ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

തെക്കകന്തൂജ് ഈ രണ്ടിന്റെ നടുവിൽ ശെൎസബസ്സ്–ഹിസ്സാർ–ദെൎവ്വജെഫഎ
ന്നു പെരുള്ള ൩ ചെറുസംസ്ഥാനങ്ങൾ ഉണ്ടു–കൊഖാൻ രാജ്യത്തിന്റെ വിസ്താ
രം൩൬൦൦ ചതുരശ്രയൊജന നിവാസികളുടെ സംഖ്യ ൧൦ ലക്ഷം–കന്തൂജ് സംസ്ഥാ
നത്തിന്റെ വിസ്താരം ൩൨൦൦ ചതുരശ്രയൊജന നിവാസികൾ ൧ലക്ഷം–ശെഷിച്ച
൩രാജ്യങ്ങൾ്ക്ക ഏകദെശം ൧൭൦൦ ചതുരശ്രയൊജന വിസ്താരവും ൨ലക്ഷം നിവാസി
കളും ഉണ്ടു– ഈ സംസ്ഥാനങ്ങൾ അഞ്ചിന്റെ ഭാവംസകലത്തിലും ഒരു പൊ
ലെതന്നെ–ഉയരം എറിയപൎവ്വതശിഖരങ്ങളും–വിസ്താരം കുറഞ്ഞ താഴ്വരകളും–ചെ
റുനദീമിട്ടാൽ പ്രദെശങ്ങളും ൫ രാജ്യങ്ങളിലും എകദെശം സമമായി കാണുന്നു–കൃ
ഷികച്ചവടം മുതലായ വൃത്തികളും എകദെശം സമത്വം ഉണ്ടു– ആ ജാതികൾ്ക്കവെ
വ്വെറെ പെരുകൾ ഉണ്ടെങ്കിലും മൂലഭാവം ഒന്നത്രെ–മാൎഗ്ഗവിശെഷങ്ങളിലും വിപരീ
തം ഇല്ല അവരെല്ലാവരും തുൎക്കരും മുസല്മാനരും മ്ലെഛ്ശതയിൽ മികെച്ചവരുംആ
കുന്നു– മുഖ്യസ്ഥലങ്ങൾ വടക്ക കൊഖാൻ–തുൎക്കസ്ഥാൻ–തെക്കകന്തൂജ് ൧൫൦൦ നി
വാസികൾ– ഖൂലം–൧൦൦൦൦ നിവാസികൾ–ഫിസ്സാർ ൩൦൦൦൦ നിവാസികൾ– ഈപറ
ഞ്ഞ പട്ടണങ്ങൾ അതാത രാജാക്കന്മാരുടെ വാസസ്ഥലങ്ങളും ആകുന്നു–

ബുഖാര രാജ്യത്തിന്റെ പടിഞ്ഞാറെ അതിരിൽ നിന്നു കസ്പ്യകടലൊളവും
തെക്കപരപമീസമലകളിൽനിന്നു വടക്കൊട്ടു അരാൽ സരസ്സൊളവും പരന്നു കി
ടക്കുന്ന നാട്ടിന്നു ഖീവ സംസ്ഥാനം എന്ന പെർ– അതിന്റെ വിസ്താരം ഏകദെശം
൭൦൦൦ ചതുരശ്രയൊജന എങ്കിലും പടിഞ്ഞാറെ അംശത്തൂടെ ഒഴുകിവരുന്ന ജീഹു
ൻ നദി മിട്ടാൽ പ്രദെശവും തെക്കെ അതിരിലെ മുൎഘാബ് നദീ തീരവും മാത്രം മനു
ഷ്യവാസത്തിന്നു തക്കതാകകൊണ്ടു നിവാസികളുടെ സംഖ്യ ൨ ലക്ഷമത്രെ– അവ
രെല്ലാവരും തുൎക്ക ജാതികളും മുസല്മാനരും ഒരു ആകുന്നു– പുഴവക്കത്തു കുടിയിരിക്കുന്ന
വരുടെ മുഖ്യ പ്രവൃത്തികൃഷി തന്നെ വനവാസികളൊ ഒട്ടകം മുതലായ മൃഗക്കൂട്ടങ്ങ
ളെ കൊണ്ടും തരം കാണുന്തൊറും കവൎച്ചയെ കൊണ്ടു ഉപജീവനം കഴിച്ചു വരുന്നു– പ
ട്ടണം എന്നു പറവാനുള്ള സ്ഥലങ്ങൾ രാജ്യത്തിൽ ൭൫ മാത്രമെ ഉള്ളു– അതിൽ ഏകദെ
ശം ൨൨൦൦൦വീടുകളും തമ്പുകളും ഉണ്ടു– ഖീവ–ഉൎഗ്ഗെഞ്ച് എന്ന മുഖ്യ സ്ഥലങ്ങൾ ജീഹു
ൻ നദി സമീപത്തും–മെൎച്ച–മൎഘാബ് പുഴവക്കത്തും ആകുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/57&oldid=190850" എന്ന താളിൽനിന്ന് ശേഖരിച്ചത്