ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ഗൊവ പിടിച്ചു പൊയി എന്നു രാജാക്കന്മാർ കെട്ടാറെ ഇനി പറങ്കികൾ വിട്ടുപൊകയി
ല്ലല്ലൊ എന്നു നിനച്ചു ഇണക്കത്തിന്നു പ്രയത്നം കഴിച്ചു– പെരിമ്പടപ്പ അതു കെട്ടാറെവ
ളരെ വന്ദിച്ചു മലയാളവ്യാപാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചിറിന മരക്കാ
രും ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എന്നു ചൊദിച്ചതിന്നു സംശയം ഇല്ല എന്നു കെ
ട്ടപ്പൊൾ വിരൽ മൂക്കിന്മെൽ വെച്ചു അയ്യൊ ഇപ്പൊൾ ഹിന്തുസ്ഥാന്റെ താക്കൊൽ പൊ
ൎത്തുഗാലിൻ കൈവശമായി എന്നു വിസ്മയത്തൊടെ പറഞ്ഞു– താമൂതിരിയും ഉടനെ ൨ മന്ത്രി
കളെ ഗൊവെക്കു നിയൊഗിച്ചു നമ്മിൽ സഖ്യത വെണം ചാലിയത്ത ഒരു കൊട്ട എടുപ്പാ
ൻ തൊന്നുന്നു എങ്കിൽ ദെശം തരാം ഇനി നമ്മുടെ കപ്പലൊട്ടത്തെ മുടക്കരുതെ എന്നും
പറയിച്ചു– ആയത് വിസൊറെയ്ക്ക പൊരാതെ വന്നപ്പൊൾ കൊഴിക്കൊട്ടിൽ മാത്രം
ഒരു പറങ്കിക്കൊട്ട എടുപ്പാൻ അനുവദിക്ക ഇല്ല എന്നു താമൂതിരി ഖണ്ഡിച്ചു പറക
യാൽ അൾ്ബുകെൎക്ക കൊഴിക്കൊട്ടു കച്ചവടത്തെ ഇല്ലാതാക്കുവാൻ അധികം ശ്രമി
ച്ചു ശെഷം അറവിതുൎക്കരും ആ നഗരത്തെ വിട്ടു പൊകയും ചെയ്തു– അക്കാലം കൊഴി
ക്കൊട്ടു നൂറു പണത്തിന്നു മുളകു വാങ്ങിയാൽ ജിദ്ദയിൽ തന്നെ ൧൨000ത്തിന്നു വി
ല്ക്കും– കൊഴിക്കൊട്ടു നിന്നുള്ള കൊയപക്കിയെ അൾ്ബുകെൎക്ക ഗൊവയിലെക്ക വിളിച്ചു
ചുങ്കത്തിരുത്തി മാനിച്ചു– അവൻ ഒരു വൎഷം അവിടെ പാൎത്തു പട്ടണത്തൊടു പടെക്കായി വ
രുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാരത്തിങ്കൽ പട്ടുപൊകയും ചെയ്തു– കൃ
ഷ്ണരായർ സമ്മാനങ്ങളെ അയച്ചതല്ലാതെ ഭട്ടക്കളയിലെ രാജാവ് ഏറിയ കാലം
മറന്നിട്ടുള്ള കപ്പം അയപ്പാൻ ഒൎത്തു ക്ഷമ അപെക്ഷിച്ചു– ഹൊന്നാവര വെംഗ
പുര ചാവൂൽ ദീപു ൟ നഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെവ്വെറെ മ
ന്ത്രികളെ അയച്ചു കാഴ്ചകളെ വെപ്പിക്കയും ചെയ്തു– ഇങ്ങിനെ വരുന്നവരൊട് എല്ലാം
അൾ്ബുകെൎക്ക താൻ കാൎയ്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മതിൽ കൊത്തളം കൊതിശാല
പള്ളികൾ മുതലായതും കാണിച്ചു കീൎത്തി അത്യന്തം പരത്തുകയും ചെയ്തു– ഒർഅവകാ
ശസംഗതിക്കായി ഇടച്ചിൽ ഉണ്ടായിട്ടു മെലരാവ് ഗൊവയിൽ വന്നു അഭയം വീണാ
റെ അൾ്ബുകെൎക്ക അവനെ കൊണ്ടു പുരാണ ജന്മികളെ വിളിപ്പിച്ചു മാപ്പിള്ളമാർ
അതിക്രമിച്ചു നടന്ന ഭൂമികളെ ഒഴിപ്പിച്ചു ജന്മികൾ്ക്കമടക്കി കൊടുത്തു ഇങ്ങിനെ ഗൊ
വാനാട്ടിന്റെ ചുറ്റും അടക്കിയ സകല ദെശത്തിന്നും മെലരാവെ നാടുവാഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/6&oldid=190740" എന്ന താളിൽനിന്ന് ശേഖരിച്ചത്