ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൧൨., നമ്പ്ര. തലശ്ശെരി ൧൮൫൦. ദിസെമ്പ്ര

കെരളപഴമ

൬൨., സിക്വെരനീങ്ങി പൊയതു–

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ ഫലം എറെ വന്നില്ല–(§൫൮)–കൃ
ഷ്ണരായർ– ആ കാലത്തു ആദിൽ ഖാനൊടു പൊരുതുരാച്ചൊൽ ബില്‌ഗാം മുതലായ പട്ട
ണങ്ങളെപിടിച്ചപ്പൊൾ കുതിരക്കച്ചവടത്തെ നന്ന വൎദ്ധിപ്പിക്കെണ്ടതിന്നു ആദെശ
ങ്ങളെ ഗൊവയിലുള്ള പറങ്കികൾ്ക്ക സമ്മാനം കൊടുത്തു– സിക്വെര താൻ ഗുജരാത്തിൽ
ദീപു കൊട്ടയെ പിടിപ്പാൻ പുറപ്പെട്ടു ആവതൊന്നും കണ്ടതും ഇല്ല– അവൻ കാൎയ്യസി
ദ്ധി വരുത്തുവാൻ സാമൎത്ഥ്യം പൊരാത്തവൻ എങ്കിലും സാധുക്കളൊടു കൂട അഹങ്കരി
ക്കയിൽ ഒരു കുറവുണ്ടായില്ല– അതിന്റെ ദൃഷ്ടാന്തം പറയാം കൊഴിക്കൊട്ടു താ
മൂതിരിയൊടു സന്ധി ഉണ്ടെങ്കിലും പെരിമ്പടപ്പു അടങ്ങാതെ പുരാണപരിഭവം വീളു
വാൻ ഭാവിച്ചു നമ്മുടെ സ്വരൂപക്കാർ ഇരിവരും കടവിൽ പൊരുതു മരിക്കയാൽ
നെടിയിരിപ്പു രാജപുത്രർ മരിച്ചെ മതിയാവു കൊച്ചിനാശം പൊലെ കൊഴിക്കൊ
ട്ടിലും നടത്തി കുന്നലകൊനാതിരിയുടെ ചിറയിൽ കളിക്കയും വെണം എന്നി
ങ്ങിനെ രാജധൎമ്മം അറിയിച്ചു ൫൦൦൦൦ നായന്മാരുമായി പട തുടങ്ങിയാറെ താമൂതി
൨ ലക്ഷത്തൊടും കൂടെ ചെന്നു ജയിച്ചു– വെള്ളക്കാരുടെ സഹായം വെണംഎ
ന്നപെക്ഷിച്ചാറെ സന്ധിനിൎണ്ണയം വിചാരിയാതെ ഗവ്വൎണർ ൩൬ തൊക്കുകാ
രെ തുണെപ്പാൻ നിയൊഗിച്ചു അവരാൽ കൊച്ചി രാജാവിന്നു ഒരൊ ജയങ്ങൾ
വരികയും ചെയ്തു– പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു ഈ പറങ്കികൾ ഉള്ളെടം
ദെവരുടെ കടാക്ഷം ഇല്ല എന്നു പറഞ്ഞു നീക്കിച്ചാറെ താമൂതിരി പണിപ്പെടാ
തെ പെരിമ്പടപ്പിൻ ചെകവരെ വാങ്ങിച്ചു കൊച്ചിയൊളം തള്ളിക്കളകയും ചെ
യ്തു–

ഇങ്ങിനെ കരമെൽ അതിക്രമിച്ചതല്ലാതെ പറങ്കികൾ കടൽവഴിയായി കാ
ണിച്ച സാഹസം എങ്ങിനെ പറവതു– പട തീൎന്ന ശെഷം പറങ്കിക്കപ്പലുകളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/65&oldid=190868" എന്ന താളിൽനിന്ന് ശേഖരിച്ചത്