ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൧൧., നമ്പ്ര തലശ്ശെരി ൧൮൫൦. നവമ്പ്ര.

കെരളപഴമ

൬൦., കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കൊട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്നതു ബാലപ്പിള്ള കുറുപ്പു തന്നെ
അവൻ കൊട്ടയുടെ ചുറ്റും നില്ക്കുന്ന തെങ്ങുകളെ പറങ്കികൾ മുറിക്കുന്നതു കണ്ടു
കലശൽ തുടങ്ങിയ ഉടനെ ൧൫000 നായന്മാരും ഒടി അടുത്തു വന്നു പിന്നെ കൊട്ട
യുടെ പുറത്തു പാൎക്കുന്ന നസ്രാണികൾ കുഞ്ഞികുട്ടികളുമായി കൊട്ടയിൽ പാഞ്ഞു
കയറുമ്പൊൾ പറങ്കികൾ വലിയ തൊക്കുകളാൽ ഉണ്ടമാരിയെ തൂക്കി ശത്രക്കളുടെ
ഒട്ടത്തെ താമസിപ്പിച്ചശെഷം ക്രിസ്ത്യാനർ എല്ലാം അകത്തുവന്നതിൽപിന്നെ
നായന്മാർ അവരുടെ പുരകളിൽ കവൎന്നു തീകൊടുത്തതല്ലാതെ കണ്ട ക്രിസ്ത്യാനി
കളെയും കൊട്ടപ്പണി മുമ്പെ എടുത്തുപൊന്ന ആശാരികൾ പരവന്മാർ മുതലായ
വരെയും നിഗ്രഹിക്കയും ചെയ്തു– അന്നു മുതൽ ഒരൊരൊ തകൎത്ത യുദ്ധം ഉണ്ടാ
യി– മാപ്പിള്ളമാർ പടകുകളിൽ കൊണ്ടുവന്ന തൊക്കുകളാൽ ചെതം അധികം
വന്നില്ലതാനും– പിന്നെ ഒരിക്കൽ രാത്രികാലത്തു കിണറ്റിൽവിഷം ഇട്ടു പറ
ങ്കികളെഒക്കെ കൊല്ലുവാൻവിചാരിച്ചാറെ വെളുക്കുമ്പൊൾ കിണറ്റിലെ മത്സ്യം
എല്ലാംചത്തു നീന്തുന്നത് കാണാ‌യ്‌വന്നതിനാൽ ആ വെള്ളംകുടിപ്പാൻ സംഗതി വ
ന്നില്ല– എങ്കിലും കൊട്ടയിൽ ഉള്ള ൩൦ വെള്ളക്കാരിൽ വ്യാധികൾ അതിക്രമിച്ചു
അരിയല്ലാതെതിന്മാം ഒന്നും ഇല്ലായ്കയാൽ ചിലപ്പൊൾ എലികളെപിടിച്ചുക
ഞ്ഞിക്കു മാംസരുചിയെ വരുത്തി ഇരിക്കുന്നു– അതു കൊണ്ടു ക്ലെശിച്ചു പൊ
രുന്ന സമയത്തിങ്കൽ ഒരു ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കു പൊ
യി വൎത്തമാനം എല്ലാം അറിയിച്ചാറെ അവിടെനിന്നു ഗൊവൎന്നർ ൎമഴക്കാലത്തി
ൽഎങ്കിലും ഒരു പടകും അതിൽ കരെറ്റിയ ൨0 വീരരെയും ഇറച്ചി അപ്പം മരു
ന്നു മുതലായതിനെയും മരുമകനെ എല്പിച്ചു കൊല്ലത്തെക്ക അയച്ചു– ആയത് സു
ഖെനഎത്തിയപ്പൊൾ കൊട്ടയിൽ വളരെ സന്തൊഷം ഉണ്ടായി പടകും ഒര ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/59&oldid=190854" എന്ന താളിൽനിന്ന് ശേഖരിച്ചത്