ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ളം മുറിപ്പെടാതെ മടങ്ങിപൊകയും ചെയ്തു– അന്നു മുതൽ പടെക്ക ഞെരുക്കം
ഉണ്ടായില്ല– മാൎത്താണ്ഡതിരുവടിക്ക ഒരൊ തൊൽ്വിസംഭവിച്ചു കൊട്ടയിൽനി
ന്ന പുറപ്പെടുംന്തൊറും തെങ്ങുകളെ മുറിപ്പാനും സംഗതി വന്നു– അത് മലയാളി
കൾ്ക്ക എത്രയും സങ്കടമുള്ള ശിക്ഷയായി ചമഞ്ഞു– അതുകൊണ്ടു ആഗുസ്തമാസ
ത്തിൽ റാണിമാർ ഇരുവരും ദുഃഖത്തൊടെ വിചാരിപ്പാൻ തുടങ്ങി കൊല്ലത്തുറാ
ണി കൊച്ചിയിൽ വാഴുന്ന മെനസസ്സ സായ്പിന്നു ഒരു പത്രിക എഴുതി ക്ഷമ
ചൊദിച്ചപ്പൊൾ അവൻ ചെറിനമരക്കാരെയും പാത്തുമരക്കാരെയും നിയൊഗി
ച്ചു സന്ധി വരുത്തുവാൻ കല്പിച്ചു– ആഗുസ്ത എട്ടാം‌തിയ്യതി കുമാരിരാജ്ഞിയും
കൊല്ലക്കൊട്ടെക്ക ഒർ ആളെ അയച്ചു– അത് ആർ എന്നാൽ കൊച്ചിക്കാളി എ
ന്ന പെരൊടെ പ്രസിദ്ധിയുള്ളൊരു ക്രിസ്ത്യാനിച്ചി തന്നെ– ആയവൾ റാണി
യുടെ കല്പനയാലെ റൊദ്രിഗസ്സിൽ കാൽ പിടിച്ചു അഭയം ചൊദിച്ചു കൊല്ലത്തു
റാണിക്കെ ഇങ്ങിനെ നടത്തുവാൻ തൊന്നിട്ടുള്ളു എനിക്ക അതു സങ്കടം തന്നെ
ഇനി കൊറ്റു മുതലായതവെണം എങ്കിൽ ഞാൻ ഉടനെ തരാം സകലവും നി
ങ്ങളുടെ ഇഷ്ടം പൊലെ എന്നുണൎത്തിച്ചപ്പൊൾ ഞാൻ പിള്ളമാരിൽ ഒരു പ്രധാ
നിയെ കണ്ടല്ലാതെ പ്രമാണിക്കയില്ല എന്നു കപ്പിത്താൻ ഉത്തരം പറഞ്ഞു അ
തുകൊണ്ടു പിറ്റെ ദിവസം രാത്രിയിൽ ചാണൈപ്പിള്ള കൊട്ടയിൽ വന്നു വള
രെ കൊറ്റും കാഴ്ചയും കൊണ്ടുകൊടുത്തു ഞങ്ങൾ്ക്ക നിങ്ങളെവാക്കുതന്നെ പ്രമാണം
കൊല്ലത്തു രാജ്ഞിയൊനിങ്ങളെ ദ്വെഷിച്ചു നിരപ്പു വരുത്തുവാൻ കൊച്ചിക്ക
എഴുതിയയച്ചിരിക്കുന്നു– അവളെ വിചാരിക്കുന്നത് എന്തിന്നു എന്നിങ്ങിനെ
വളരെ മുഖസ്തുതി പറഞ്ഞാറെ റൊദ്രീഗസ്സ അവനുമായി സന്ധിച്ചു കുമാരി
രാണിയുടെ അടിമകളായ പടജ്ജനം എല്ലാം യാത്ര ആകയും ചെയ്തു– ശെ
ഷം റാണിയുടെ കല്പനയാലെ അവിടത്തെ മുക്കവർ പുലൎച്ച തൊറും മീൻ
പിടിച്ചു സമ്മാനമായി കൊട്ടക്ക കൊണ്ടു പൊകയും ചെയ്തു– ആയത് എ
ല്ലാം കണ്ടു വിചാരിച്ചു കൊല്ലത്തു റാണിയും പാളയത്തെ പിൻവാങ്ങിച്ചു പട
യെല്ലാം നിറുത്തുകയും ചെയ്തു–

൬൧., പടതീൎന്നവിധം–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/60&oldid=190856" എന്ന താളിൽനിന്ന് ശേഖരിച്ചത്