ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

൧., തുറാൻ

അതിന്റെ അതിരുകളെ മീത്തൽ പറഞ്ഞുവല്ലൊ– കിഴക്കെ അംശം മലപ്രദെശവും
പടിഞ്ഞാറെ അംശം മിക്കവാറും മരു ഭൂമിയും ആകുന്നു–സീഹൂൻ–ജീഹൂൻ--ഈ ൨
നദികൾ കിഴക്കെ മല പ്രദെശത്തിൽ നിന്നുത്ഭവിച്ചു വടക്ക പടിഞ്ഞാറൊട്ടു ഒഴുകി വെ
ള്ളപ്പെരുക്കം കൊണ്ടു വനപ്രദെശത്തിൽ ചില അംശങ്ങളെ കൃഷിഭൂമിയാക്കിവ
ടക്കെ അതിരിലെ അറാൽ സരസ്സിൽ ചെൎന്നു കൊണ്ടിരിക്കുന്നു– ശെഷമുള്ള നദിക
ൾ ൧ കിഴക്കെ അംശത്തിൽ നിന്നും മറ്റൊന്നു പരൊപ്പമീസമലപ്രദെശത്തിൽ
നിന്നും പുറപ്പെട്ടു വനത്തൂടെ പ്രവഹിച്ചു പൂഴി പ്രദെശത്ത ലയിച്ചു കാണാതെ
പൊകുന്നു—

തുറാനിലെ രാജ്യങ്ങളിൽ വിശിഷ്ടമായത് അതിന്റെ നടുവിൽ ഉള്ള ബുകാ
രരാജ്യം തന്നെ– അതിന്റെ അതിരുകൾ കിഴക്ക കൊഖാൻ മുതലായ മല പ്ര െ
ദശസ്ഥരാജ്യങ്ങൾ– തെക്ക അബ്ഘാനിസ്ഥാൻ–പടിഞ്ഞാറ വീവസംസ്ഥാനം–വ
ടക്ക അറാൽ സരസ്സും– സിബൎയ്യ രാജ്യവും അതിന്റെ വിസ്താരം ഏകദെശം
൮൦൦൦ ചതുരശ്രയൊജന–എങ്കിലും അത മൂന്നാൽ ഒരംശം മാത്രം മനുഷ്യവാസ
ത്തിന്നുതക്കതാകയാൽ നിവാസികളുടെ സംഖ്യ൧൦ ലക്ഷമെ ഉള്ളു–അവർ എ
ല്ലാവരും തുൎക്ക ജാതികളും– മുസല്മാൻ മത ഭ്രാന്തന്മാരും ആകുന്നു–കിഴക്കെഅം
ശംമാത്രം കൃഷിഭൂമി ശെഷമുള്ളതൊക്ക ഒട്ടകം മുതലായ മൃഗക്കൂട്ടങ്ങളെ മെയ്പാൻ
ഇങ്ങിടങ്ങിട സഞ്ചരിക്കുന്ന വനസാവികൾ്ക്ക ഇരിപ്പിടമാകുന്നു– പട്ടണങ്ങളിൽ പ്രധാ
നമായവ മരുഭൂമിയിൽ കിടക്കുന്ന ബുഖാരനഗരം ൧꠱ ലക്ഷം നിവാസികൾ സറ
ബ്ഘാൻ പുഴവക്കത്തുള്ള സമൎക്കന്ത് ൧൦൦൦൦ നിവാസികൾ– തെക്കെ അതിരിന്നു
സമീപമായ ബല്ക്കനഗരം ൨൦൦൦ നിവാസികൾ മെൽപറഞ്ഞ പട്ടണങ്ങളിൽ അല്പാല്പം
കച്ചവടം നടന്നു വരുന്നു– രാജാവിന്റെ വാസം ബുഖാര പട്ടണത്തിൽ ത
ന്നെ ആകുന്നു–

ബുഖാര രാജ്യത്തിൽ നിന്നു കിഴക്കൊട്ടു ബെലുർ–മുസ്തഗ്–മല പ്രദെശ
ങ്ങളൊളം പരന്നു കിടക്കുന്ന മലനാടുകളുടെ തെക്കെ അതിർ അബ്ഘാനിസ്ഥാൻ–
വടക്കെത് സിബൎയ്യ– അതിൽ മുഖ്യമായ സംസ്ഥാനങ്ങൾ വടക്ക കൊഖാൻ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/56&oldid=190848" എന്ന താളിൽനിന്ന് ശേഖരിച്ചത്