതിൽ വടക്കുള്ളതു മിക്കവാറും താണദെശമായും കിഴക്ക മുസ്തഗ്– ബെലുർ പൎവ്വത
ങ്ങൾ– തക്കെഹിന്തുകുഷ്–പരൊപ്പമീസമലകൾ–പടിഞ്ഞാറ കസ്പിയസരസ്സു വടക്കസി
ബൎയ്യരാജ്യം ഈ ൪ അതിരുകളൊടും കൂട പല മ്ലെഛ്ശന്മാൎക്കും തുൎക്ക ജാതികൾ്ക്കും വാ
സസ്ഥലമായും അന്യൊന്യം സംബന്ധമില്ലാത്ത ചെറുരാജ്യങ്ങളായും വിസ്തീൎണ്ണമരു
ഭൂമികളായും കിടക്കുന്നു– അതിന്നുതുറാൻ എന്നും തുൎക്കസ്ഥാൻ എന്നും പെർ പറയു
ന്നു– തെക്കുള്ള ഹിന്തുപാൎസ്യമ പ്രദെശം തുടങ്ങി വടക്കതുറാൻ തെക്ക പാൎസ്യകടൽ
ഇവറ്റിന്റെ മദ്ധ്യെ ഉയൎന്ന ദെശമായി പടിഞ്ഞാറൊട്ടു കസ്പ്യ സരസ്സു അൎമ്മീന്യമ
ലപ്രദെശം ഫ്രാത്ത്– തിഗ്രികളുടെ തീരം– എന്നിവറ്റൊളം വ്യാപിച്ചു നില്ക്കുന്നു–അ
തിന്നു ഇറാൻ എന്നു തന്നെ പെർ–അതിന്റെ പടിഞ്ഞാറെ അതിരിൽനിന്നു തൌറു
മല പ്രദെശം എന്നും ചിറ്റാസ്യ എന്നും പറയുന്ന ഭൂമി വടക്ക ഖൂർ നദി– കരിങ്കട
ൽ– തെക്ക ഫ്രാത്ത്– തിഗ്രിനദികൾ മദ്ധ്യതറന്ന്യാഴി ഇവ അതിരുകളായി പടി
ഞ്ഞാറൊട്ടു മൎമ്മരകടലൊളവും– ദൎദ്ദ നെല്ല വഴി പൎയ്യന്തവും ചെന്നെത്തികിടക്കു
ന്നു– ഇ പറഞ്ഞ ഖണ്ഡങ്ങൾ മൂന്നും കസ്പിയ– കരിങ്കടലുകളുടെ കൌകാസ്യമലപ്ര
ദെശവും പടിഞ്ഞാറെ ആസ്യായിൽ അടങ്ങി ഇരിക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/55&oldid=190845" എന്ന താളിൽനിന്ന് ശേഖരിച്ചത്