ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ഭൂമിശാസ്തം

൫., പടിഞ്ഞാറെ ആസ്യ.

൨., ഇറാൻ

൧., അബ്ഘാനിസ്ഥാൻ–

അത് ഇറാനിലെ കിഴക്കെ അംശത്തിന്റെ വടക്കെ പാതിയായും ഏകദെശം
ചതുഷ്കൊണ രൂപം ധരിച്ചു ൧൦൦൦൦ ചതുരശ്രയൊജനവിസ്താരമായും ൯൫
ലക്ഷം മുസല്മാനരായ നിവാസികൾ്ക്ക വാസസ്ഥലമായും ഇരിക്കുന്നു– വടക്കെയും പ
ടിഞ്ഞാറെയും അതിരുകളിൽ മലനാടുകൾ തന്നെ പ്രധാനം സുലൈമാനാദിശി
ഖരങ്ങൾ്ക്ക ൧൦–൧൨൦൦൦ കാലടി ഉയരം പൊരും പടിഞ്ഞാറെ അംശത്തിൽ ഇറാ
ൻ വനപ്രദെശം തുടൎന്നു വ്യാപിച്ചിരിക്കുന്നു–മെൽപറഞ്ഞ ഫില്മെന്ത് കബുൽനദി
കൾ അല്ലാതെ പല ചെറുപുഴകൾ ഒരൊമലകളിൽനിന്നുത്ഭവിച്ചു വിസ്താരം കുറ
ഞ്ഞമിട്ടാൽ പ്രദെശങ്ങളൂടെ പ്രവഹിച്ചു മെൽപറഞ്ഞ വലിയ നദികളൊടു ചെ
ൎന്നുകൊണ്ടിരിക്കുന്നു–ഋതുഭെദങ്ങൾ യുരൊപഖണ്ഡത്തിൽ ഉള്ള പറ്റിന്നുഏ
കദെശം സമമാക കൊണ്ടു യുരൊപീയ ഫലധാന്യങ്ങൾ്ക്ക ആ രാജ്യത്തക്ഷാമം ഇ
ല്ല– അബ്ഘാനരെല്ലാവരുംയുദ്ധ പ്രിയന്മാരാകയാൽ രാജ്യത്തിൽ സന്ധിയും
സൗഖ്യവും ദുൎല്ലഭം തന്നെ ഇപ്പൊഴത്തെ രാജസ്വരൂപം വാഴ്ചയെ–മത്സരം മുത
ലായ അതിക്രമങ്ങളാൽ അത്രെ പ്രാപിച്ചത്– രാജാവായ ദൊസ്തമുഹമ്മദും
വംശക്കാരും അതിലുബ്ദ്ധന്മാരാക കൊണ്ടും മുമ്പെത്തവാഴ്ചയ യഥാസ്ഥാനമാക്കെ
ണ്ടതിന്നു ഇങ്ക്ലിഷ്കാർ യുദ്ധം ചെയ്തു ജയിച്ചു അല്പകാലം കഴിഞ്ഞാറെ രാജ്യത്തിൽ
എങ്ങും കലഹം ഉണ്ടായിട്ടു തൊല്ക്കയാൽ ക്രുദ്ധിച്ചു യുദ്ധം സമൎപ്പിക്കുമ്മുമ്പെ പ്രതി
ക്രിയവെണം എന്നു നിശ്ചയിച്ചു പല കൊട്ടകളെ തകൎത്തു അത്യന്തം നാശംവരു
ത്തിയതകൊണ്ടും രാജ്യത്തിന്നു താഴ്ചയും ദാരിദ്ര്യവും നന്ന പറ്റിയിരിക്കുന്നു–
ഉൾഛിദ്രം തീൎന്നു പൊയതും ഇല്ല–ശുഭനാടുകൾ പലദിക്കിലും കാടായി തീൎന്നു–
വിശിഷ്ടനഗരങ്ങൾ കബൂൽ രാജധാനി ൬൦൦൦൦ നിവാസികൾ ഏകദെശം
രാജ്യത്തിന്റെ നടുവിൽ ഉള്ളകന്തഹാർ ൧ ലക്ഷം നിവാസികൾ പടിഞ്ഞാ
റെ അതിർസമീപത്തുള്ള ഹിറാത്ത് നഗരത്തിൽ ഒരു ചെറുരാജാവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/62&oldid=190859" എന്ന താളിൽനിന്ന് ശേഖരിച്ചത്