ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ൽ മാത്രം ആയുധം വെച്ചില്ല– ചൊനകരുടെ പടവിൽ ഒരായുധം കണ്ടാൽ ഉട
നെ പടകും ചരക്കും പിടിച്ചു പറിക്കെ ഉള്ളൂ– പൊൎത്തുഗാൽ ചുങ്കസ്ഥാനങ്ങളിൽനിന്നു ഒ
പ്പിട്ട എഴുത്തുഎല്ലാ കപ്പക്കാൎക്കും വെണം– അതു കണ്ടാറെയും ഇഷ്ടം പൊലെ ചു
ങ്കവും കപ്പവും സമ്മാനവും മെടിക്കും– മനസ്സൊടെ കൊടുക്കാത്തത് ഹെമിച്ച എ
ടുക്കയും ചെയ്യും– അതിനാൽ കണ്ണനൂരിൽ പ്രത്യെകം വളരെ അസഹ്യം തൊന്നി–
കൊലത്തിരി ഈ സംഗതിക്കായി മാനുവെൽ രാജാവിന്നു എഴുതി അയച്ച അ
റവികത്തുകൾ ഇപ്പൊഴും ഉണ്ടു– ചെണിച്ചെരിക്കുറുപ്പു വളരെ സങ്കടപ്പെട്ടാറെ
ഗൎസീയ കപ്പിത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീരാക്കി മാനിക്ക
യും ചെയ്തു– അതാർ എന്നാൽ മുമ്പെകമ്പായനവാബായ അസ്സദഖാൻ എ
ന്നവന്റെ പണ്ടാരക്കാരൻ തന്നെ– ആ ഖാൻ മരിച്ചാറെ പറങ്കികൾ കൌ
ശലം പ്രയൊഗിച്ചു പണ്ടാരത്തിൽ ചെല്വം എല്ലാം കൈക്കലാക്കുവാൻ നൊക്കി
യാറെ ശംസദ്ദീൻ ഒന്നും വെക്കാതെ പറങ്കിക്കപ്പിത്താനിൽ എല്പിച്ചു താൻ
കണ്ണൂനൂരിൽ മണ്ടിപൊകയും ചെയ്തു– അവിടെ ഒശീർസ്ഥാനം വന്നപ്പൊൾ അ
റവി രൂമി പാൎസി മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാൎക്ക പൊൎത്തുഗാ
ൽ മമത നിമിത്തം വളരെവിരൊധവും ഞെരിക്കവും ഉണ്ടായി അതുകൊ
ണ്ടു ദൂരെ ഒടിപ്പൊകാതെ അടുക്കെ ദെശങ്ങളൊളമെപടകുഅയച്ചാറെപറങ്കി
ക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ ഒപ്പും എഴുത്തും കണ്ടാറെയും പ
രിഹസിച്ചു ഗൊവെക്ക കൊണ്ടുപൊയി– അതുകൊണ്ടു അവൻ മാനുവെൽ
രാജാവിന്നു എഴുതി– ഈ നാടു നിങ്ങളുടെ നാടു നമ്മുടെ സൌഖ്യം നിങ്ങൾക്കും
സൌഖ്യം തന്നെ എങ്കിലും നമ്മുടെ ആളുപൊൎത്തുഗാൽ ജനങ്ങളുടെ അതിക്ര
മങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല എന്നു തൊന്നുന്നു നമ്മുടെ ശത്രക്കൾ എ
ല്ലാം ചിരിച്ചു ഞെളിഞ്ഞു ഇത്‌മാനുവെൽ സ്നെഹത്തിന്റെ ഫലം കണ്ടു
വൊ എന്നു നാണം കെടുത്തു പറയുന്നു– നിങ്ങളുടെ മറുപടി വരും വരെഞാ
ൻ മിണ്ടാതെ ഇരിക്കും– നമ്മെ പരിപാലിക്കുന്നില്ല എങ്കിൽ സമാധാനത്തെ രക്ഷി
ച്ചു കൂടാ കലഹത്തിന്നു മുതിൎന്നു പൊകുന്നവർ അനെകർ ഉണ്ടു– എന്നിങ്ങി
നെ എല്ലാം സങ്കടം ബൊധിപ്പിച്ചപ്പൊൾ മാനുവെൽ രാജാവ വളരെ ക്രു


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/66&oldid=190871" എന്ന താളിൽനിന്ന് ശേഖരിച്ചത്