ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

കൊച്ചിഗൊവൎന്നരുടെ കല്പനയാലെ ചൊനക മരക്കാർ ഇരിവരും പെരെറ
എന്ന മന്ത്രിയൊടു കൂട വന്നപ്പൊൾ രൊദ്രിഗസ്സ വളരെ വിഷാദിച്ചു ഈ ചൊന
കരൊടു നമുക്കു കുടിപ്പക ഉണ്ടെല്ലൊ അവരെ മന്ത്രികളെപൊലെ നിരപ്പു വരു
ത്തുവാൻ അയക്കാമൊ എന്നു സംശയം പറഞ്ഞു– പിന്നെ യുദ്ധ സമാൎപ്പണ
ത്തിന്നു ഈ ആറ എണ്ണം തന്നെ വെണം എന്നു കല്പിച്ചു– ൧., കൊല്ലം തൊറും
വെക്കെണ്ടുന്ന മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട ൭൨ ഭാരം കൂടെ റാണി
യവർകൾ ഇങ്ങൊട്ടു തരെണം– ൨., പറങ്കികളിൽനിന്നും നസ്രാണികളിൽനി
ന്നും കവൎന്നിട്ടുള്ളത എല്ലാം മടക്കി തന്നു കൊട്ടയുടെ മതിൽ ഇടി തീൎത്തുനന്നാ
ക്കെണം– ൩., തൊമാപ്പള്ളിയുടെ വരവു എല്ലാം ചൊനകരുടെ മുതലിയാർ എ
ടുത്തിരിക്ക കൊണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുതലും എല്ലാം ചന്ദ്രാദിത്യർ ഉള്ള
ളവും തൊമാപ്പള്ളിക്ക എഴുതികൊടുക്കെണം– കൊച്ചി കണ്ണുനൂർ മുതലായ ദിക്കു
കളിൽ നിന്നുവന്നു പടെക്കുത്സാഹിച്ച ചൊനകരെ പിന്നെ എന്നും കൊല്ലത്തി
ൽ ചെൎത്തു കൊള്ളരുത്– ൪., ബാലപ്പിള്ളകുറുപ്പും അവന്റെ ഉടപ്പിറന്നവരും
ദ്രൊഹം വിചാരിച്ചതാകകൊണ്ടു കൊട്ടയുടെ ഒരു കാതം അകലെ പാൎക്കെ
ണ്ടിവരും അവരൊശങ്കച്ചെരിക്കാരൊ കൊട്ടയുടെ അരികിൽ കാണാ
യ്വരികിൽ ആർ എങ്കിലും കൊന്നാൽ ദൊഷമായ്വരികയില്ല– ൫., ദ്രൊഹത്തി
ന്റെ പരിഹാരമായി റാണിമാർ ഇരിവരും ൧00 ഭാരം മുളകുവെക്കുന്നതല്ലാ
തെ ആണ്ടു തൊറും ൨000 ഭാരം മുളകു കൊച്ചി വിലെക്ക തരെണം– ൬., എന്നി
വ സമ്മതിയാഞ്ഞാൽ കൊല്ലരാജ്യത്തിൽ കപ്പലും പടകും എല്ലാം പിടിച്ചടക്കെ
ണം– ഇവ്വണ്ണം എല്ലാം പെരെറ റാണിയൊടു സംഭാഷിച്ചു കൊണ്ടാറെ മരക്കാ
ർ ഇരുവരും വിഘ്നം വരുത്തി സമ്മതിക്കരുത് എന്നു ബൊധിപ്പിച്ചു– അ
തുകൊണ്ടു വളരെ താമസം വന്നതല്ലാതെ മരക്കാരൊടു കൊപിച്ചു കൊച്ചി
ക്ക പൊവാൻ കല്പിച്ചു ഒടുക്കം സന്ധിനിൎണ്ണയത്തിന്നു ആരും ഒപ്പിടാതെ കണ്ടു രണ്ടു
പക്ഷക്കാരും വാങ്ങി നിന്നു– സ്നെഹവും ദ്വെഷവും ഇല്ലാതെ സ്വസ്ഥരായി പാൎക്ക
യും ചെയ്തു– എങ്കിലും രണ്ടാമതിലും അഞ്ചാമതിലും നിൎണ്ണയിച്ചത് എല്ലാം റാണി
മാർ ശിക്ഷെക്ക ഭയപ്പെട്ടുതങ്ങളാൽ ആകുംവണ്ണം ഒപ്പിച്ച കൊടുത്തിരിക്കുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/61&oldid=190857" എന്ന താളിൽനിന്ന് ശേഖരിച്ചത്